web analytics

നാല് വയസുകാരിയുടെ കൊലപാതകം; പൂർണമായും വിശ്വാസത്തിലെടുക്കാൻ സാധിക്കുന്ന മൊഴികൾ ലഭിച്ചിട്ടില്ലല്ലെന്ന് എം ഹേമലത ഐപിഎസ്

കൊച്ചി: നാല് വയസുകാരിയുടെ കൊലപാതകത്തിൽ അമ്മയായ സന്ധ്യ ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നുണ്ടെന്ന് എറണാകുളം റൂറൽ പൊലീസ് മേധാവി എം ഹേമലത ഐപിഎസ്.

എന്നാൽ കുഞ്ഞിനെ കൊല്ലാനുള്ള കാരണം ഇനിയും വ്യക്തമായിട്ടില്ലെന്നും പൂർണമായും വിശ്വാസത്തിലെടുക്കാൻ സാധിക്കുന്ന മൊഴികൾ ലഭിച്ചിട്ടില്ല എന്നും ഹേമലത പറഞ്ഞു.

സന്ധ്യയുടെ ബന്ധുക്കളുടെയെല്ലാം മൊഴിയെടുക്കുമെന്നും നിലവിൽ അവർ ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നുണ്ടെന്നും ഹേമലത വ്യക്തമാക്കി.

നാലു വയസുകാരിയെ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ അമ്മ അറസ്റ്റിൽ. പാറക്കടവ് കുറുമശ്ശേരി മാക്കോലിത്താഴത്ത് മക്കോലി വീട്ടിൽ സന്ധ്യ (36) യെയാണ് ചെങ്ങമനാട് പോലീസ് അറസ്റ്റ് ചെയ്തത്.

ഭർതൃവീട് സ്ഥിതി ചെയ്യുന്ന പുത്തൻകുരിശ് മറ്റക്കുഴി ഭാഗത്തുള്ള അങ്കണവാടിയിൽ നിന്നും തിങ്കളാഴ്ച വൈകിട്ട് കുട്ടിയെ കൂടെകൂട്ടി സന്ധ്യയുടെ വീടായ ചെങ്ങമനാട് കുറുമശ്ശേരി ഭാഗത്തേക്ക് പോരുകയായിരുന്നു.

തുടർന്ന് കുട്ടിയെ മൂഴിക്കുളം പാലത്തിന് മുകളിൽ നിന്നും പുഴയിലേക്ക് ഇടുകയായിരുന്നെന്ന് സന്ധ്യ പോലീസിന് മൊഴി നൽകി.

കുട്ടിയുടെ മൃതദേഹം അങ്കമാലി താലൂക്ക് ഹോസ്പിറ്റലിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി കളമശ്ശേരി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തി.

സന്ധ്യയെ ആലുവ താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയതിനു ശേഷം കോടതിയിൽ ഹാജരാക്കി.

ജില്ലാ പോലീസ് മേധാവി എം. ഹേമലതയുടെ നേതൃത്വത്തിൽ ആലുവ ഡി.വൈ.എസ്.പി റ്റി.ആർ. രാജേഷ്, ഇൻസ്പെക്ടർ സോണി മത്തായി തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.

spot_imgspot_img
spot_imgspot_img

Latest news

ഹോക്കി കളിക്കാൻ പോയി ‘പാത്രം കഴുകി’ പണ്ടാരമടങ്ങി; പാകിസ്ഥാൻ ടീം ഓസ്‌ട്രേലിയയിൽ പെരുവഴിയിൽ!

ഹോക്കി കളിക്കാൻ പോയി 'പാത്രം കഴുകി' പണ്ടാരമടങ്ങി; പാകിസ്ഥാൻ ടീം ഓസ്‌ട്രേലിയയിൽ...

വീട്ടുകാരെ പൂട്ടിയിട്ട് നൈറ്റ് ഡ്രൈവ്; 14-കാരൻ ഓടിച്ച കാർ കുഴിയിലേക്ക് മറിഞ്ഞു, സംഭവം കരമനയിൽ

വീട്ടുകാരെ പൂട്ടിയിട്ട് നൈറ്റ് ഡ്രൈവ്; 14-കാരൻ ഓടിച്ച കാർ കുഴിയിലേക്ക് മറിഞ്ഞു,...

തിങ്കളാഴ്ച വരെ മഴ തുടരാൻ സാധ്യത; നാളെ അഞ്ച് ജില്ലകളിൽ യെല്ലോ

തിങ്കളാഴ്ച വരെ മഴ തുടരാൻ സാധ്യത; നാളെ അഞ്ച് ജില്ലകളിൽ യെല്ലോ സംസ്ഥാനത്ത്...

ശബരിമല സ്വർണക്കൊള്ള കേസ്: അന്തിമ റിപ്പോർട്ട് മാർച്ച് 31-നകം സമർപ്പിക്കും; സാമ്പിളുകൾ ജംഷഡ്പൂരിൽ പരിശോധനയ്ക്ക്

ശബരിമല സ്വർണക്കൊള്ള കേസ്: അന്തിമ റിപ്പോർട്ട് മാർച്ച് 31-നകം സമർപ്പിക്കും; സാമ്പിളുകൾ...

ജവാന് പിന്നാലെ കിസാൻ വരുമെന്ന് പ്രതീക്ഷിച്ചിരുന്നവർക്ക് തിരിച്ചടി; പുതിയ മദ്യത്തിന്റെ പേര് പുറത്ത്

ജവാന് പിന്നാലെ കിസാൻ വരുമെന്ന് പ്രതീക്ഷിച്ചിരുന്നവർക്ക് തിരിച്ചടി; പുതിയ മദ്യത്തിന്റെ പേര്...

Other news

കൊട്ടാരക്കരയിൽ കോൺഗ്രസിന് പ്രഹരം; യുഡിഎഫ് മുൻ സ്ഥാനാർത്ഥി ആർ. രശ്മി ബിജെപിയിൽ ചേർന്നു

കൊട്ടാരക്കരയിൽ കോൺഗ്രസിന് പ്രഹരം; യുഡിഎഫ് മുൻ സ്ഥാനാർത്ഥി ആർ. രശ്മി ബിജെപിയിൽ...

റീൽ ചിത്രീകരണത്തിനിടെ യുവതി അഴുക്കുചാലിൽ വീണു; രക്ഷകരായി പോലീസ്; വീഡിയോ വൈറൽ

യുവതി അഴുക്കുചാലിൽ വീണു; രക്ഷകരായി ഡൽഹി പോലീസ് ഡൽഹിയിലെ നജഫ്ഗഡിൽ സോഷ്യൽ...

കയ്യും കാലും തല്ലിയൊടിക്കും; റവന്യൂ ഉദ്യോഗസ്ഥയെ ഫോണിൽ ഭീഷണിപ്പെടുത്തി ദേവികുളം എംഎൽഎ എ. രാജ

കയ്യും കാലും തല്ലിയൊടിക്കും; റവന്യൂ ഉദ്യോഗസ്ഥയെ ഫോണിൽ ഭീഷണിപ്പെടുത്തി ദേവികുളം എംഎൽഎ...

ഇടുക്കിയിൽ ഒരു പ്രദേശമാകെ പടർന്നുപിടിച്ച് വയറിളക്ക രോഗങ്ങൾ; ജാഗ്രതയുമായി ആരോഗ്യ വകുപ്പ്

ഇടുക്കിയിൽ ഒരു പ്രദേശമാകെ പടർന്നുപിടിച്ച് വയറിളക്ക രോഗങ്ങൾഇടുക്കി കുമളിക്ക് സമീപം ചക്കുപള്ളം...

അഞ്ചു ജില്ലകളിൽ യെല്ലോ അലർട്ട്! മീൻപിടുത്തക്കാർക്ക് കടലിൽ ‘നോ എൻട്രി’!

അഞ്ചു ജില്ലകളിൽ യെല്ലോ അലർട്ട്! മീൻപിടുത്തക്കാർക്ക് കടലിൽ 'നോ എൻട്രി'! സംസ്ഥാനത്ത് ഇന്നും...

കേരളത്തിലെ അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു; വോട്ടർമാരുടെ എണ്ണത്തിൽ വൻ മാറ്റം

തിരുവനന്തപുരം: സംസ്ഥാനത്തെ വോട്ടർപട്ടിക ശുദ്ധീകരണത്തിനായുള്ള തീവ്ര പരിഷ്‌കരണ നടപടികൾക്ക് ശേഷം അന്തിമ...

Related Articles

Popular Categories

spot_imgspot_img