web analytics

മുട്ടുമടക്കി ബെംഗളൂരു; ഐഎസ്എൽ കിരീടം മോഹൻ ബഗാന്, ഒപ്പം മറ്റൊരു നേട്ടവും

കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗിൽ ചാമ്പ്യന്മാരായി മോഹൻ ബ​ഗാൻ. ഫൈനൽ പോരാട്ടത്തിൽ ബെം​ഗളൂരുവിനെ കീഴടക്കിയാണ് മോഹൻ ബഗാൻ സ്വന്തമാക്കിയത്. എക്സ്ട്രാടൈമിലേക്ക് കടന്ന മത്സരത്തിൽ ഒന്നിനെതിരേ രണ്ടു​ഗോളുകൾക്കായിരുന്നു ബഗാന്റെ വിജയം.

കളിയുടെ മുഴുവൻ സമയം അവസാനിച്ചപ്പോൾ ഇരുടീമുകളും ഓരോ ​​ഗോൾ വീതം നേടി സമനിലയിലായിരുന്നു തുടർന്നിരുന്നത്. എന്നാൽ 96-ാം മിനിറ്റിൽ വലകുലുക്കി മക്ലാരൻ ബെംഗളൂരുവിനെ തോല്പിക്കുകയായിരുന്നു.

ജയത്തോടെ ലീഗ് വിന്നേഴ്‌സ് ഷീൽഡിനൊപ്പം ഐഎസ്എൽ കിരീടവും മോഹൻ ബഗാൻ സ്വന്തമാക്കി. ഐഎസ്എൽ ചരിത്രത്തിൽ ആദ്യമായാണ് ഒരു ടീം ലീഗ് വിന്നേഴ്‌സ് ഷീൽഡും ഐഎസ്എൽ കിരീടവും ഒരുമിച്ചു നേടുന്നത്.

ഐഎസ്എൽ ചരിത്രത്തിൽ മോഹൻ ബഗാന്റെ രണ്ടാം കിരീടമാണ് ഇത്. മുൻപ്‌ എടികെ മോഹൻബഗാൻ എന്നപേരിൽ ടീം കിരീടം നേടിയിട്ടുണ്ട്. കൂടാതെ കൊൽക്കത്ത ടീമിന്റെ മുൻ ക്ലബ്ബായ എടികെ മൂന്നുതവണ കപ്പുയർത്തിയിട്ടുണ്ട്.

ഫൈനൽ മത്സരത്തിന്റെ ആദ്യ പകുതി ഗോൾരഹിതമായിരുന്നു. എന്നാൽ രണ്ടാം പകുതിയുടെ തുടക്കത്തിൽ 49-ാം മിനിറ്റിൽ സെൽഫ് ഗോളിലൂടെയാണ് ബംഗളൂരു എഫ്‌സി ലീഡ് നേടിയത്. എന്നാൽ 72-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റിയിലൂടെ മോഹൻ ബഗാൻ സമനില ഗോൾ നേടി തിരിച്ചുവന്നു. കമ്മിംഗ്സ് ആണ് വല കുലുക്കിയത്.

എക്സ്ട്രാ ടൈം തുടങ്ങി ആറാം മിനിറ്റിൽ (96-ാം മിനിറ്റ്) മക്ലാരനിലൂടെ മോഹൻ ബഗാൻ ലീഡ് നേടി. ഇതോടെയാണ് മോഹൻ ബഗാൻ വിജയം ഉറപ്പിച്ചത്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img