web analytics

56 കാരിയായ വീട്ടുജോലിക്കാരിയെ സ്വകാര്യ ബസിനുള്ളിൽ വെച്ച് ഡ്രൈവർ ബലാത്സംഗം ചെയ്തു; കാവൽ നിന്ന് കണ്ടക്ടർ; അറസ്റ്റിൽ

56 കാരിയായ വീട്ടുജോലിക്കാരിയെ സ്വകാര്യ ബസിനുള്ളിൽ വെച്ച് ഡ്രൈവർ ബലാത്സംഗം ചെയ്തതായി പരാതി. ഡ്രൈവർ കുറ്റകൃത്യം ചെയ്യുമ്പോൾ കണ്ടക്ടർ കാവൽ നിന്നെന്നും പരാതിയിൽ പറയുന്നു. സംഭവത്തിൽ ബസ് ഡ്രൈവർ റോഷൻ ലാൽ (35), കണ്ടക്ടർ നാൻഹെ എന്നിവരെ ചൊവ്വാഴ്ച അറസ്റ്റ് ചെയ്തു. ഇരുവരും യുപി സ്വദേശികളാണ്.

ഫെബ്രുവരി 9 ന് രാത്രി ഫരീദാബാദിലെ സെക്ടർ 17ലാണ് സംഭവം. ഫ്ലാറ്റുകളിൽ ജോലി ചെയ്യുന്ന 56 കാരിയായ വീട്ടുജോലിക്കാരിയാണ് ക്രൂരതക്കിരയായത്. ജോലി ചെയ്യുന്ന വീട്ടിലേക്ക് പോകുന്നതിനായി വൈകുന്നേരം 6 മണിയോടെ സെക്ടർ 17 ബൈപാസ് റോഡിൽ വാഹനം കാത്തിരിക്കുകയായിരുന്നു.

വന്ന ബസിൽ കയറിയപ്പോഴാണ് വാഹനത്തിലെ ഒരേയൊരു യാത്രക്കാരി താനാണെന്ന് ഇവർ അറിഞ്ഞത്. പോകുന്ന വഴി കൂടുതൽ യാത്രക്കാർ കയറുമെന്ന് കണ്ടക്ടർ പറയുകയും ചെയ്തു. എന്നാൽ, ഒറ്റപ്പെട്ട സ്ഥലത്ത് ഡ്രൈവർ വാഹനം നിർത്തി ഇവരെ പീഡിപ്പിക്കുകയായിരുന്നു. കണ്ടക്ടർ എല്ലാ ജനാലകളും അടക്കുകയും കാവൽ നിൽക്കുകയും ചെയ്തു.

ആക്രമണത്തിന് ശേഷം, പ്രതി സ്ത്രീയെ സെക്ടർ 17 ൽ ഇറക്കിവിട്ടു. ആരോടെങ്കിലും ഇക്കാര്യം പറഞ്ഞാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് ഭീഷണിപ്പെടുത്തി. എന്നാൽ, സ്ത്രീ പൊലീസിൽ പരാതി നൽക്കുകയായിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img