web analytics

കര്‍ണാടകയില്‍ വന്‍ ബാങ്ക് കവർച്ച: സൈനിക യൂണിഫോമിലെത്തി SBI ശാഖയിൽ നിന്ന് കൊള്ളയടിച്ചത് 8 കോടിയും 50 പവനും

കര്‍ണാടകയില്‍ വന്‍ ബാങ്ക് കവർച്ച: സൈനിക യൂണിഫോമിലെത്തി SBI ശാഖയിൽ നിന്ന് കൊള്ളയടിച്ചത് 8 കോടിയും 50 പവനും

കര്‍ണാടകയില്‍ വന്‍ ബാങ്ക് കവർച്ചയിൽ നഷ്ടമായത് എട്ട് കോടി രൂപയും 50 പവൻ സ്വർണവും.

വിജയപുര ജില്ലയിലെ എസ്ബിഐ ശാഖയിലാണ് സംഭവം നടന്നത്. ചൊവ്വാഴ്ച വൈകിട്ട് ഏകദേശം 7.30-ഓടെയാണ് കവര്‍ച്ച സംഘം ബാങ്കിലേക്ക് കടന്നത്.

ഏകദേശം എട്ട് കോടി രൂപയും 50 പവൻ സ്വർണവുമാണ് സംഘം കൊള്ളയടിച്ചത്.

ബാങ്ക് അടയ്ക്കാൻ പോകുന്ന സമയത്ത് സൈനികരുടെ യൂണിഫോമണിഞ്ഞ് എത്തിയ സംഘം ആദ്യം മാനേജരെയും ജീവനക്കാരെയും കെട്ടിയിട്ടു.

കാസർകോട് പോക്സോ കേസ്; എഇഒയെ സസ്‌പെന്‍ഡ് ചെയ്തു

തുടർന്ന് തോക്കും മറ്റു മാരകായുധങ്ങളും ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയാണ് കവര്‍ച്ച നടത്തിയത്. ജീവനക്കാരുടെ മൊഴിപ്രകാരം, ഒമ്പതോളം പേരാണ് സംഘത്തിലുണ്ടായിരുന്നത്. ഇവർ മുഖം മറച്ച നിലയിലായിരുന്നു.

പ്രാഥമിക വിവരങ്ങൾ പ്രകാരം, കവര്‍ച്ചയ്ക്ക് പിന്നിൽ മഹാരാഷ്ട്രയിലെ സംഘമാണ്. കൊള്ള നടത്തിയ ശേഷം ഇവർ മഹാരാഷ്ട്ര ഭാഗത്തേക്ക് രക്ഷപ്പെട്ടു. രക്ഷപ്പെടാൻ ഉപയോഗിച്ച കാർ പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

സോലാപുരില്‍ ഉപേക്ഷിച്ച കാർ കണ്ടെത്തുമ്പോൾ, കൊള്ളയിലെ സ്വർണത്തിന്റെ ഒരു ഭാഗവും പൊലീസിന് തിരിച്ചെടുത്തു.

ആടുകളെ ഇടിച്ചതിനെ തുടർന്ന് കാർ ഉപേക്ഷിച്ച് സംഘം രക്ഷപ്പെട്ടതായാണ് വിവരം. സംഭവത്തിൽ പൊലീസ് വ്യാപകമായ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img