web analytics

പള്ളിയിൽ നിന്നിറങ്ങിയ 45കാരനെ കാണാതായി

കൊച്ചി: പള്ളിയിൽ നിന്ന് പ്രാർത്ഥന കഴിഞ്ഞിറങ്ങിയ 45കാരനെ കാണാതായി പരാതി. ഭരണങ്ങാനം സ്വദേശി തുരുത്തിക്കാട്ട് ഫെൽവിൻ ജോസ് എന്നയാളെയാണ് കാണാതായത്. എട്ടാം തീയതി മുതൽ ഫെൽവിനെ കാണാനില്ലെന്നാണ് കുടുംബത്തിന്റെ പരാതി.

എളംകുളം കരയിൽ ലിറ്റിൽ ഫ്ലവർ പള്ളിയിൽ കുടുംബവുമൊത്ത് പ്രാർഥിക്കാനെത്തിയപ്പോഴാണ് കാണാതായത്. കാണാതാകുന്ന സമയം മെറൂൺ കളർ ചെക് ഷർട്ടും വെള്ള പാന്റുമായിരുന്നു ഫെൽവിന്റെ വേഷം. ദേവാലയത്തിൽ പ്രാർഥിച്ച് തിരിച്ചിറങ്ങിയ ശേഷം കാണാതാകുകയായിരുന്നുവെന്നാണ് കുടുംബം നൽകിയ പരാതിയിൽ പറയുന്നത്.

ഫെൽവിന് മാനസികാസ്വാസ്ഥ്യമുണ്ടെന്നും പരാതിയിൽ പറയുന്നു. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ കടവന്ത്ര പൊലീസ് സ്റ്റേഷനിൽ വിവരം അറിയിക്കണം. ഫോണ്‍-0484 220 7844.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img