web analytics

ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോയ സഹോദരിമാരെ കാണാനില്ല

പാലക്കാട്: ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോയ സഹോദരിമാരെ കാണാനില്ലെന്ന് പരാതി. പാലക്കാട് ചാലിശ്ശേരി സ്വദേശികളായ ശാന്ത (68), അമ്മിണി (76) എന്നിവരെയാണ് കാണാതായത്. ഞായറാഴ്ചയാണ് ഇരുവരും ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോയത്.

ഇരുവരും മൊബൈൽ ഫോൺ വീട്ടിൽ വെച്ചാണ് പോയത് ക്ഷേത്ര ദർശനത്തിനായി പോയത്. ഞായറാഴ്ച രാവിലെ ഒമ്പത് മണിക്കാണ് ഇവർ വീട്ടിൽ നിന്നിറങ്ങിയത്. എന്നാൽ വൈകിട്ടായിട്ടും തിരിച്ച് എത്താതെ വന്നതോടെ കുടുംബം പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.

തുടർന്ന് സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ ഇരുവരും ഞായറാഴ്ച വൈകീട്ട് പാലക്കാട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍റില്‍ എത്തിയതായി കണ്ടെത്തി. ബസ് ഡ്രൈവറോട് തിരുപ്പതിക്ക് എപ്പോഴാണ് ബസെന്ന് അന്വേഷിച്ചതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

ഞായറാഴ്ച വൈകീട്ട് തന്നെ ഇരുവരും പാലക്കാട് നിന്ന് ബസ് കയറി. കോയമ്പത്തൂരിലേക്കാണോ മധുരയിലേക്കാണോ എന്ന സാധ്യതയാണ് പൊലീസ് പരിശോധിക്കുന്നത്. ഇരുവര്‍ക്കുമായി തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

റഹീം ജയിൽ മോചിതനായി! രണ്ട് പതിറ്റാണ്ടിന്റെ നരകയാതനയ്ക്ക് അന്ത്യം

റഹീം ജയിൽ മോചിതനായി! രണ്ട് പതിറ്റാണ്ടിന്റെ നരകയാതനയ്ക്ക് അന്ത്യം കോഴിക്കോട്: സൗദി അറേബ്യയിൽ രണ്ട്...

പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി; തെക്കൻ ഇറാനിൽ ശക്തമായ സ്ഫോടനങ്ങൾ! ഹോർമുസ് കടലിടുക്കിന് സമീപം അതീവ ജാഗ്രത

പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി; തെക്കൻ ഇറാനിൽ ശക്തമായ സ്ഫോടനങ്ങൾ! ഹോർമുസ് കടലിടുക്കിന്...

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വീണ്ടും വൻ ചികിത്സപ്പിഴവ്! പരിക്കേറ്റ കാലിൽ മരക്കഷണം വെച്ച് തുന്നിക്കെട്ടി

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വീണ്ടും വൻ ചികിത്സപ്പിഴവ്! പരിക്കേറ്റ കാലിൽ മരക്കഷണം...

Related Articles

Popular Categories

spot_imgspot_img