web analytics

665 രൂപയുമായി ഗൾഫിലെത്തി സാമ്രാജ്യങ്ങൾ കീഴടക്കി; ബുർജ് ഖലീഫയിൽ ഒരുപാട് നിലകൾ വിലക്കുവാങ്ങി; 18000 കോടി രൂപയുടെ ആസ്തിയുമായി മാളികമുകളിലേറിയ ഇന്ത്യാക്കാരൻ്റെ തോളിൽ മാറാപ്പു കേറ്റിയത് ഒറ്ററിപ്പോർട്ട്

പ്രതാപ കാലത്ത് ബുർജ് ഖലീഫയിൽ ഒരുപാട് നിലകൾ വിലക്കുവാങ്ങി. യാത്ര ചെയ്യാൻ സ്വന്തമായി പ്രൈവറ്റ് ജെറ്റുകൾ, റോഡിൽ കുതിക്കാൻ ഒട്ടേറെ ആഡംബര വാഹനങ്ങൾ ബവഗുതി രഘുറാം ഷെട്ടി അല്ലെങ്കിൽ ബിആർ ഷെട്ടി എന്ന ഇന്ത്യക്കാരനെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. വെറും 665 രൂപയുമായി ഗൾഫ് രാജ്യത്തേക്ക് പറന്നിറങ്ങിയ ബിആർ ഷെട്ടിയുടെ വളർച്ച ശരവേഗത്തിലായിരുന്നു. പിന്നീട് കെട്ടിപ്പടുത്തത് യുഎഇയിലെ ഏറ്റവും വലിയ ഹെൽത്ത് ഓപ്പറേറ്ററായ എൻഎംസി ഹെൽത്തായിരുന്നു.

ബിആർ ഷെട്ടിക്ക് 18,000 കോടി രൂപയുടെ ആസ്തി ഉണ്ടായിരുന്നു. എൻഎംസി ഹെൽത്തിന് പുറമെ ഫിനാബ്ലർ, ബിആർഎസ് വെഞ്ചേഴ്സ്, നിയോഫാർമ എന്നിവയുൾപ്പെടെ പുതിയ സംരംഭങ്ങളിലൂടെ അദ്ദേഹം തന്റെ ബിസിനസ് സാമ്രാജ്യം വെട്ടിപ്പിടിച്ചു. ആഡംബര ജീവിതം ഇഷ്ടപ്പെട്ടു തുടങ്ങിയപ്പോൾ 200 കോടി രൂപ മുടക്കി ബുർജ് ഖലീഫയിൽ രണ്ട് നിലകൾ സ്വന്തമാക്കി. കോടികളുടെ പ്രൈവറ്റ് ജെറ്റുകൾ, മെയ്ബാക്കും റോൾസ് റോയിസും അടക്കമുള്ള ആഡംബര കാറുകളും ഷെട്ടിയുടെ ഗാരേജിൽ എത്തി.

ദുബായ് വേൾഡ് ട്രെഡ് സെന്ററിലും പാം ജുമൈറയിലും ആഡംബര വീടുകൾ ബിആർ ഷെട്ടി സ്വന്തമാക്കി.എന്നാൽ ഒരു ദുസ്വപ്നം പോലെ 2019ൽ ആയിരുന്നു ബിആർ ഷെട്ടിയുടെ കഷ്ടകാലം തുടങ്ങിയത്. യഥാർത്ഥ കടം മറച്ചുവയ്‌ക്കാൻ പണമൊഴുക്ക് വർദ്ധിപ്പിക്കുകയാണെന്ന് യുകെ ആസ്ഥാനമായി പ്രവർത്തിച്ച കാർസൺ ബ്ലോക്ക് എന്ന നിക്ഷേപ ഗവേഷണ സ്ഥാപനം ആരോപിച്ചതോടെയാണ് പ്രതിസന്ധികൾ തുടങ്ങിയത്. ഇതോടെ എൻഎംസി ഹെൽത്തിന്റെ ഓഹരികളിൽ ഗണ്യമായ ഇടിഞ്ഞു.ഇനി ഒരു തിരിച്ചുവരവ് ഉണ്ടാകില്ലെന്ന് ബോദ്ധ്യമായ ഷെട്ടി തന്റെ കമ്പനിയെ വെറും 74 കോടിരൂപയ്ക്ക് ഇസ്രായേൽ-യുഎഇ കൺസോർഷ്യത്തിന് വിൽക്കാൻ നിർബന്ധിതനായി. ഈ ഇന്ത്യൻ ശതകോടീശ്വരന്റെ കഥ കഴിഞ്ഞ ദശകത്തിലെ കോർപ്പറേറ്റ് തകർച്ചയുടെ ഏറ്റവും വലിയ ഉദാഹരണങ്ങളിലൊന്നാണ്. ബിആർ ഷെട്ടിയുടെ ഈ തകർച്ച ബിസിനസ് ലോകത്തെ ഒന്നാകെ പിടിച്ചുലച്ചിരുന്നു.

 

 

Read Also:മലപ്പുറം ബോയ്സിന് മഞ്ഞുമ്മൽ ബോയ്സിൻ്റെ ഗതി വന്നേനെ; മഴ കനത്തതോടെ ഇരുട്ട് മൂടി വഴി തെറ്റിയത് മഞ്ചാചോല വ്യൂ പോയിന്റ് കാണാനെത്തിയ യുവാക്കൾക്ക്; മലയിൽ കുടുങ്ങിയത് 4 പേർ; രക്ഷപ്പെട്ടു, പോലീസ് കേസ് എടുത്തു

spot_imgspot_img
spot_imgspot_img

Latest news

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം; ജനങ്ങൾക്ക് അതീവ ജാഗ്രതാ നിർദ്ദേശം

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം യുഎസ്-ഇറാൻ...

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു; യുവാവിന് പരിക്ക്; അതീവ ജാഗ്രതാ നിർദ്ദേശം

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു പഞ്ചാബിലെ പ്രമുഖ നഗരങ്ങളായ...

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ; മൗനം തുടര്‍ന്ന് മുൻ മുഖ്യമന്ത്രി

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ...

Other news

സിലിണ്ടറില്ല, ഓർഡറുകളില്ല; പാചകവാതക പ്രതിസന്ധിയിൽ സ്തംഭിച്ച് കാറ്ററിങ് യൂണിറ്റുകൾ; ഒന്നര ലക്ഷം തൊഴിലാളികൾ ആശങ്കയിൽ

പാചകവാതക പ്രതിസന്ധിയിൽ സ്തംഭിച്ച് കാറ്ററിങ് യൂണിറ്റുകൾ കേരളത്തിലെ കാറ്ററിങ് വ്യവസായ...

ജയിൽ മുറ്റത്തെ പ്രണയം; ജയിൽ അസിസ്റ്റന്റ് സൂപ്രണ്ടും കൊലക്കേസ് പ്രതിയും പ്രണയിച്ച് വിവാഹിതരായി !

ജയിൽ അസിസ്റ്റന്റ് സൂപ്രണ്ടും കൊലക്കേസ് പ്രതിയും വിവാഹിതരായി മധ്യപ്രദേശിലെ സത്‌ന സെൻട്രൽ ജയിലിനുള്ളിൽ...

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം; ജനങ്ങൾക്ക് അതീവ ജാഗ്രതാ നിർദ്ദേശം

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം യുഎസ്-ഇറാൻ...

കൊച്ചിയിൽ യുവതിക്ക് നേരെ പീഡനശ്രമം: ആൺസുഹൃത്തിനെ കത്തിമുനയിൽ നിർത്തി ഭീഷണി; നഗ്നയായി ഓടി രക്ഷപ്പെട്ട് യുവതി

കൊച്ചിയിൽ യുവതിക്ക് നേരെ പീഡനശ്രമം കൊച്ചി നഗരമധ്യത്തിൽ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷന്...

കവടിയാറിൽ നിയന്ത്രണം വിട്ട കാർ നടപ്പാതയിലേക്ക് പാഞ്ഞുകയറി; പാലക്കാട് സ്വദേശിനിയായ യുവതിക്ക് ദാരുണാന്ത്യം; നിരവധി പേർക്ക് പരിക്ക്

കവടിയാറിൽ നിയന്ത്രണം വിട്ട കാർ നടപ്പാതയിലേക്ക് പാഞ്ഞുകയറി യുവതിക്ക് ദാരുണാന്ത്യം തിരുവനന്തപുരം കവടിയാറിൽ...

അങ്കണവാടികളിൽ കുട്ടികളെ ഭയപ്പെടുത്തരുത്, കുറവുകളെ പരിഹസിക്കരുത്: അങ്കണവാടി ജീവനക്കാർക്ക് ഇരുപതോളം നിർദേശങ്ങളുമായി വകുപ്പ്

അങ്കണവാടി ജീവനക്കാർക്ക് ഇരുപതോളം നിർദേശങ്ങളുമായി വകുപ്പ് അങ്കണവാടികളിലെ കുരുന്നുകളോട് ജീവനക്കാർ പുലർത്തേണ്ട സമീപനത്തെക്കുറിച്ച്...

Related Articles

Popular Categories

spot_imgspot_img