web analytics

മുഖ്യമന്ത്രി നിയമവും സുപ്രീംകോടതി വിധിയും ബഹുമാനിക്കണം: ആയുർവേദ വ്യാസ് പീഠ്

തിരുവനന്തപുരം: മുഖ്യമന്ത്രി നിയമവും സുപ്രീംകോടതി വിധിയും ബഹുമാനിക്കണമെന്ന് ആയുർവേദ വ്യാസ് പീഠ്. വിദ്യാഭ്യാസ യോഗ്യത ഇല്ലാതെ പാരമ്പര്യമായി ആയുർവേദ ചികിത്സ നൽകി വരുന്നവരെ വ്യാജവൈദ്യരെന്ന് മുദ്രകുത്തുന്നത് തെറ്റായ പ്രവണതയാണ്. ഇക്കാര്യം സർക്കാരിന്‍റെ  നാലാം വാർഷികാഘോഷവുമായി ബന്ധപ്പെട്ട് കാസർകോട് ജില്ലയിലെ പ്രമുഖരുമായി സംവദിക്കുന്ന യോഗത്തില്‍  മുഖ്യമന്ത്രി അഭിപ്രായപ്പെട്ടിരുന്നു. 

നിയമാനുസൃതമായ അംഗീകൃത യോഗ്യതയില്ലാതെ ചികിത്സ ചെയ്യാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്, “പാരമ്പര്യ വൈദ്യന്മാർ” എന്ന് അവകാശപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചവരുടെ കേസ് തള്ളിക്കൊണ്ട്, അംഗീകൃത യോഗ്യതയില്ലാത്ത വ്യാജ ചികിത്സകർ രോഗികളുടെ ജീവൻ വച്ച് കളിക്കുകയാണെന്നും അത് സമൂഹത്തിന് വലിയ അപകടമാണെന്നും 2018 ൽ സുപ്രീംകോടതി  അഭിപ്രായപ്പെട്ടിട്ടുള്ളതാണ്. 

മാത്രമല്ല, എല്ലാ രോഗികളും രജിസ്ട്രേഡ് മെഡിക്കൽ പ്രാക്ടീഷണേഷ്‌സ്ൻ്റെ അടുത്ത് മാത്രമേ ചികിത്സ തേടാൻ പാടുള്ളൂ എന്നും മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ ഇല്ലാത്ത വ്യാജചികിത്സകരിൽ നിന്നും ചികിത്സ നേടുന്നത് ആരോഗ്യത്തിന് അപകടം ഉണ്ടാക്കും എന്നും കേരളത്തിൽ രോഗികളെ പരിശോധിക്കുന്നതിനും ചികിത്സ നിശ്ചയിക്കുന്ന മരുന്നുകൾ നൽകുന്നതിനും കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിലിൽ രജിസ്റ്റർ ചെയ്ത രജിസ്റ്റേഡ് മെഡിക്കൽ പ്രാക്ടീഷണർമാർക്ക് മാത്രമാണ് അധികാരമെന്നും കൗൺസിൽ രജിസ്‌ട്രേഷൻ ഇല്ലാതെ ചികിത്സ നടത്തുന്നത് കെ.എസ്.എം.പി ആക്ട് 2021 പ്രകാരം കുറ്റകരമാണെന്നും കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽസ് ഫോർ ഇന്ത്യൻ സിസ്റ്റംസ് ഓഫ് മെഡിസിൻ്റെ പത്രക്കുറിപ്പിനെ അടിസ്ഥാനമാക്കി കേരള ഗവണ്മെൻ്റിൻ്റെ ഇൻഫർമേഷൻ & പബ്ലിക്ക് റിലേഷൻ വകുപ്പ് ഇക്കഴിഞ്ഞ മാർച്ച് 25 ന് പരസ്യപ്പെടുത്തിയിട്ടുള്ളതുമാണ്. വസ്തുതകൾ ഇപ്രകാരമായിരിക്കെ, ഭരണഘടനയെ ബഹുമാനിച്ചുകൊണ്ട് സംസ്ഥാന ഭരണം നടത്തേണ്ട മുഖ്യമന്ത്രി, നിലവിലെ നിയമത്തിനും കോടതി വിധികൾക്കും വിരുദ്ധമായ നിലപാട് പറഞ്ഞിട്ടുണ്ടെങ്കിൽ, നിയമത്തെയും കേരളത്തിലെ ജനങ്ങളുടെ ആരോഗ്യസുരക്ഷയെയും കണക്കിലെടുത്ത് അത് ഉടൻ തിരുത്തേണ്ടതാണെന്ന് ആയുർവേദ വ്യാസ് പീഠ് സംസ്ഥാന പ്രസിഡൻ്റ് ഡോ.ബി.ജി. ഗോകുലൻ ആവശ്യപ്പെട്ടു

spot_imgspot_img
spot_imgspot_img

Latest news

ശബരിമലക്ക് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്ന് പറന്നതിന് പിന്നിൽ…

ശബരിമലക്ക് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്ന് പറന്നതിന് പിന്നിൽ… Pathanamthitta: Sabarimala Templeക്ക് മുകളിലൂടെ...

ഉഷ്ണതരംഗം: ഈ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; പൊതുപരീക്ഷകൾ മാറ്റമില്ലാതെ തുടരും

ഉഷ്ണതരംഗം: ഈ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; പൊതുപരീക്ഷകൾ മാറ്റമില്ലാതെ...

തൃശ്ശൂർ പൂരം: വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; നാല് മരണം, 40 പേർക്ക് പരിക്ക്

തൃശ്ശൂർ പൂരം: വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; നാല് മരണം, 40 പേർക്ക്...

സമാധാന ചർച്ചകൾ വഴിമുട്ടുന്നു; അമേരിക്കയുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് ഇറാൻ പിന്മാറാൻ സാധ്യത

സമാധാന ചർച്ചകൾ വഴിമുട്ടുന്നു; അമേരിക്കയുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് ഇറാൻ പിന്മാറാൻ സാധ്യത Tehran:...

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം തിരുവനന്തപുരം: വഴുതക്കാട്...

Other news

വെടിക്കെട്ടില്ലാതെ ഇത്തവണത്തെ തൃശൂർ പൂരം; കുടമാറ്റം 15 മിനിറ്റിൽ പൂർത്തിയാക്കും, ആചാരങ്ങളിൽ മാറ്റമില്ല

Thrissur: മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഈ വർഷത്തെ Thrissur Pooram...

​’എന്തുകൊണ്ട് കൊടിക്കുന്നിൽ സുരേഷ് മുഖ്യമന്ത്രിയായിക്കൂടാ?’; കോൺഗ്രസിനെ വെല്ലുവിളിച്ച് ടി.പി. സെൻകുമാർ

​'എന്തുകൊണ്ട് കൊടിക്കുന്നിൽ സുരേഷ് മുഖ്യമന്ത്രിയായിക്കൂടാ?'; കോൺഗ്രസിനെ വെല്ലുവിളിച്ച് ടി.പി. സെൻകുമാർ തിരുവനന്തപുരം: കോൺഗ്രസിൽ...

ശ്വാസതടസ്സവും കാഴ്ചമങ്ങലും അനുഭവപ്പെടുന്നുണ്ടെന്ന് കുട്ടി ആവർത്തിച്ച് പറഞ്ഞിട്ടും ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ അത് ഗൗരവമായി എടുത്തില്ലെന്ന് കുടുംബം

ശ്വാസതടസ്സവും കാഴ്ചമങ്ങലും അനുഭവപ്പെടുന്നുണ്ടെന്ന് കുട്ടി ആവർത്തിച്ച് പറഞ്ഞിട്ടും ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ അത്...

ശത്രുക്കളുടെ ഇടപെടലുകൾ ഉണ്ടാകാൻ സാധ്യത; ഇന്നത്തെ നക്ഷത്രഫലം

ശത്രുക്കളുടെ ഇടപെടലുകൾ ഉണ്ടാകാൻ സാധ്യത; ഇന്നത്തെ നക്ഷത്രഫലം 2026 ഏപ്രിൽ 24-ാം തീയതിയായ...

സോളാർ സ്വപ്നങ്ങൾക്ക് ട്രാൻസ്‌ഫോർമർ ‘ഷോക്ക്’; ശേഷിക്കുറവ് മൂലം പുരപ്പുറ സോളാർ പദ്ധതികൾക്ക് നിയന്ത്രണം

സോളാർ സ്വപ്നങ്ങൾക്ക് ട്രാൻസ്‌ഫോർമർ 'ഷോക്ക്'; ശേഷിക്കുറവ് മൂലം പുരപ്പുറ സോളാർ പദ്ധതികൾക്ക്...

മദ്യലഹരിയിലെ ‘സാഹസം’ വിനയായി; പാമ്പിൻകുഞ്ഞിനെ പോക്കറ്റിലിട്ടു നടന്ന അതിഥിത്തൊഴിലാളിക്ക് ദാരുണമായ കടിയേറ്റു

മഞ്ചേരി: കേട്ടാൽ ആരും അന്തംവിട്ടുപോകുന്ന ഒരു വാർത്തയാണ് മലപ്പുറം മഞ്ചേരിയിൽ നിന്നും...

Related Articles

Popular Categories

spot_imgspot_img