ചോറ്റാനിക്കരയിലെ പോക്സോ അതിജീവിതയോട് സുഹൃത്ത് ചെയ്തത്; കൊടും ക്രൂരതകൾ അക്കമിട്ട് നിരത്തി കുറ്റപത്രം

കൊച്ചി: പോക്സോ കേസിന് ശേഷം സഹായിക്കാൻ എത്തിയ സുഹൃത്ത് തൻ്റെ ജീവനെടുക്കുമെന്ന് തോന്നിയ ഘട്ടത്തിൽ ആത്മഹത്യക്ക് ശ്രമിച്ച 19കാരി പെൺകുട്ടി നേരിട്ട കൊടും ക്രൂരതകൾ അക്കമിട്ട് നിരത്തി കുറ്റപത്രം.

സുഹൃത്ത് അനൂപ് മർദ്ദിക്കാൻ ഉപയോഗിച്ച ചുറ്റിക, ബെൽറ്റ്, ഷോൾ തുടങ്ങിയ തെളിവുകളും പോലീസ് കോടതിയിൽ സമര്‍പ്പിച്ചു. മറ്റൊരാളുമായി പെൺകുട്ടിക്ക് സൗഹൃദം ഉണ്ടെന്ന സംശയത്തിലായിരുന്നു ഇയാളുടെ മർദ്ദനം.

സംഭവ ദിവസം പ്രതി പെൺകുട്ടിയുടെ വീട്ടിലെത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും കേസിൽ നിർണായകമാകുമെന്നാണ് വിലയിരുത്തൽ.

കഴിഞ്ഞ ജനുവരി 26നാണ് പോക്സോ അതിജീവിതയെ ചോറ്റാനിക്കരയിലെ വീടിനുള്ളിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്.

അനൂപിൻ്റെ ആക്രമണത്തിന് പിന്നാലെ ആത്മഹത്യയ്ക്ക് ശ്രമിച്ച പെൺകുട്ടി രണ്ട് ദിവസത്തിന് ശേഷം ആശുപത്രിയിൽ ചികിൽസയിലിരിക്കെയാണ് മരിച്ചത്. പെൺകുട്ടി കുത്ത ലൈംഗിക അതിക്രമം നേരിട്ടതായും പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്തിയിട്ടുണ്ട്.

കൊടിയ മർദ്ദനത്തിന് ശേഷം ‘നീ പോയി ചത്തോ’ എന്ന് അനൂപ് വിളിച്ചുപറഞ്ഞതാണ് ഏറ്റവും ഒടുവിലുണ്ടായ പ്രകോപനം എന്നും പോലീസ് പറയുന്നു. ഇതോടെയാണ് പെൺകുട്ടി ചുരിദാർ ഷാളിൽ തൂങ്ങിയത്. ഇതും, അനൂപ് ശ്വാസം മുട്ടിച്ചതുമാണ് മരണകാരണമായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നത്.

ഒരു ദിവസം മുഴുവൻ വൈദ്യസഹായം നിഷേധിച്ചതും ജീവൻ അപകടത്തിലാക്കിയിരുന്നു. ആശുപത്രിയിൽ എത്തിക്കുമ്പോഴേക്ക് പെൺകുട്ടിക്ക് മസ്തിഷ്ക്ക മരണം സംഭവിച്ചിരുന്നു.

ഇൻസ്റ്റഗ്രാം വഴിയുണ്ടായ പരിചയം മുതലെടുത്ത് പെൺകുട്ടിയിൽ നിന്ന് പണം തട്ടുകയും ലൈംഗികമായി ഉപയോഗിക്കുകയുമായിരുന്നു പ്രതി അനൂപിന്റെ ലക്ഷ്യമെന്ന് കുറ്റപത്രത്തിൽ പോലീസ് പറയന്നു.

അനൂപിന്റെ വാക്കുകൾ വിശ്വസിച്ച് സ്വന്തം അമ്മയോട് പോലും പെൺകുട്ടി ദിവസവും വഴക്കിട്ടിരുന്നു. അനൂപിൻ്റെ ക്രിമിനൽ പശ്ചാത്തലം പെൺകുട്ടിക്ക് അറിയില്ലായിരുന്നു എന്നും ഇയാൾ ഇത് ബോധപൂർവം മറച്ചുപിടിച്ചാണ് അടുപ്പം ഉണ്ടാക്കിയതെന്നും പോലീസ് പറയുന്നു.

spot_imgspot_img
spot_imgspot_img

Latest news

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ; ഫാ. അഫ്രേം കുന്നപ്പളളിയും വിശുദ്ധരുമായുള്ള ബന്ധം…

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ വത്തിക്കാൻ: ലിയോ...

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും തിരുവനന്തപുരം: സെപ്തംബറിൽ വൈദ്യുതി ബില്ലിൽ യൂണിറ്റിന്...

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ സന്തോഷത്തിന്റെയും സമൃദ്ധിയുടേയും...

Other news

യാനിക് സിന്നറെ പരാജയപ്പെടുത്തി കാർലോസ് അൽകാരസ്

യാനിക് സിന്നറെ പരാജയപ്പെടുത്തി കാർലോസ് അൽകാരസ് ന്യൂയോർക്ക്:യുഎസ് ഓപ്പൺ പുരുഷ സിംഗിൾസ് ഫൈനലിൽ...

കേരള കോൺഗ്രസ് നേതാവ് പ്രിൻസ് ലൂക്കോസ് അന്തരിച്ചു

കേരള കോൺഗ്രസ് നേതാവ് പ്രിൻസ് ലൂക്കോസ് അന്തരിച്ചു കോട്ടയം: കേരള കോൺഗ്രസ് (ജോസഫ്...

Related Articles

Popular Categories

spot_imgspot_img