web analytics

ബസ്സിനെ മറികടക്കവെ ബൈക്ക് മറ്റൊരു ബൈക്കിൽ ഇടിച്ചു: ബസിനടിയിൽപ്പെട്ട് യുവാവിനു ദാരുണാന്ത്യം

പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയിൽ ഇഞ്ചപ്പാറയ്ക്ക് സമീപം സ്വകാര്യ ബസ്സിനെ മറികടക്കുന്നതിനിടയിൽ ബൈക്ക് യാത്രികൻ മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ച് സ്വകാര്യ ബസ്സിനടിയിൽപ്പെട്ട് മരിച്ചു.

അതിരുങ്കൽ മുട്ടുമണ്ണിൽ വീട്ടിൽ അനീഷാണ് (എബിൻ-32) മരിച്ചത്. കൂടെയുണ്ടായിരുന്ന പോത്തുപാറ വേങ്ങവിളയിൽ ബൈജുവിനെ (32) പരിക്കുകളോടെ കോന്നിയിലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മറ്റൊരു ബൈക്ക് യാത്രികനായ കലഞ്ഞൂർ ഒന്നാംകുറ്റി മല്ലങ്കഴയിൽ ഷാജി ജോർജ്ജിനും പരിക്കേറ്റിട്ടുണ്ട്.ഇദ്ദേഹത്തെ പത്തനാപുരത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇഞ്ചപ്പാറയ്ക്ക് സമീപം വെള്ളിയാഴ്ച രാത്രി ഏഴ് മണിയ്ക്കാണ് അപകടം നടന്നത്.

കൂടൽ ഭാഗത്ത് നിന്ന് പത്തനംതിട്ടയിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസിനെ അതേ ഭാഗത്ത് നിന്ന് തന്നെ വന്ന ബൈക്ക് മറി കടക്കുമ്പോഴാണ് എതിരെ വന്ന ബൈക്കിൽ ഇടിച്ചത്. കോന്നിയിലുള്ള സ്വകാര്യ ആശുപത്രിയിൽ വച്ചാണ് അനീഷ് മരിച്ചത്.അനീഷിന്റെ അമ്മ -സുധ. ഭാര്യ – മാനസ.മകൾ -അമേയ.

എട്ടാം ക്ലാസുകാരി ഏഴു മാസം ഗർഭിണി: അച്ഛൻ അറസ്റ്റിൽ

പത്തനംതിട്ടയിൽ 14 വയസുകാരി ഗർഭിണിയായ സംഭവത്തിൽ 43 കാരനായ അച്ഛന്‍ അറസ്റ്റിൽ. പത്തനംതിട്ട റാന്നിയിൽ സംഭവം. ഗർഭം സ്ഥിരീകരിച്ചതിനെത്തുടർന്ന് ലാബ് അധികൃതർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.

വയറുവേദനയെ തുടര്‍ന്ന് റാന്നിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ കുട്ടി ഗർഭിണിയായെന്ന് കണ്ടെത്തിയതോടെ ലാബ് അധികൃതർ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. 7 ആഴ്ച ഗർഭിണിയാണ് എട്ടാം ക്ലാസുകാരി.

സ്റ്റേഷനില്‍ വിവരം അറിയിച്ചതിനു പിന്നാലെ കുട്ടിയുടെ അച്ഛനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്തുവരുകയാണ്. കുട്ടിക്ക് കൗൺസലിംഗ് നല്‍കുമെന്ന് പൊലീസ് അറിയിച്ചു.

ഹോസ്റ്റൽ മുറിയിൽ വിദ്യാർഥിനി ആത്മഹത്യ ചെയ്ത നിലയിൽ: സഹപാഠി കസ്റ്റഡിയിൽ

വിദ്യാർഥിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥിനിയുടെ സഹപാഠിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഒഡിഷയിലെ കലിംഗ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഡസ്ട്രിയൽ ടെക്നോളജി (കെ.ഐ.ഐ.ടി) യുടെ ഹോസ്റ്റൽ മുറിയിൽ ആണ് സംഭവം.

ആത്മഹത്യയുടെ പിന്നിലെ കാരണം എന്താണെന്ന് വ്യക്തമല്ല. സഹപാഠി തന്നെ ഉപദ്രവിക്കുന്നുവെന്ന് വിദ്യാര്‍ഥിനി അധികൃതരോട് പരാതിപ്പെട്ടിട്ടും നടപടി എടുത്തില്ലെന്ന് നേപ്പാള്‍ പൗരന്മാരായ വിദ്യാർഥികള്‍ ആരോപിച്ചു.

അതേസമയം പ്രതിഷേധിച്ച നേപ്പാള്‍ പൗരന്മാരായ വിദ്യാര്‍ഥികളെ അധികൃതര്‍ ബലമായി ഹോസ്റ്റലില്‍ നിന്ന് ഇറക്കിവിട്ടതായും വിവരമുണ്ട്
മൂന്ന് മാസത്തിനിടെ ഇവിടെ സംഭവിക്കുന്ന രണ്ടാമത്തെ മരണമാണിത്.

കുട്ടി പ്രകൃതി പീഡനത്തിനും ഭീഷണിപ്പെടുത്തലിനും വിധേയനായി എന്നാണ് പിതാവ് സുനിൽ ലാംസൽ ആരോപിക്കുന്നത്.

മൂന്ന് മാസം മുമ്പ് മൂന്നാം വർഷ ബിടെക് വിദ്യാർഥി ക്യാമ്പസ് ഹോസ്റ്റലിൽ ആത്മഹത്യ ചെയ്തിരുന്നു. മൃതദേഹം പോസ്റ്റമാർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

spot_imgspot_img
spot_imgspot_img

Latest news

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും തിരുവനന്തപുരം:...

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി സംഘം ഉണ്ണികൃഷ്ണൻ പോറ്റിയുമായി തിരുവനന്തപുരത്ത്

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി...

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം ഇടുക്കി: അടിമാലിയിൽ ലക്ഷം വീട് കോളനി ഭാഗത്തുണ്ടായ മണ്ണിടിച്ചിലിന്...

ഇടവെട്ട് ഇടിവെട്ടി മഴ പെയ്യും

ഇടവെട്ട് ഇടിവെട്ടി മഴ പെയ്യും തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ഇന്ന്...

മാമമിയ ലൈഫിന്റെ ലൈസന്‍സ് റദ്ദാക്കി!കൊച്ചിയില്‍ വാടക ഗര്‍ഭധാരണത്തിന്റെ മറവില്‍ വന്‍ റാക്കറ്റ്?

മാമമിയ ലൈഫിന്റെ ലൈസന്‍സ് റദ്ദാക്കി!കൊച്ചിയില്‍ വാടക ഗര്‍ഭധാരണത്തിന്റെ മറവില്‍ വന്‍ റാക്കറ്റ്? കൊച്ചി:...

Other news

രാജീവ് ചന്ദ്രശേഖറിനെതിരായ ഭൂമി ക്രമക്കേട്; ആരോപണം അടിസ്ഥാനരഹിതമെന്ന് ബിപിഎൽ സിഇഒ

രാജീവ് ചന്ദ്രശേഖറിനെതിരായ ഭൂമി ക്രമക്കേട്; ആരോപണം അടിസ്ഥാനരഹിതമെന്ന് ബിപിഎൽ സിഇഒ തിരുവനന്തപുരം: ബിജെപി...

സിപിഐ എന്തുചെയ്യുമെന്ന് ഇന്നറിയാം; സെക്രട്ടേറിയേറ്റ് യോഗം വിളിച്ച് സിപിഎമ്മും

സിപിഐ എന്തുചെയ്യുമെന്ന് ഇന്നറിയാം; സെക്രട്ടേറിയേറ്റ് യോഗം വിളിച്ച് സിപിഎമ്മും തിരുവനന്തപുരം: സിപിഐയുടെ നിര്‍ണായക...

ബിഹാറില്‍ വീണ്ടും വിമത സ്വരം; 16 നേതാക്കളെ പുറത്താക്കി നിതീഷ് കുമാർ

ബിഹാറില്‍ വീണ്ടും വിമത സ്വരം; 16 നേതാക്കളെ പുറത്താക്കി നിതീഷ് കുമാർ പട്‌ന:...

7,993 സ്‌കൂളുകളിൽ കുട്ടികൾ പൂജ്യം, അധ്യാപകർ 20,817

7,993 സ്‌കൂളുകളിൽ കുട്ടികൾ പൂജ്യം, അധ്യാപകർ 20,817 ന്യൂഡൽഹി: രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിലായി...

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും തിരുവനന്തപുരം:...

Related Articles

Popular Categories

spot_imgspot_img