web analytics

ഫുട്ബോൾ ടൂർണമെന്റിനിടെ താൽക്കാലിക ഗാലറി തകർന്ന് വീണു; നിരവധി പേർക്ക് പരുക്ക്; സംഭവം കോതമംഗലത്ത്

കോതമംഗലം: കോതമം​ഗലത്ത് ഫുട്ബോൾ ടൂർണമെന്റിനിടെ താൽക്കാലിക ഗാലറി തകർന്ന് വീണ് നിരവധി പേർക്ക് പരുക്ക്.

അടിവാട് ആണ് സെവൻസ് ഫുട്ബോൾ ടൂർണമെന്റിനായി കെട്ടിയ താൽക്കാലിക ഗാലറിയാണ് തകർന്നത്.

മത്സരം തുടങ്ങുന്നതിന് തൊട്ടു മുൻപ് ​ഗാലറി ഒരുവശത്തേയ്ക്ക് മറിഞ്ഞ് വീഴുകയായിരുന്നു.

നാലായിരത്തിലധികം പേരാണ് ഇവിടെ മത്സരം കാണാനെത്തിയത്.

അടിവാട് മാലിക്ക് ദിനാർ സ്കൂൾ ഗ്രൗണ്ടിലാണ് സംഭവം. ഹീറോ യങ്സ് എന്ന പ്രാദേശിക ക്ലബ് സംഘടിപ്പിച്ച ടൂർണമെന്റിനിടെയായിരുന്നു അപകടം.

പരുക്കേറ്റവരെ മൂവാറ്റുപുഴയിലും കോതമംഗലത്തുമായി വിവിധ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മത്സരത്തിന് മുമ്പായി ഇവിടെ മഴ പെയ്തിരുന്നു. ഇതോടെ തടികൊണ്ട് നിര്‍മിച്ച താത്കാലിക ഗാലറിയുടെ കാലുകള്‍ മണ്ണിൽ പുതഞ്ഞു താഴ്ന്നുപോവുകയായിരുന്നു എന്നാണ് വിവരം. 

ഇതാണ് ഗാലറി തകരാൻ കാരണമെന്നാണ്  നിഗമനം. നാലായിരത്തോളം പേരാണ് മത്സരം കാണാനെത്തിയത്.പരിക്കേറ്റവരിൽ 45 പേര്‍ കോതമംഗലം ബെസലിയോസ് ആശുപത്രിയിലും രണ്ടു പേര്‍ തൊടുപുഴ ബേബി മെമ്മോറിയൽ ആശുപത്രിയിലും അഞ്ചു പേര്‍ കോതമംഗലം സെന്‍റ് ജോസഫ്സ് ആശുപത്രിയിലും ചികിത്സ തേടി.

കോതമംഗലം ആശുപത്രിയില്‍ പ്രവേശിപ്പിച്ച രണ്ടു പേരെ പിന്നീട് രാജഗിരി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവര്‍ക്ക് തലയ്ക്കാണ് പരിക്കേറ്റത്. രണ്ടാഴ്ചയായി സ്ഥലത്ത് സെവൻസ് ഫുട്ബോള്‍ മത്സരം നടക്കുന്നുണ്ട്. 

അവധി ദിവസമായതിനാൽ നിരവധി ആളുകളാണ് മത്സരം കാണാനെത്തിയത്. ഗാലറി പിന്നിലേക്ക് മറിഞ്ഞുവീഴുകയായിരുന്നു. 

അപകടം നടന്ന ഉടനെ തന്നെ രക്ഷാപ്രവര്‍ത്തനം നടത്താനായെന്നും ആരുടെയും പരിക്ക് ഗുരുതരമല്ലെന്നും ക്ലബ് അധികൃതര്‍ പറഞ്ഞു. മുൻകൂട്ടി അനുമതി വാങ്ങിയാണ് എല്ലാ കാര്യങ്ങളും ചെയ്തിരിക്കുന്നതെന്നും അധികൃതര്‍ പറഞ്ഞു.

spot_imgspot_img
spot_imgspot_img

Latest news

വീട്ടുകാരെ പൂട്ടിയിട്ട് നൈറ്റ് ഡ്രൈവ്; 14-കാരൻ ഓടിച്ച കാർ കുഴിയിലേക്ക് മറിഞ്ഞു, സംഭവം കരമനയിൽ

വീട്ടുകാരെ പൂട്ടിയിട്ട് നൈറ്റ് ഡ്രൈവ്; 14-കാരൻ ഓടിച്ച കാർ കുഴിയിലേക്ക് മറിഞ്ഞു,...

തിങ്കളാഴ്ച വരെ മഴ തുടരാൻ സാധ്യത; നാളെ അഞ്ച് ജില്ലകളിൽ യെല്ലോ

തിങ്കളാഴ്ച വരെ മഴ തുടരാൻ സാധ്യത; നാളെ അഞ്ച് ജില്ലകളിൽ യെല്ലോ സംസ്ഥാനത്ത്...

ശബരിമല സ്വർണക്കൊള്ള കേസ്: അന്തിമ റിപ്പോർട്ട് മാർച്ച് 31-നകം സമർപ്പിക്കും; സാമ്പിളുകൾ ജംഷഡ്പൂരിൽ പരിശോധനയ്ക്ക്

ശബരിമല സ്വർണക്കൊള്ള കേസ്: അന്തിമ റിപ്പോർട്ട് മാർച്ച് 31-നകം സമർപ്പിക്കും; സാമ്പിളുകൾ...

ജവാന് പിന്നാലെ കിസാൻ വരുമെന്ന് പ്രതീക്ഷിച്ചിരുന്നവർക്ക് തിരിച്ചടി; പുതിയ മദ്യത്തിന്റെ പേര് പുറത്ത്

ജവാന് പിന്നാലെ കിസാൻ വരുമെന്ന് പ്രതീക്ഷിച്ചിരുന്നവർക്ക് തിരിച്ചടി; പുതിയ മദ്യത്തിന്റെ പേര്...

പിഎഫ്‌ഐ ആയുധ പരിശീലകൻ മൊയ്തീൻകുട്ടി കൊച്ചിയിൽ പിടിയിൽ!

പിഎഫ്‌ഐ ആയുധ പരിശീലകൻ മൊയ്തീൻകുട്ടി കൊച്ചിയിൽ പിടിയിൽ! കൊച്ചി: നിരോധിത സംഘടനയായ പോപ്പുലർ...

Other news

വിവാഹവാഗ്ദാനം നൽകി പീഡനം; പ്രമുഖ ഇൻസ്റ്റഗ്രാം വ്ളോഗർ യദു ഗിരീഷ് അറസ്റ്റിൽ

തൃശൂർ:ഇൻസ്റ്റഗ്രാമിൽ ആയിരക്കണക്കിന് ഫോളോവേഴ്‌സുള്ള വ്ളോഗർ എന്ന ലേബലിലാണ് തൃശൂർ സ്വദേശിയായ യദു...

ആഗ്രഹങ്ങൾ സഫലമാകുന്ന ദിവസം; ഇന്നത്തെ നക്ഷത്രഫലം

ആഗ്രഹങ്ങൾ സഫലമാകുന്ന ദിവസം; ഇന്നത്തെ നക്ഷത്രഫലം ഇന്നത്തെ നക്ഷത്രഫലം അനുസരിച്ച് പലർക്കും നേട്ടങ്ങളും...

ഡോക്ടറോട് പക തീർക്കാൻ നായ്ക്കുരണപ്പൊടി വിതറി; കാഞ്ഞങ്ങാട്ട് രണ്ട് ആശുപത്രി ജീവനക്കാർക്കെതിരെ കേസ്

ഡോക്ടറോട് പക തീർക്കാൻ നായ്ക്കുരണപ്പൊടി വിതറി; കാഞ്ഞങ്ങാട്ട് രണ്ട് ആശുപത്രി ജീവനക്കാർക്കെതിരെ...

ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൽ നിന്ന് വിദ്യാർത്ഥി പുറത്തേക്ക് തെറിച്ചുവീണു; ഒഴിവായത് വൻ ദുരന്തം

പത്തനംതിട്ട: സംസ്ഥാനത്തെ പൊതുഗതാഗത സംവിധാനമായ കെഎസ്ആർടിസിയുടെ സുരക്ഷാ വീഴ്ചകൾ വീണ്ടും ചർച്ചയാകുന്നു....

നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ശിശുമരണം: എവിടെയാണ് പിഴച്ചത്? ഇന്നറിയാം

നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ശിശുമരണം: എവിടെയാണ് പിഴച്ചത്? ഇന്നറിയാം തിരുവനന്തപുരം:നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ...

തിങ്കളാഴ്ച വരെ മഴ തുടരാൻ സാധ്യത; നാളെ അഞ്ച് ജില്ലകളിൽ യെല്ലോ

തിങ്കളാഴ്ച വരെ മഴ തുടരാൻ സാധ്യത; നാളെ അഞ്ച് ജില്ലകളിൽ യെല്ലോ സംസ്ഥാനത്ത്...

Related Articles

Popular Categories

spot_imgspot_img