web analytics

ഇടുക്കിയിൽ ഒന്നരവയസുകാരി ബക്കറ്റിലെ വെള്ളത്തിൽ വീണ് മരിച്ച നിലയിൽ

ശാന്തൻപാറയ്ക്ക് സമീപം പേത്തൊട്ടിയിൽ ഒന്നര വയസുള്ള കുട്ടി ബക്കറ്റിലെ വെള്ളത്തിൽ വീണ് ദാരുണാന്ത്യം. മദ്ധ്യപ്രദേശ് സ്വദേശി കളായ ഭഗദേവ് സിങ് – ഭഗൽവതി ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്.

വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. കൂത്താട്ടുകുളം സ്വദേശികളുടെ ഉടമസ്ഥതയിലുള്ള ഏലത്തോട്ടത്തിലെ ജോലിക്കാരാണിവർ . കുളിമുറിയിലെ ബക്കറ്റിലെ വെള്ളത്തിൽ കളിച്ചു കൊണ്ടിരുന്ന കുട്ടി അബദ്ധത്തിൽ വെള്ളത്തിൽ വീഴുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം.

ശാന്തൻപാറ പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടനടപടികൾക്കായി ഇടുക്കി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

പൂപ്പാറയിൽ അതിഥി തൊഴിലാളി ദമ്പതികളുടെ ഒന്നര വയസുള്ള മകനെ പടുതാകുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത് കഴിഞ്ഞ 10 നായിരുന്നു.

രാജകുമാരി ഖജനാപ്പാറ അരമനപ്പാറ എസ്റ്റേറ്റിൽ നിന്നും നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ,കുട്ടിയെ മാതാവ് കൊലപ്പെടുത്തി കുഴിച്ചിട്ടതാണെന്ന് ചോദ്യം ചെയ്യലിൽ നിന്ന് പിന്നീട് വ്യക്തമായി. പ്രതി ജാർഖണ്ഡ് സ്വദേശിനിയായ പൂനം സോറൻ (21)ൻ്റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.

മോഷണം ആരോപിച്ച് ഐസ്ക്രീം ഫാക്ടറിയിലെ തൊഴിലാളികൾക്ക് ക്രൂരമർദ്ദനം; നഖങ്ങൾ വലിച്ചു കീറി, വൈദ്യുതാഘാതമേൽപ്പിച്ചു: പരാതി

മോഷണക്കുറ്റം ആരോപിച്ച് ഐസ്ക്രീം ഫാക്ടറിയിലെ രണ്ട് തൊഴിലാളികളെ കടയുടമയും സഹായിയും ക്രൂരമായി പീഡിപ്പിക്കുകയും നഖങ്ങൾ വലിച്ചു കീറിയെടുക്കുകയും, വൈദ്യുതാഘാതമേൽപ്പിക്കുകയും ചെയ്തതായി പരാതി. രാജസ്ഥാനിലാണ് സംഭവം.

രാജസ്ഥാനിലെ ഭിൽവാര ജില്ലയിൽ നിന്നുള്ള തൊഴിലാളികളായ അഭിഷേക് ഭാമ്പി, വിനോദ് ഭാമ്പി എന്നിവരെയാണ് ക്രൂരമായി മർദ്ദിച്ചത്.

മോഷണക്കുറ്റം ആരോപിച്ച് തൊഴിലാളികളുടെ നഖങ്ങൾ വലിച്ചു കീറിയെടുക്കുകയും, വൈദ്യുതാഘാതമേൽപ്പിക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു. ഫാക്ടറി ഉടമ ഛോട്ടു ഗുർജാറും സഹായി മുകേഷ് ശർമ്മയും ചേർന്നാണ് ക്രൂരമായി പീഡിപ്പിച്ചത്.

ഏപ്രിൽ 14 aanuസംഭവം നടന്നത്. സിവിൽ ലൈൻസ് പോലീസ് സ്റ്റേഷൻ പരിധിയിയിലെ ഛോട്ടു ഗുർജാറിന്റെ ഉടമസ്ഥതയിലുള്ള ഐസ്ക്രീം ഫാക്ടറിയിൽ മോഷണം നടത്തിയെന്ന് ആരോപിച്ചായിരുന്നു ക്രൂരത.

രണ്ട് തൊഴിലാളികൾക്കുമെതിരെ മോഷണം നടത്തിയെന്ന് പറഞ്ഞ് ഇരുവരുടെയും വസ്ത്രം ഊരിക്കളഞ്ഞു. പിന്നീട് ഇവർക്ക് ഷോക്ക് നൽകി, നഖങ്ങൾ പറിച്ചെടുത്തു.

വാഹനം വാങ്ങുന്നതിനായി തൊഴിലാളികളിലൊരാൾ 20,000 രൂപ പണം അഡ്വാൻസായി ഉടമയോട് ആവശ്യപ്പെട്ടിരുന്നു. ഉടമ വിസമ്മതിച്ചപ്പോൾ, ജോലി ഉപേക്ഷിക്കാൻ തീരുമാനിച്ചു. ഇക്കാര്യം ഉടമയോട് പറഞ്ഞപ്പോഴാണ് ക്രൂരമായി ഇത്തരത്തിൽ പെരുമാറിയതെന്നാണ് തൊഴിലാളികൾ പറയുന്നത്.

പീഡനത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമത്തിൽ പ്രചരിക്കുന്നുണ്ട്. അർദ്ധ നഗ്നനായ ഒരാളെ ഷോക്കടിപ്പിക്കുന്നതും മർദിക്കുകയും ചെയ്യുന്നതായിവീഡിയോ ക്ലിപ്പിൽ കാണിക്കുന്നുണ്ടെന്നു
പോലീസ് പറഞ്ഞു.

പീഡനത്തിനിരയായ സെഹ്‌ഷം ഇരുവരും രക്ഷപ്പെട്ട് അവരുടെ ജന്മനാട്ടിൽ എത്തി ഗുലാബ്പുര പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.

തുടർന്ന് രാജസ്ഥാൻ പോലീസ് “സീറോ” എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. ഇത് ഇരകൾക്ക് ഏത് പോലീസ് സ്റ്റേഷനിലും പരാതി നൽകാൻ അനുവദിക്കുന്നു. തുടർനടപടികൾക്കായി കേസ് കോർബ പോലീസിന് കൈമാറുകയും ചെയ്തുവെന്ന് പോലീസ് പറഞ്ഞു.

spot_imgspot_img
spot_imgspot_img

Latest news

യുഎസ് യുദ്ധവിമാനം തകർന്നു; പൈലറ്റിനെ സാഹസികമായി രക്ഷപ്പെടുത്തി;മറ്റൊരാൾക്കായി തിരച്ചിൽ തുടരുന്നു

യുഎസ് യുദ്ധവിമാനം തകർന്നു; പൈലറ്റിനെ സാഹസികമായി രക്ഷപ്പെടുത്തി;മറ്റൊരാൾക്കായി തിരച്ചിൽ തുടരുന്നു വാഷിംഗ്ടൺ/ടെഹ്റാൻ: അമേരിക്കയുടെ യുദ്ധവിമാനത്തിൽപ്പെട്ട...

വാഗ്ദാനപ്പെരുമഴയിൽ കേരളം; ആര് ഭരിക്കും? ഒരേ മോഡലിൽ പ്രകടനപത്രികകൾ ഇറക്കി മുന്നണികൾ! വോട്ടർമാർ കൺഫ്യൂഷനിൽ

വാഗ്ദാനപ്പെരുമഴയിൽ കേരളം; ആര് ഭരിക്കും? ഒരേ മോഡലിൽ പ്രകടനപത്രികകൾ ഇറക്കി മുന്നണികൾ!...

54 വർഷങ്ങൾക്ക് ശേഷം മനുഷ്യർ വീണ്ടും ചന്ദ്രനിലേക്ക്; നാസയുടെ ആർട്ടിമിസ്-2 വിജയകരമായി വിക്ഷേപിച്ചു

54 വർഷങ്ങൾക്ക് ശേഷം മനുഷ്യർ വീണ്ടും ചന്ദ്രനിലേക്ക്; നാസയുടെ ആർട്ടിമിസ്-2 വിജയകരമായി...

പാലായിലെ അണിയറ നീക്കങ്ങൾ ജോസ് കെ മാണിക്ക് വിനയാകുമോ?

പാലായിലെ അണിയറ നീക്കങ്ങൾ ജോസ് കെ മാണിക്ക് വിനയാകുമോ? കോട്ടയം: കേരള രാഷ്ട്രീയത്തിലെ...

സുരേഷ് ഗോപിക്ക് തിരിച്ചടി; തൃശൂർ എംപി തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത ഹർജി നിലനിൽക്കും

സുരേഷ് ഗോപിക്ക് തിരിച്ചടി; തൃശൂർ എംപി തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത ഹർജി...

Other news

ഗാനമേളയ്ക്കിടെ പൊലീസിന് നേരെ ആക്രമണം; സിപിഎം ലോക്കൽ സെക്രട്ടറി അറസ്റ്റിൽ, പിന്നാലെ ജാമ്യം

ഗാനമേളയ്ക്കിടെ പൊലീസിന് നേരെ ആക്രമണം; സിപിഎം ലോക്കൽ സെക്രട്ടറി അറസ്റ്റിൽ, പിന്നാലെ...

ഇന്നത്തെ നക്ഷത്രഫലം… തൊഴിൽ നേട്ടങ്ങൾക്കും കുടുംബശ്രദ്ധയ്ക്കും ഒരുപോലെ പ്രാധാന്യമുള്ള ദിവസം!

ഇന്നത്തെ നക്ഷത്രഫലം… തൊഴിൽ നേട്ടങ്ങൾക്കും കുടുംബശ്രദ്ധയ്ക്കും ഒരുപോലെ പ്രാധാന്യമുള്ള ദിവസം! ഏപ്രിൽ 4,...

“എട്ടാം മാസത്തിൽ കുഞ്ഞിനെ നഷ്ടമായി”; ഹൃദയഭേദക അനുഭവം തുറന്ന് ആശ ശരത്

“എട്ടാം മാസത്തിൽ കുഞ്ഞിനെ നഷ്ടമായി”; ഹൃദയഭേദക അനുഭവം തുറന്ന് ആശ ശരത് താൻ...

210 റൺസ് പിന്തുടർന്ന് പഞ്ചാബിന്റെ കിടിലൻ ചേസ്; ചെന്നൈയെ കീഴടക്കി പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്!

210 റൺസ് പിന്തുടർന്ന് പഞ്ചാബിന്റെ കിടിലൻ ചേസ്; ചെന്നൈയെ കീഴടക്കി പോയിന്റ്...

യുഎസ് യുദ്ധവിമാനം തകർന്നു; പൈലറ്റിനെ സാഹസികമായി രക്ഷപ്പെടുത്തി;മറ്റൊരാൾക്കായി തിരച്ചിൽ തുടരുന്നു

യുഎസ് യുദ്ധവിമാനം തകർന്നു; പൈലറ്റിനെ സാഹസികമായി രക്ഷപ്പെടുത്തി;മറ്റൊരാൾക്കായി തിരച്ചിൽ തുടരുന്നു വാഷിംഗ്ടൺ/ടെഹ്റാൻ: അമേരിക്കയുടെ യുദ്ധവിമാനത്തിൽപ്പെട്ട...

Related Articles

Popular Categories

spot_imgspot_img