web analytics

ഓപ്പറേഷൻ സിന്ദൂറിൽ കൊല്ലപ്പെട്ടത് ലഷ്കർ ഹെഡ്ക്വാട്ടേഴ്സ് തലവനടക്കം അഞ്ച് കൊടും ഭീകരർ; പേരുവിവരങ്ങൾ പുറത്ത്

ന്യൂഡൽഹി: പാകിസ്താനിൽ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിൽ കൊല്ലപ്പെട്ടത് അഞ്ച് കൊടും ഭീകരരെന്ന് റിപ്പോർട്ട്. കൊല്ലപ്പെട്ട ഭീകരരുടെ വിശദ വിവരങ്ങൾ പുറത്തുവിട്ടിട്ടുണ്ട്.

ലഷ്കർ ഹെഡ്ക്വാട്ടേഴ്സ് തലവൻ ഉൾ‌പ്പെടെയുള്ളവരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. മെയ് 7നാണ് പാകിസ്താനിൽ ഇന്ത്യ ഓപ്പറേഷൻ‌ സിന്ദൂർ നടപ്പാക്കിയത്.

മസൂദ് അസറിന്റെ ബന്ധുവും ഇന്ത്യയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതായാണ് സൂചന. മുഹമ്മദ് ഹസൻ ഖാൻ, മുഹമ്മദ് യൂസഫ് അസർ, ലഷ്കർ ഹെഡ്ക്വാട്ടേഴ്സ് തലവൻ മുദാസർ ഖാദിയാൻ ഖാസ്, മസൂജ് അസറിന്റെ ബന്ധുവായ ഹാഫിസ് മുഹമ്മദ് ജമീൽ, ഖാലിദ് എന്നിവരാണ് കൊല്ലപ്പെട്ട ഭീകരർ.

ലഷ്കർ-ഇ-തൊയ്ബ നേതാവ് മുദാസർ ഖാദിയാൻ ഖാസിന്റെ സംസ്കാര ചടങ്ങിൽ പാകിസ്താൻ‌ സൈന്യം ഗാർഡ് ഓഫ് ഓണർ സ്വീകരിച്ചിരുന്നു. പാക് ആർമി മേധാവിയും പഞ്ചാബ് മുഖ്യമന്ത്രിയുമായ മറിയം നവാസിന്റെ പേരിൽ റീത്ത്‌ വെക്കുകയും ചെയ്തിരുന്നു.

ആഗോള ഭീകരൻ ഹാഫിസ് അബ്ദുൾ റൗഫിന്റെ നേതൃത്വത്തിൽ ഒരു സർക്കാർ സ്‌കൂളിലാണ് ഈ ഭീകരന്റെ സംസ്കാരചടങ്ങുകൾ നടന്നത്. പാക് ആർമിയിലെ ഒരു ലെഫ്റ്റനന്റ് ജനറലും പഞ്ചാബ് പോലീസ് ഐജിയും ചടങ്ങിൽ പങ്കെടുത്തിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

അമീബിക് മസ്തിഷ്‌കജ്വരം: വീണ്ടും രണ്ട് മരണം

അമീബിക് മസ്തിഷ്‌കജ്വരം: വീണ്ടും രണ്ട് മരണം തിരുവനന്തപുരം: സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌കജ്വരത്തിന്റെ വ്യാപനം...

ടിവികെയ്‌ക്കെതിരെ നടപടിയെടുക്കാനൊരുങ്ങി പൊലീസ്

ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സംസ്ഥാന പര്യടനത്തിന് തിരുച്ചിറപ്പള്ളിയി‍ൽ തുടക്കമിട്ട് നടനും...

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി...

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ്

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ് 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ (ഐടിആർ)...

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

Other news

കൊല്ലത്ത് കന്യാസ്ത്രി തൂങ്ങി മരിച്ച നിലയിൽ; മൃതദേഹം കണ്ടെത്തിയത് ആശുപത്രിക്ക് സമീപമുള്ള ആരാധനാലയത്തിൽ

കൊല്ലത്ത് കന്യാസ്ത്രി തൂങ്ങി മരിച്ച നിലയിൽ; മൃതദേഹം കണ്ടെത്തിയത് ആശുപത്രിക്ക് സമീപമുള്ള...

തിരുവനന്തപുരം ജില്ലാ ജയിലിൽ ക്രൂരമർദനം

തിരുവനന്തപുരം ജില്ലാ ജയിലിൽ ക്രൂരമർദനം തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ ജയിലിനുള്ളിൽ റിമാൻഡ് തടവുകാരനെ...

16കാരനെ പ്രകൃതിവിരുദ്ധപീഡനത്തിനിരയാക്കിയത് 14പേർ

16കാരനെ പ്രകൃതിവിരുദ്ധപീഡനത്തിനിരയാക്കിയത് 14പേർ ചെറുവത്തൂർ: പതിനാറുകാരനെ പ്രകൃതിവിരുദ്ധപീഡനത്തിനിരയാക്കിയത് രാഷ്ട്രീയ നേതാവും ഉന്നത സർക്കാർ...

ഏഷ്യ കപ്പിൽ നിന്ന് പിന്മാറുമെന്ന് പാക്കിസ്ഥാൻ്റെ ഭീഷണി

ഏഷ്യ കപ്പിൽ നിന്ന് പിന്മാറുമെന്ന് പാക്കിസ്ഥാൻ്റെ ഭീഷണി ദുബൈ: ഏഷ്യ കപ്പിൽ ഇന്ത്യ...

കാമുകനെ കാണാൻ വാഹനമോടിച്ചു പോയത് 600 കിലോമീറ്റർ

കാമുകനെ കാണാൻ വാഹനമോടിച്ചു പോയത് 600 കിലോമീറ്റർ വിവാഹം കഴിക്കണമെന്ന അഭ്യർത്ഥനയുമായി യുവതി...

അമീബിക് മസ്തിഷ്‌കജ്വരം: വീണ്ടും രണ്ട് മരണം

അമീബിക് മസ്തിഷ്‌കജ്വരം: വീണ്ടും രണ്ട് മരണം തിരുവനന്തപുരം: സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌കജ്വരത്തിന്റെ വ്യാപനം...

Related Articles

Popular Categories

spot_imgspot_img