web analytics

രേണു സുധി ഉൾപ്പെടെ രണ്ടുയുവതികളെ മുൻ സീറ്റിലിരുത്തി രജിത് കുമാർ; കേസെടുക്കണമെന്ന് സോഷ്യൽ മീഡിയ

കൊച്ചി: സോഷ്യൽ മീഡിയ താരങ്ങളായ രജിത് കുമാറും രേണുസുധിയും സംഘവും നടത്തിയ കാർ യാത്ര വിവാദമാകുന്നു. രേണു സുധി ഉൾപ്പെടെ രണ്ടുയുവതികളെ മുൻ സീറ്റിലിരുത്തിയാണ് രജിത് കുമാർ വാ​ഹനമോടിക്കുന്നതാണ് വീഡിയോയിൽ ഉള്ളത്.

ഒരു കാറിൻറെ മുൻ സീറ്റിൽ യാത്ര ചെയ്യുമ്പോൾ ഒരാൾ മാത്രമെ ഇരിക്കാവു എന്ന നിയമം ലംഘിച്ചാണ് രജിത് കുമാറിന്റേയും സംഘത്തിന്റെയും യാത്ര. സോഷ്യൽ മീഡിയയിൽ വൈറലാകാൻ വേണ്ടിയാണ് സംഘം മുൻ സീറ്റിൽ രണ്ട് പേരെ ഇരുത്തി സീറ്റ് ബെൽറ്റ് ഇട്ട് യാത്ര ചെയ്തതെന്നാണ് വിവരം.

നിയമം തെറ്റിക്കില്ല എന്ന് പറഞ്ഞാണ് ഓൺലൈൻ മീഡിയയ്ക്ക് മുന്നിൽ രണ്ടുപേരെ ഒരു സീറ്റിലിരുത്തി സീറ്റ്ബെൽറ്റ് ഇട്ട് യാത്ര തുടങ്ങുന്നത്. പുറകിലെ സീറ്റിൽ ഇരിക്കാനിടമില്ലാ അതാണ് മുൻ സീറ്റിലെന്നാണ് ഇവർ പറയുന്നത്.

സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതോടെ വ്യാപക വിമർശനങ്ങളാണ് ഉയരുന്നത്. ഇവർക്കെതിരെ കേസെടുക്കണമെന്നാണ് നെറ്റിസൺസിന്റെ ആവശ്യം. എംവിഡിയെ ടാഗ് ചെയ്താണ് ആളുകൾ ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.

അതേസമയം, രേണു വേറിട്ട ലുക്കിലെത്തിയ പുടിയ വീഡിയോയും വൈറലായിരുന്നു. സ്കൂൾ കുട്ടിയായി യൂണിഫോമിൽ തിളങ്ങുന്ന രേണു സുധിയാണ് പുതിയ വീഡിയോയിലുള്ളത്. തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് രേണു വിഡിയോ പങ്കുവച്ചിരിക്കുന്നത്.

ഒരു പരസ്യത്തിന്റെ ഭാഗമായിട്ടാണ് രേണു സ്കൂൾ കൂട്ടിയായി അഭിനയിച്ചിരിക്കുന്നത്. മികച്ച അഭിപ്രായമാണ് വിഡിയോക്ക് ലഭിച്ചിരിക്കുന്നത്. അതേ സമയം തനിക്കെതിരെയുള്ള സോഷ്യൽ മീഡിയ കമൻറുകളോടും രേണു കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

പിഎം ശ്രീ വിവാദം: എതിർപ്പ് കടുപ്പിച്ച് യുഡിഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

പിഎം ശ്രീ വിവാദം: എതിർപ്പ് കടുപ്പിച്ച് യുഡിഎസ്എഫ് വിദ്യാഭ്യാസ ബന്ദ് തിരുവനന്തപുരം: പിഎം...

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും തിരുവനന്തപുരം:...

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി സംഘം ഉണ്ണികൃഷ്ണൻ പോറ്റിയുമായി തിരുവനന്തപുരത്ത്

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി...

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം ഇടുക്കി: അടിമാലിയിൽ ലക്ഷം വീട് കോളനി ഭാഗത്തുണ്ടായ മണ്ണിടിച്ചിലിന്...

ഇടവെട്ട് ഇടിവെട്ടി മഴ പെയ്യും

ഇടവെട്ട് ഇടിവെട്ടി മഴ പെയ്യും തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ഇന്ന്...

Other news

രാജീവ് ചന്ദ്രശേഖറിനെതിരായ ഭൂമി ക്രമക്കേട്; ആരോപണം അടിസ്ഥാനരഹിതമെന്ന് ബിപിഎൽ സിഇഒ

രാജീവ് ചന്ദ്രശേഖറിനെതിരായ ഭൂമി ക്രമക്കേട്; ആരോപണം അടിസ്ഥാനരഹിതമെന്ന് ബിപിഎൽ സിഇഒ തിരുവനന്തപുരം: ബിജെപി...

മുഖ്യമന്ത്രിയുമായി അനുനയ ചർച്ചയ്ക്ക് സിപിഐ, പക്ഷേ വിട്ടുവീഴ്ചക്ക് ഇല്ലെന്ന്

മുഖ്യമന്ത്രിയുമായി അനുനയ ചർച്ചയ്ക്ക് സിപിഐ, പക്ഷേ വിട്ടുവീഴ്ചക്ക് ഇല്ലെന്ന് ആലപ്പുഴ: പിഎം ശ്രീ...

220 കോടിയുടെ മഹാഭാഗ്യവാൻ ഇന്ത്യക്കാരൻ തന്നെ…! ആ പ്രവാസിയുവാവ് ആരെന്നു വെളിപ്പെടുത്തി യുഎഇ ലോട്ടറി

220 കോടിയുടെ മഹാഭാഗ്യവാൻ ആരെന്നു വെളിപ്പെടുത്തി യുഎഇ ലോട്ടറി ദുബായ്∙ യുഎഇയുടെ ലോട്ടറി...

തേനിയിൽ കഞ്ചാവ് വേട്ട; നാലുപേർ പിടിയിൽ, 24 കിലോ കഞ്ചാവ് പിടികൂടി

തേനിയിൽ കഞ്ചാവ് വേട്ട; നാലുപേർ പിടിയിൽ, 24 കിലോ കഞ്ചാവ് പിടികൂടി തേനി...

ന്യൂനമർദം ശക്തമാകുന്നു; ഇന്ന് ‘മോൻതാ’ ചുഴലിക്കാറ്റായി മാറും; നാളെ കര തൊടും

ന്യൂനമർദം ശക്തമാകുന്നു; ഇന്ന് ‘മോൻതാ’ ചുഴലിക്കാറ്റായി മാറും; നാളെ കര തൊടും തിരുവനന്തപുരം:...

7,993 സ്‌കൂളുകളിൽ കുട്ടികൾ പൂജ്യം, അധ്യാപകർ 20,817

7,993 സ്‌കൂളുകളിൽ കുട്ടികൾ പൂജ്യം, അധ്യാപകർ 20,817 ന്യൂഡൽഹി: രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിലായി...

Related Articles

Popular Categories

spot_imgspot_img