വി.എസ്. അച്യുതാനന്ദൻ സിപിഎം സംസ്ഥാന കമ്മിറ്റിയിൽ പ്രത്യേകം ക്ഷണിതാവ്

തിരുവനന്തപുരം: മുതിർന്ന നേതാവ് വിഎസ് അച്യുതാനന്ദനെ സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ പ്രത്യേകം ക്ഷണിതാവായി തെരഞ്ഞെടുത്തു. പാര്‍ട്ടി കോണ്‍ഗ്രസിനുശേഷം ഇന്ന് ചേര്‍ന്ന സംസ്ഥാന സമിതി യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്.

പാലോളി മുഹമ്മദ് കുട്ടി, വൈക്കം വിശ്വന്‍, എകെ ബാലന്‍, എംഎം മണി, കെജെ തോമസ്, പി കരുണാകരന്‍, ആനാവൂര്‍ നാഗപ്പന്‍ എന്നിവരും പ്രത്യേകം ക്ഷണിതാക്കളാണ്. നേരത്തെ വിഎസിനെ സംസ്ഥാന കമ്മറ്റിയില്‍ ഉള്‍പ്പെടുത്താത്തത് വിവാദമായിരുന്നു. പ്രായ പരിധിയില്‍ ഒഴിവായവര്‍ക്ക് പരിഗണന നല്‍കിയാണ് സംസ്ഥാന കമ്മിറ്റിയിലേക്കുള്ള പ്രത്യേക ക്ഷണിതാക്കളെ തെരഞ്ഞെടുത്തത്.

കൊല്ലത്ത് വെച്ച് നടന്ന സംസ്ഥാന സമ്മേളനത്തില്‍ വീണാ ജോര്‍ജിനെ മാത്രമായിരുന്നു സ്ഥിരം ക്ഷണിതാവാക്കി ഉള്‍പ്പെടുത്തിയിരുന്നത്. വിഎസിനെ സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ പ്രത്യേക ക്ഷണിതാവാക്കുമെന്ന് സമ്മേളനത്തിനുശേഷം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ നേരത്തെ അറിയിച്ചിരുന്നു.

പാര്‍ട്ടിയുടെ കരുത്തായ വിഎസ് ക്ഷണിതാക്കളില്‍ ഉറപ്പായും ഉണ്ടാകുമെന്നുമായിരുന്നു ഗോവിന്ദന്റെ പ്രതികരണം. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് വിഎസ് ഇപ്പോള്‍ കിടപ്പിലാണ്. കഴിഞ്ഞ തവണയും വി എസ് പ്രത്യേകം ക്ഷണിതാവായിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

കളം തെളിഞ്ഞു; നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ പി.വി.അൻവർ മത്സരിക്കും; ചിഹ്നം പൂവും പുല്ലും

ഒടുവിൽ കളം തെളിഞ്ഞു. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങി മുൻ എംഎൽഎ പി.വി.അൻവർ....

മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാർ സ്ത്രീധനം വാങ്ങി വിവാഹം കഴിക്കരുത്; പ്രത്യേക നിർദേശവുമായി മന്ത്രി കെ ബി ​ഗണേഷ് കുമാർ

തിരുവനന്തപുരം: മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാർ സ്ത്രീധനം വാങ്ങി വിവാഹം കഴിക്കരുതെന്ന നിർദ്ദേശവുമായി...

കോവിഡ് ബാധിതരുടെ എണ്ണം 3000 കടന്നു; കൂടുതൽ കേരളത്തിൽ; സുരക്ഷാ നിര്‍ദേശങ്ങൾ പുറപ്പെടുവിച്ച് കേന്ദ്രം

തിരുവനന്തപുരം: രാജ്യത്ത് കോവിഡ് കേസുകൾ വർധിക്കുന്നത് കണക്കിലെടുത്ത് സുരക്ഷാ നിര്‍ദേശങ്ങൾ പുറപ്പെടുവിച്ച്...

സ്വരാജ് ഇന്നെത്തും, ഷൗക്കത്ത് ഇന്ന് നാമനിർദ്ദേശപത്രിക സമർപ്പിക്കും; നിലമ്പൂരത്തിന് കൊടിയേറ്റം

മലപ്പുറം: നിലമ്പൂരിലെ ആവേശപ്പോരാട്ടത്തിന് ഇന്ന് തുടക്കമാകും. യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത്...

Other news

കുവൈത്തിലെ റിഗ്ഗായിൽ പ്രവാസികളുടെ താമസകെട്ടിടത്തിൽ തീപിടുത്തം; മരണസംഖ്യ ആറായി ഉയർന്നതായി പ്രാദേശിക മാധ്യമങ്ങൾ; നാല് പേരുടെ നില ഗുരുതരം

കുവൈത്തിലെ റിഗ്ഗായിൽ പ്രവാസികളുടെ താമസകെട്ടിടത്തിൽ തീപിടുത്തം. തീപിടുത്തത്തിൽ മരണസംഖ്യ ആറായി ഉയർന്നതായി...

മേയ് മാസത്തെ റേഷന്‍ വിതരണം നീട്ടി

തിരുവനന്തപുരം: സംസ്ഥാനത്തെ മേയ് മാസത്തെ റേഷന്‍ വിതരണം നീട്ടി. കാലവര്‍ഷക്കെടുതിയുടെ പശ്ചാത്തലത്തില്‍...

‘പ്രൗഡ് പേരന്റ്സ്’; മകന്റെ ഗ്രാജുവേഷന് ഒരുമിച്ചെത്തി ധനുഷും ഐശ്വര്യയും

ചെന്നൈ: മകന്റെ ഗ്രാജുവേഷൻ ചടങ്ങിന് ഒരുമിച്ച് പങ്കെടുത്ത് നടൻ ധനുഷും മുൻഭാര്യ...

ഈ താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

ആലപ്പുഴ: കുട്ടനാട് താലൂക്കിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും...

കോവിഡ് ബാധിതരുടെ എണ്ണം 3000 കടന്നു; കൂടുതൽ കേരളത്തിൽ; സുരക്ഷാ നിര്‍ദേശങ്ങൾ പുറപ്പെടുവിച്ച് കേന്ദ്രം

തിരുവനന്തപുരം: രാജ്യത്ത് കോവിഡ് കേസുകൾ വർധിക്കുന്നത് കണക്കിലെടുത്ത് സുരക്ഷാ നിര്‍ദേശങ്ങൾ പുറപ്പെടുവിച്ച്...

പരിശീലനത്തിന്റെ ഭാഗമായി തേവര പാലത്തിൽ നിന്ന് ചാടി; നാവിക ഉദ്യോഗസ്ഥനെ കാണാതായി

കൊച്ചി: പരിശീലനത്തിന്റെ ഭാഗമായി കൊച്ചി കായലിലേക്ക് ചാടിയ ടാൻസാനിയൻ നാവിക ഉദ്യോഗസ്ഥനെ...

Related Articles

Popular Categories

spot_imgspot_img