web analytics

യുഎസിൽ വാഹനാപകടം; രണ്ട് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

പെൻസിൽവേനിയ: യുഎസിൽ ഉണ്ടായ വാഹനാപകടത്തിൽ രണ്ട് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം.

മാനവ് പട്ടേൽ (20), സൗരവ് പ്രഭാകർ (23) എന്നിവരാണ് മരിച്ചത്. ക്ലീവ്‌ലാൻഡ് സർവകലാശാലയിലെ വിദ്യാർത്ഥികളാണ് ഇവർ.

അമേരിക്കയിലെ പെൻസിൽവേനിയയിലെ ലങ്കാസ്റ്റർ നഗരത്തിൽ ഈ മാസം 10നാണ് അപകടം നടന്നത്. കാറിലുണ്ടായിരുന്ന മറ്റൊരാൾക്ക് ​ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

രാവിലെ ഏഴുമണിയോടെ ഇവർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് മരത്തിൽ ഇടിക്കുകയായിരുന്നു എന്നാണ് പുറത്തു വരുന്ന വിവരം.

സൗരവ് പ്രഭാകറാണ് വാഹനം ഓടിച്ചിരുന്നത്. അപകടത്തിൽ കാറിന്റെ മുൻ സീറ്റിലുണ്ടായിരുന്ന മറ്റൊരു യാത്രക്കാരനും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.

ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇയാൾ നിലവിൽ ചികിത്സയിൽ തുടരുകയാണ്.

ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ സംഭവത്തെ തുടർന്ന് മരിച്ചവരുടെ കുടുംബാംഗങ്ങളെ ബന്ധപ്പെടുകയും അവർക്ക് ആവശ്യമായ എല്ലാ സഹായവും നൽകുമെന്നും അറിയിച്ചിട്ടുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

തൃശ്ശൂർ പൂരം: വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; നാല് മരണം, 40 പേർക്ക് പരിക്ക്

തൃശ്ശൂർ പൂരം: വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; നാല് മരണം, 40 പേർക്ക്...

സമാധാന ചർച്ചകൾ വഴിമുട്ടുന്നു; അമേരിക്കയുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് ഇറാൻ പിന്മാറാൻ സാധ്യത

സമാധാന ചർച്ചകൾ വഴിമുട്ടുന്നു; അമേരിക്കയുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് ഇറാൻ പിന്മാറാൻ സാധ്യത Tehran:...

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം തിരുവനന്തപുരം: വഴുതക്കാട്...

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം കോട്ടയം: കടുത്തുരുത്തിയിൽ...

“ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്…!”;  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി

​"ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്...!";  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി പൊള്ളാച്ചി: വാൽപ്പാറ...

Other news

വിജയകുതിപ്പുമായി ചിലർ, ജാഗ്രതയോടെ മറ്റുചിലർ; ഇന്നത്തെ നക്ഷത്രഫലം

വിജയകുതിപ്പുമായി ചിലർ, ജാഗ്രതയോടെ മറ്റുചിലർ; ഇന്നത്തെ നക്ഷത്രഫലം 2026 ഏപ്രിൽ 22-ാം തീയതിയായ...

‘ഞങ്ങളെ കണ്ടാൽ മുഖം തിരിക്കുന്നു’; വിവാഹത്തിന് ശേഷം കൂടെയുണ്ടായവർ അകന്നുപോയ അനുഭവം തുറന്ന് പറഞ്ഞ് വിദ്യയും അരുണും

‘ഞങ്ങളെ കണ്ടാൽ മുഖം തിരിക്കുന്നു’; വിവാഹത്തിന് ശേഷം കൂടെയുണ്ടായവർ അകന്നുപോയ അനുഭവം...

വെടിക്കെട്ടിന് പകരം ‘കോൾഡ് സ്പാർക്ക്’; ഉത്സവങ്ങളിൽ വിപ്ലവകരമായ മാറ്റത്തിനൊരുങ്ങി കേരളം

വെടിക്കെട്ടിന് പകരം 'കോൾഡ് സ്പാർക്ക്'; ഉത്സവങ്ങളിൽ വിപ്ലവകരമായ മാറ്റത്തിനൊരുങ്ങി കേരളം പരമ്പരാഗത വെടിക്കെട്ടുകൾക്ക്...

ഐആർഎസ് ഉദ്യോഗസ്ഥന്റെ മകൾ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ; മുൻ വീട്ടുജോലിക്കാരനായി തിരച്ചിൽ

ഐആർഎസ് ഉദ്യോഗസ്ഥന്റെ മകൾ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ; മുൻ വീട്ടുജോലിക്കാരനായി തിരച്ചിൽ New...

പേട്ട റെയിൽവേ ആശുപത്രിയിൽ വെടിയുണ്ടകൾ; ആശങ്കയോടെ തലസ്ഥാനം

പേട്ട റെയിൽവേ ആശുപത്രിയിൽ വെടിയുണ്ടകൾ; ആശങ്കയോടെ തലസ്ഥാനം Thiruvananthapuram: തലസ്ഥാനത്തെ പേട്ടയിലെ റെയിൽവേ...

ജന്മത്തിന്റെ പേരിൽ വിലക്ക് ഏർപ്പെടുത്തുന്നത് ഭരണഘടനാ ലംഘനമല്ലേ? ശബരിമല കേസിൽ സുപ്രീം കോടതി

ജന്മത്തിന്റെ പേരിൽ വിലക്ക് ഏർപ്പെടുത്തുന്നത് ഭരണഘടനാ ലംഘനമല്ലേ? ശബരിമല കേസിൽ സുപ്രീം...

Related Articles

Popular Categories

spot_imgspot_img