web analytics

പ്ലാസ്റ്റിക് ഉരുക്കിചേര്‍ത്ത എണ്ണയിൽ പലഹാര നിർമാണം; രണ്ടാഴ്ച മുമ്പ് തുടങ്ങിയ കട പൂട്ടിച്ച് ആരോഗ്യവകുപ്പ്

കൊല്ലം: പ്ലാസ്റ്റിക് ഉരുക്കിചേര്‍ത്ത എണ്ണയിൽ പലഹാരമുണ്ടാക്കിയ കടയ്‌ക്കെതിരെ നടപടി. കൊല്ലം റെയില്‍വേ സ്റ്റേഷനു സമീപത്തെ കടയിലാണ് സംഭവം.

ഇതരസംസ്ഥാന​തൊഴിലാളികൾ നടത്തുന്ന പലഹാരക്കടയിലാണ് ഇത്തരത്തിൽ പ്ലാസ്റ്റിക് ഉരുക്കിചേര്‍ത്ത എണ്ണ കണ്ടെത്തിയത്. കൊല്ലം കോർപറേഷൻ ആരോഗ്യ വകുപ്പ് അധികൃതരാണ് പരിശോധന നടത്തിയത്. പ്ലാസ്റ്റിക് ഉ​രുക്കി ചേര്‍ത്ത എണ്ണയിൽ തയാറാക്കിയ പഴംപൊരിയും കണ്ടെടുത്തിട്ടുണ്ട്.

രണ്ടാഴ്ച മുമ്പ് തുടങ്ങിയ സ്ഥാപനത്തിലുപയോഗിക്കുന്ന എണ്ണയുടെ കാര്യത്തില്‍ സംശയം തോന്നിയ നാട്ടുകാർ പരാതി നൽകിയിരുന്നു. ഇതേ തുടർന്നാണ് ആരോഗ്യവകുപ്പ് പരിശോധന നടത്തിയത്. കൊല്ലം എസ്എംപി റോഡില്‍ പ്രവർത്തിക്കുന്ന കടയ്ക്ക് മതിയായ രേഖകളോ, തൊഴിലാളികള്‍ക്ക് ആരോഗ്യ കാര്‍ഡോ ഇല്ലെന്നും കണ്ടെത്തിയിട്ടുണ്ട്.

ഈ കടയിൽ നിന്ന് റെയില്‍വേ സ്റ്റേഷനിലേക്കടക്കം ഇവിടെ നിന്ന് പലഹാരങ്ങള്‍ വിതരണം ചെയ്യുന്നുണ്ടെന്നാണ് വിവരം. ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാനിടയുള്ള ഇത്തരം പ്രവണതകള്‍ ഒരു തരത്തിലും വെച്ചു പൊറുപ്പിക്കില്ലെന്നും ശക്തമായ നടപടി സ്വീകരിക്കുമെന്നും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പ്രതികരിച്ചു. കടയിലെ സാധനങ്ങള്‍ പിടിച്ചെടുത്ത് കടപൂട്ടിക്കുകയും ചെയ്തു.

spot_imgspot_img
spot_imgspot_img

Latest news

ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ സ്റ്റേ നിഷേധിച്ചു, തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ല

ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ സ്റ്റേ നിഷേധിച്ചു, തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ല കൊച്ചി:...

പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല; മുഹമ്മദ് ഷിയാസിന് സാധ്യത

പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല; മുഹമ്മദ് ഷിയാസിന് സാധ്യത ന്യൂഡൽഹി: പെരുമ്പാവൂർ...

തിരുവനന്തപുരം മെഡിക്കൽ കോളജ് മൾട്ടി സ്പെഷാലിറ്റി ബ്ലോക്കിൽ തീപിടിത്തം; ഐസിയുവിൽ നിന്ന് രോഗികളെ ഒഴിപ്പിച്ചു

തിരുവനന്തപുരം മെഡിക്കൽ കോളജ് മൾട്ടി സ്പെഷാലിറ്റി ബ്ലോക്കിൽ തീപിടിത്തം; ഐസിയുവിൽ നിന്ന്...

എൽപിജി പ്രതിസന്ധിക്കിടെ ആശ്വാസം; 93,000 മെട്രിക് ടൺ എൽപിജിയുമായി കപ്പലുകൾ മുന്ദ്ര തുറമുഖത്തേക്ക്

എൽപിജി പ്രതിസന്ധിക്കിടെ ആശ്വാസം; 93,000 മെട്രിക് ടൺ എൽപിജിയുമായി കപ്പലുകൾ മുന്ദ്ര...

98-ാമത് ഓസ്കർ അവാർഡുകൾക്ക് വർണാഭമായ തുടക്കം; ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’ മൂന്ന് പുരസ്കാരങ്ങളോടെ മുന്നിൽ

98-ാമത് ഓസ്കർ അവാർഡുകൾക്ക് വർണാഭമായ തുടക്കം; ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’...

Other news

ഇസ്രയേൽ ആക്രമണം: ഇറാൻ സുരക്ഷാ നേതാവ് അലി ലാരിജാനി കൊല്ലപ്പെട്ടതായി റിപ്പോർട്ട്

ഇസ്രയേൽ ആക്രമണം: ഇറാൻ സുരക്ഷാ നേതാവ് അലി ലാരിജാനി കൊല്ലപ്പെട്ടതായി റിപ്പോർട്ട് ജറുസലം:...

കേരള കോൺഗ്രസ് ജോസഫ് വിഭാഗം സ്ഥാനാർഥികളെ പ്രഖ്യാപിച്ചു: പി.ജെ ജോസഫിന്റെ മകൻ അപു ജോൺ ജോസഫ് തൊടുപുഴ സ്ഥാനാർഥി

കേരള കോൺഗ്രസ് ജോസഫ് വിഭാഗം സ്ഥാനാർഥികളെ പ്രഖ്യാപിച്ചു: പി.ജെ ജോസഫിന്റെ മകൻ...

പട്ടിണിയിലായി ഹോസ്റ്റൽ വിദ്യാർത്ഥികൾ; പാചകവാതക ക്ഷാമം രൂക്ഷം,ക്ലാസുകൾ ഓൺലൈനിലേക്ക്!

പട്ടിണിയിലായി ഹോസ്റ്റൽ വിദ്യാർത്ഥികൾ; പാചകവാതക ക്ഷാമം രൂക്ഷം,ക്ലാസുകൾ ഓൺലൈനിലേക്ക്! കോഴിക്കോട്: ജില്ലയിൽ പാചകവാതക...

തിരുവനന്തപുരം മെഡിക്കൽ കോളജ് മൾട്ടി സ്പെഷാലിറ്റി ബ്ലോക്കിൽ തീപിടിത്തം; ഐസിയുവിൽ നിന്ന് രോഗികളെ ഒഴിപ്പിച്ചു

തിരുവനന്തപുരം മെഡിക്കൽ കോളജ് മൾട്ടി സ്പെഷാലിറ്റി ബ്ലോക്കിൽ തീപിടിത്തം; ഐസിയുവിൽ നിന്ന്...

കോൺഗ്രസ് സ്ഥാനാർഥിപ്പട്ടിക ഇന്ന്; 60 പേരുടെ പട്ടിക ആദ്യം, എംപിമാർക്ക് സീറ്റ് ഇല്ല

കോൺഗ്രസ് സ്ഥാനാർഥിപ്പട്ടിക ഇന്ന്; 60 പേരുടെ പട്ടിക ആദ്യം, എംപിമാർക്ക് സീറ്റ്...

കൊട്ടാരക്കരയിൽ കനാൽ തകർച്ച; വെള്ളപ്പാച്ചിൽ; ഓട്ടോറിക്ഷയും ബൈക്കും ഒഴുകിപ്പോയി, ജീവൻ തിരിച്ചുകിട്ടി അനന്തു

കൊട്ടാരക്കരയിൽ കനാൽ തകർച്ച; വെള്ളപ്പാച്ചിൽ; ഓട്ടോറിക്ഷയും ബൈക്കും ഒഴുകിപ്പോയി, ജീവൻ തിരിച്ചുകിട്ടി...

Related Articles

Popular Categories

spot_imgspot_img