ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ ശാന്തിനഗറിൽ അപ്പാർട്മെന്റിലാണ് ചുവരിനും ലിഫ്റ്റിനുമിടയിൽ ആറ് വയസ്സുകാരൻ കുടുങ്ങിയത്. പിതാവിൻ്റെ സഹോദരിയെ കാണാൻ പോയ ആറ് വയസ്സുകാരനാണ് മൂന്ന് മണിക്കൂറോളം ലിഫറ്റിനിടയിൽ കുടുങ്ങി കിടന്നത്.
അപ്പാർട്ട്മെൻ്റിൻ്റെ ഏറ്റവും താഴത്തെ നിലക്കും, ഒന്നാം നിലക്കും ഇടയിലായാണ് കുട്ടി കുടുങ്ങി കിടന്നത്. സംഭവം അറിഞ്ഞയുടൻ അപ്പാർട്ടമെൻ്റ് അധികൃതർ അഗ്നിരക്ഷാ സേനയെ വിവരം അറിയിച്ചു. തുടർന്ന് ദുരന്ത നിവാരണ സേനയും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു.
ഏകദേശം മൂന്ന് മണിക്കൂറോളമാണ് ആറ് വയസ്സുകാരൻ കുടുങ്ങി കിടന്നത്. ലിഫ്റ്റിൻ്റെ വാതിൽ പൊളിച്ചാണ് കുട്ടിയെ പുറത്തെടുത്തത്. കുട്ടിക്ക് ചെറിയ പരിക്കുകളേറ്റിട്ടുണ്ട്. ലിഫ്റ്റിൻ്റെയും ചുവരിൻ്റെയും ഇടയിൽ കുട്ടിയുടെ വയർ കുടുങ്ങിയതിനാൽ ശരീരത്തിനുള്ളിൽ രക്തസ്രാവമുണ്ടാകാൻ സാധ്യതയുണ്ടെന്നാണ് സാധ്യതയുണ്ടെന്ന് ഡോക്ടർമാർ പറഞ്ഞു.