web analytics

ഗുരുവായൂരമ്പലനടയിൽ, നൂറും ഇരുന്നൂറുമൊന്നുമല്ല 328 വിവാഹങ്ങൾ; സെപ്തംബർ എട്ടിനെന്താ പ്രത്യേകത ?

ഗുരുവായൂർ ക്ഷേത്രത്തിൽ ഒറ്റദിവസം ഏറ്റവും കൂടുതൽ നടന്നിട്ടുള്ള വിവാഹങ്ങൾ 277 എണ്ണമാണ്. എന്നാൽ ഈ കണക്കുകളെയും ഭേദിക്കാൻ പോവുകയാണ്.328 marriages take place in Guruvayur temple on that day

സെപ്റ്റംബർ എട്ടിനാണ് ആ മുഹൂർത്തം. ഇതിനോടകം തന്നെ 328 വിവാഹങ്ങളാണ് ഗുരുവായൂർ ക്ഷേത്രത്തിൽ അന്നേദിവസം നടക്കുന്നത്.

എന്നാൽ ഇനിയും എണ്ണം വർദ്ധിക്കുമെന്നാണ് ക്ഷേത്രവും ബന്ധപ്പെട്ട ഭാരവാഹികളും പറയുന്നത്. ആ റെക്കോർഡിന് വേണ്ടി കാത്തിരിക്കുകയാണ് എല്ലാവരും.

ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ഈ ദിവസവുമായി ബന്ധപ്പെട്ട നിരവധി ട്രോളുകൾ നിങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടാവും. ‘സെപ്തംബർ എട്ടിനാണോ ചടങ്ങ്… വരാന്‍ നിർവാഹമില്ല കെട്ടോ, തിരക്കൊഴിഞ്ഞ നേരമില്ല. ക്ഷമിക്കണം…’ ഈ ഉത്തരം പറയാത്തവരോ കേള്‍ക്കാത്തവരോ ചുരുക്കം എന്ന് വേണം പറയാന്‍.

ഇതിനെക്കുറിച്ചുള്ള നിരവധി ട്രോളുകളും സോഷ്യല്‍ മീഡിയ കീഴടക്കി കഴിഞ്ഞു. സെപ്തംബർ എട്ടാം തിയ്യതിയാണോ ചടങ്ങ്? വരാന്‍ ഒരു വഴിയുമില്ലെന്നാണ് മറുപടി.

നിരവധി വിവാഹങ്ങളും മറ്റു ചടങ്ങുകളുമാണ് സെപ്തംബർ എട്ടാം തിയ്യതി, അതായത് ഓണത്തിന് തൊട്ടുമുമ്പുള്ള ആഴ്ച്ചയിലെ ഞായറാഴ്ച്ച നടക്കുന്നത്.

എന്താണ് ഈ മാസം എട്ടിന് ഇത്രയും പ്രത്യേകത എന്ന തരത്തിലുള്ള ട്രോൾ വീഡിയോകളും സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗ് ആവുന്നുണ്ട്. എന്തായാലും ആ ചോദ്യത്തിനുള്ള ഉത്തര തേടുകയാണ് സോഷ്യൽമീഡിയ

spot_imgspot_img
spot_imgspot_img

Latest news

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു

കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. കഴിഞ്ഞ കുറച്ച് കാലങ്ങളായി...

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ പ്രതിഷേധവുമായി സഹയാത്രികർ

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ...

പോറ്റിയെ കേറ്റിയ വമ്പൻമാർ കുടുങ്ങുമോ? ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും

പോറ്റിയെ കേറ്റിയ വമ്പൻമാർ കുടുങ്ങുമോ? ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും ശബരിമലയിലെ സ്വർണക്കൊള്ളയുമായി...

പിണറായി സർക്കാരിന് വൻ തിരിച്ചടി; എലപ്പുള്ളി ബ്രൂവറി അനുമതി റദ്ദാക്കി ഹൈക്കോടതി

പിണറായി സർക്കാരിന് വൻ തിരിച്ചടി; എലപ്പുള്ളി ബ്രൂവറി അനുമതി റദ്ദാക്കി ഹൈക്കോടതി പാലക്കാട്...

Other news

Related Articles

Popular Categories

spot_imgspot_img