web analytics

റദ്ദാക്കിയത് 930 ലോക്കൽ ട്രെയിനുകൾ; ഇന്ന് അർദ്ധരാത്രി മുതൽ ട്രെയിൻ സർവീസിന് നിയന്ത്രണം; യാത്രക്കാർ ശ്രദ്ധിക്കണമെന്ന് സെൻട്രൽ റെയിൽവേ

ന്യൂ‌ഡൽഹി: രാജ്യത്ത് ഇന്ന് അർദ്ധരാത്രി മുതൽ ട്രെയിൻ സർവീസിൽ നിയന്ത്രണം ഏർപ്പെടുത്തി സെൻട്രൽ റെയിൽവേ. ഞായറാഴ്ച വെെകിട്ട് 3.30 വരെ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളുടെ ഭാഗമായി 930 ലോക്കൽ ട്രെയിനുകൾ റദ്ദാക്കി. ദക്ഷിണ മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് ടെർമിനസ് (സിഎസ്എംടി), താനെ സ്റ്റേഷൻ എന്നീ സ്റ്റേഷനുകളിൽ പ്ലാറ്റ്ഫോം വിപുലീകരണം നടക്കുന്നതിനാലാണ് 63 മണിക്കൂർ നീണ്ടുനിൽക്കുന്ന നിയന്ത്രണം ഏർപ്പെടുത്തിയത്.

930 ലോക്കൽ ട്രെയിൻ സർവീസുകളാണ് റദ്ദാക്കുന്നതെന്ന് മുംബയിലെ ഡിവിണൽ റെയിൽവേ മാനേജർ രജനീഷ് ഗോയൽ വാർത്താസമ്മേളത്തിൽ അറിയിച്ചു. അതിൽ 161 എണ്ണം വെള്ളിയാഴ്ചയും 534 എണ്ണം ശനിയാഴ്ചയും 235 എണ്ണം ഞായറാഴ്ചയുമാണ് റദ്ദാക്കിയിരിക്കുന്നത്. കൂടാതെ 444 സബർബർ സർവീസുകളും റദ്ദാക്കിയിട്ടുണ്ട്. ലോക്കൽ ട്രെയിൻ സർവീസുകൾക്ക് പുറമെ ദീർഘദൂര ട്രെയിനുകളെയും മെഗാ ബ്ലോക്ക് ബാധിക്കും. 72 മെയിൽ – എക്സ്പ്രസ് ട്രെയിനുകളും 956 സബർബർ ട്രെയിനുകളും വെള്ളിയാഴ്ച റദ്ദാക്കാൻ സാധ്യതയുണ്ടെന്നും റെയിൽവേ അറിയിച്ചു.

സിഎസ്എംടി പ്ലാറ്റ്‌ഫോമുകൾ നീട്ടുകയും താനെ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമുകൾ വീതികൂട്ടുകയും ചെയ്യുന്ന പ്രവർത്തികളാണ് നടക്കുന്നത്. പ്രതിദിനം 1,800 ലോക്കൽ ട്രെയിൻ സർവീസുകളാണ് ഇതുവഴി നടത്തുന്നത്. അവയ്ക്ക് തടസം ഏർപ്പെടുമെന്നും റെയിൽവേ അറിയിച്ചു. സ്ഥിരമായി താനെ സ്റ്റേഷനിൽ എത്തുന്ന ട്രെയിനുകൾ അതിന് മുൻപത്തെ സ്റ്റേഷനുകളിൽ വച്ച് സർവീസ് അവസാനിപ്പിക്കും. ട്രെയിനുകളുടെ എണ്ണം കുറയുന്നതിനാൽ യാത്രക്കാർ ശ്രദ്ധിക്കണമെന്നും റെയിൽവേ അറിയിച്ചു.

 

Read Also: ചട്ടലംഘനം; എച്ച്എസ്‌ബിസി ബാങ്കിന് പിഴ ചുമത്തി ആര്‍ബിഐ

Read Also: കൊച്ചിയില്‍ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി കവര്‍ച്ച; മൂന്ന് പേർ അറസ്റ്റിൽ

Read Also: ഒടുവിൽ ഭാഗ്യശാലിയെ കണ്ടെത്തി; വിഷു ബമ്പർ 12 കോടി ആലപ്പുഴ പഴവീട് സ്വദേശി വിശ്വംഭരൻ

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img