വാഷിങ്ടണിൽ 5പേർ വെടിയേറ്റു മരിച്ചു; കൗമാരക്കാരൻ അറസ്റ്റിൽ

അമേരിക്കയിൽ ഒരു കുടുംബത്തിലെ അഞ്ച് പേരെ 15 കാരൻ വെടിവെച്ചു കൊന്നു. കുട്ടിയെ പോലീസ് അറസ്റ്റു ചെയ്തു. വാഷിങ്ടണിൽ സിയാറ്റിലിന് കിഴക്ക് ഫാൾ സിറ്റിയിലാണ് തിങ്കളാഴ്ച പുലർച്ചെ വെടിവെപ്പുണ്ടായത്. രണ്ട് മുതിർന്നവരും മൂന്ന് കൗമാരക്കാരും ഉൾപ്പെടെ അഞ്ച് പേരെയാണ് കൗമാരക്കാരൻ വെടിവെച്ച് കൊന്നത്.

ഇവരുടെ തിരിച്ചറിയൽ രേഖകൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവം നടന്ന് മണിക്കൂറുകൾക്കുള്ളിൽ തന്നെ പൊലീസ് പ്രതിയെ പിടികൂടി.

വെടിവെപ്പ് ഗാർഹിക പീഡനമായി കണക്കാക്കി ഹോമിസൈഡ് ഡിറ്റക്ടീവുകൾ(കൊലപാതകങ്ങൾ തെളിയിക്കുന്ന ക്രിമിനൽ അന്വേഷകൻ)സംഭവം അന്വേഷിക്കുന്നുണ്ടെന്ന് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ മൈക്ക് മെല്ലിസ് വ്യക്തമാക്കി. കൊല്ലപ്പെട്ടവർ തമ്മിലുള്ള ബന്ധം സ്ഥിരീകരിച്ചിട്ടില്ലെങ്കിലും അയൽക്കാരും മറ്റ് ഉദ്യോഗസ്ഥരും പറയുന്നതനുസരിച്ച് അഞ്ച് കുട്ടികളും രണ്ട് മുതിർന്നവരും ഉൾപ്പെടെ ഏഴ് പേരടങ്ങുന്ന കുടുംബമാണ് ഇവിടെ താമസിക്കുന്നതെന്ന് വ്യക്തമായി. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്നും പൊലീസ് വ്യക്തമാക്കി. കൗമാരക്കാരനായ പ്രതി ഇപ്പോൾ കിങ് കൗണ്ടിയിലെ ജുവനൈൽ തടങ്കലിൽ കഴിയുകയാണ്. ബുധനാഴ്ച വിചാരണക്കായി കോടതിയിൽ ഹാജരാക്കും.

യു.എസിൽ കുട്ടികൾക്കിടയിൽ പോലും തോക്ക് കൊണ്ടുള്ള ആക്രമണങ്ങൾ വർധിച്ചുവരികയാണ്. അടുത്തിടെ ജോർജിയയിലെ അപലാച്ചി ഹൈസ്‌കൂളിൽ രണ്ട് വിദ്യാർഥികളും രണ്ട് അധ്യാപകരുമടക്കം നാല് പേരെ വെടിവച്ചു കൊന്നതിന് 14 വയസുള്ള ആൺകുട്ടിക്കെതിരെ കൊലക്കുറ്റം ചുമത്തിയിരുന്നു.

English summary : 5 people were shot dead in Washington; The teenager was arrested

spot_imgspot_img
spot_imgspot_img

Latest news

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു കാബുൾ: കിഴക്കൻ അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ...

വാണിജ്യ സിലിണ്ടറുകൾക്ക് വില കുറഞ്ഞു

വാണിജ്യ സിലിണ്ടറുകൾക്ക് വില കുറഞ്ഞു ന്യൂഡൽഹി: രാജ്യത്ത് പാചകവാതക സിലിണ്ടറുകളുടെ വില വീണ്ടും...

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട് ക്ലബിനിത് മധുര പ്രതികാരം

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട്...

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു ആലപ്പുഴ: കേരളത്തിന്റെ അഭിമാനമായ നെഹ്‌റു ട്രോഫി...

അനൂപ് മാലിക് മുൻപും പ്രതി

അനൂപ് മാലിക് മുൻപും പ്രതി കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ സ്‌ഫോടനം പടക്കനിർമാണത്തിനിടെയെന്ന്...

Other news

ആശുപത്രി വരാന്തയിൽ എസ്എയ്ക്ക് യാത്രയയപ്പ്

ആശുപത്രി വരാന്തയിൽ എസ്എയ്ക്ക് യാത്രയയപ്പ് അപൂർവമായ ഒരു യാത്രയയപ്പിനാണ് കൊച്ചി അമൃത ആശുപത്രി...

വീട്ടിലെ വാട്ടർ ബിൽ 49,476 രൂപ!

വീട്ടിലെ വാട്ടർ ബിൽ 49,476 രൂപ! മാന്നാര്‍: വയോധിക ഒറ്റക്ക് താമസിക്കുന്ന വീട്ടില്‍...

ആഗോള അയ്യപ്പ സംഗമത്തിൽ എൻഎസ്എസ് പങ്കെടുക്കും

ആഗോള അയ്യപ്പ സംഗമത്തിൽ എൻഎസ്എസ് പങ്കെടുക്കും തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിന്‍റെ പിന്തുണയോടെ നടക്കുന്ന...

തന്നെയും രാഹുലിന്റെ ഇരയാക്കി ചിത്രീകരിക്കാൻ ശ്രമം

തന്നെയും രാഹുലിന്റെ ഇരയാക്കി ചിത്രീകരിക്കാൻ ശ്രമം പത്തനംതിട്ട: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരായ ലൈം​ഗികാരോപണങ്ങളിൽ...

അഫ്ഗാനിസ്ഥാനില്‍ ഭൂചലനം; ഒമ്പത് മരണം

അഫ്ഗാനിസ്ഥാനില്‍ ഭൂചലനം; ഒമ്പത് മരണം കാബൂള്‍: അഫ്ഗാനിസ്ഥാനിലുണ്ടായ ഭൂചലനത്തില്‍ ഒമ്പത് പേര്‍ മരിച്ചു....

Related Articles

Popular Categories

spot_imgspot_img