web analytics

വീട്ടിൽ ലാബ് ഒരുക്കി രാസലഹരി നിർമാണം: കോളജ് വിദ്യാർഥികൾ അടക്കം 7 പേർ അറസ്റ്റിൽ

ചെന്നൈയിൽ രാസലഹരി ഉൽപാദിപ്പിച്ച് വിൽപന നടത്തിയ 5 കോളജ് വിദ്യാർഥികൾ ഉൾപ്പെടെ 7 പേർ അറസ്റ്റിലായി. രസതന്ത്ര വിദ്യാർഥിയും 4 എൻജിനീയറിങ് വിദ്യാർഥികളുമാണ് പിടിയിലായത്. ഇവരിൽനിന്ന് ഒരുകോടി രൂപ വിലമതിക്കുന്ന മെത്താംഫെറ്റമിൻ പിടികൂടി. ഇംഗ്ലീഷ് ടിവി സീരീസ് കണ്ടാണ് ഇവർ വീട്ടിൽ ലാബ് ഒരുക്കാമെന്ന തീരുമാനത്തിലെത്തിയതെന്ന് പൊലീസ് പറഞ്ഞു. ഫ്ലെമിങ് ഫ്രാൻസിസ് (21), നവീൻ (22), പ്രവീൺ പ്രണവ് (21), കിഷോർ (21), ജ്ഞാനപാണ്ഡ്യൻ (22), അരുൺകുമാർ (22), ധനുഷ് (23) എന്നിവരാണ് അറസ്റ്റിലായത്. ജ്ഞാനപണ്ഡ്യൻ എംഎസ്‌സി കെമിസ്ട്രി വിദ്യാർഥിയാണ്. പ്രവീൺ, കിഷോർ, നവീൻ, ധനുഷ് എന്നിവർ അടുത്തയിടെ റോബട്ടിക്സ് എൻജിനീയറിങ്ങിൽ ബിരുദം നേടിയവരാണ്. ലഹരിവസ്തു നിർമിക്കാൻ ആവശ്യമായ രാസവസ്തുക്കളും ഉപകരണങ്ങളും വാങ്ങി.

ചില രാസവസ്തുക്കൾ ഓൺലൈനിൽനിന്നു വാങ്ങിയതായി കണ്ടെത്തി. കേസിൽ മറ്റു ചിലർക്കും പങ്കുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. ലഹരിമരുന്ന് വാങ്ങാൻ ബെംഗളൂരുവിൽ നിന്നടക്കം ആവശ്യക്കാരെത്തിയിരുന്നതായി പൊലീസ് പറയുന്നു.

2 മൊബൈൽ ഫോണുകൾ, ഒരു കെമിക്കൽ വെയിങ് മെഷീൻ, ലാബ് ഉപകരണങ്ങൾ, ജാറുകൾ, ടെസ്റ്റ് ട്യൂബുകൾ, പിപ്പറ്റുകൾ, ബ്യൂററ്റുകൾ, ഗ്ലാസ് ജാറുകളിൽ സൂക്ഷിച്ചിരുന്ന അസംസ്കൃത രാസവസ്തുക്കൾ എന്നിവയും പിടിച്ചെടുത്തു. പുതുതായി രൂപീകരിച്ച ആന്റി ഡ്രഗ് ഇന്റലിജൻസ് യൂണിറ്റാണു സംഘത്തെ കുടുക്കിയത്. പ്രതികളെ റിമാൻഡ് ചെയ്തു.

English summary : 7 people including college students were arrested for preparing a lab at home and making drugs

spot_imgspot_img
spot_imgspot_img

Latest news

ഉഷ്ണതരംഗം: ഈ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; പൊതുപരീക്ഷകൾ മാറ്റമില്ലാതെ തുടരും

ഉഷ്ണതരംഗം: ഈ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; പൊതുപരീക്ഷകൾ മാറ്റമില്ലാതെ...

തൃശ്ശൂർ പൂരം: വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; നാല് മരണം, 40 പേർക്ക് പരിക്ക്

തൃശ്ശൂർ പൂരം: വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; നാല് മരണം, 40 പേർക്ക്...

സമാധാന ചർച്ചകൾ വഴിമുട്ടുന്നു; അമേരിക്കയുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് ഇറാൻ പിന്മാറാൻ സാധ്യത

സമാധാന ചർച്ചകൾ വഴിമുട്ടുന്നു; അമേരിക്കയുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് ഇറാൻ പിന്മാറാൻ സാധ്യത Tehran:...

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം തിരുവനന്തപുരം: വഴുതക്കാട്...

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം കോട്ടയം: കടുത്തുരുത്തിയിൽ...

Other news

ചൂടിൽ കടൽ തിളയ്ക്കുന്നു; പച്ചമീൻ കിട്ടാനില്ല, വിപണിയിൽ വില കുതിച്ചുയരുന്നു

ചൂടിൽ കടൽ തിളയ്ക്കുന്നു; പച്ചമീൻ കിട്ടാനില്ല, വിപണിയിൽ വില കുതിച്ചുയരുന്നു Kottayam: കടുത്ത...

കൊല്ലത്ത് ഷോക്കേറ്റ് 12 വയസ്സുകാരന് ദാരുണാന്ത്യം; അപകടം തകരാറിലായ മെഷീനിൽ നിന്ന് വൈദ്യുതി ചോർന്നതിനെത്തുടർന്ന്

കൊല്ലത്ത് ഷോക്കേറ്റ് 12 വയസ്സുകാരന് ദാരുണാന്ത്യം; അപകടം തകരാറിലായ മെഷീനിൽ നിന്ന്...

കുസാറ്റിലെ എൻജിനീയറിങ് വിദ്യാർത്ഥി താമസസ്ഥലത്ത് മരിച്ച നിലയിൽ; മരണം ഹാജർ കുറവ് സംബന്ധിച്ച രേഖകൾ സമർപ്പിക്കാനിരിക്കെ

കുസാറ്റിലെ എൻജിനീയറിങ് വിദ്യാർത്ഥി താമസസ്ഥലത്ത് മരിച്ച നിലയിൽ; മരണം ഹാജർ കുറവ്...

അവശിഷ്ടങ്ങൾ തേടി മായയും മർഫിയും എയ്ഞ്ചലും; ഇരുപതടി താഴ്ചയിൽ നിന്നുപോലും മനുഷ്യഗന്ധം തിരിച്ചറിയാനുള്ള കഴിവുണ്ടെന്ന് പൊലീസ്

Thrissur: വെടിക്കെട്ട് ദുരന്തത്തിൽ ചിതറിപ്പോയ മനുഷ്യശരീര ഭാഗങ്ങൾ കണ്ടെത്തുന്നതിൽ കേരള പൊലീസിന്റെ...

ലെബനനിൽ ഇസ്രായേൽ ആക്രമണം: മാധ്യമപ്രവർത്തക കൊല്ലപ്പെട്ടു; വെടിനിർത്തലിന് ശേഷം രക്തരൂക്ഷിതമായ പോരാട്ടം

Beirut: തെക്കൻ ലെബനനിൽ Israel നടത്തിയ ആക്രമണത്തിൽ മാധ്യമപ്രവർത്തക കൊല്ലപ്പെട്ടു. അൽ-തൈരി...

അമേരിക്കയുടെ 2000 കോടിയുടെ അത്യാധുനിക ഡ്രോൺ തകർന്നു; ഹോർമൂസ് കടലിടുക്കിൽ കപ്പലുകൾ പിടിച്ചെടുത്ത് ഇറാൻ

അമേരിക്കയുടെ 2000 കോടിയുടെ അത്യാധുനിക ഡ്രോൺ തകർന്നു; ഹോർമൂസ് കടലിടുക്കിൽ കപ്പലുകൾ...

Related Articles

Popular Categories

spot_imgspot_img