കിളിപോയി കറങ്ങി നടന്നവരെ കയ്യോടെ പൊക്കി; കൊച്ചിയിൽ ഒറ്റരാത്രി കൊണ്ട് പിടികൂടിയത് 300 പേരെ

കൊച്ചി: പൊലീസിന്റെ മിന്നൽ പരിശോധനയിൽ പിടിയിലായത് 300 പേർ. കഴിഞ്ഞ ദിവസം അർദ്ധരാത്രിയാണ് കൊച്ചിന​ഗരം കേന്ദ്രീകരിച്ച് പൊലീസിന്റയും എക്സൈസിന്റെയും മിന്നൽ പരിശോധന നടന്നത്.

77-ഓളം കേസുകളാണ് ഇന്നലെ മാത്രം രജിസ്റ്റർ ചെയ്തത്. മയക്കുമരുന്ന് കടത്തിയവരും ഉപയോ​ഗിച്ചവരുമാണ് പൊലീസിന്റെ പിടിയിലായത്.

മദ്യപിച്ച് വാഹനമോടിച്ചതിന് 193 പേരെ കസ്റ്റഡിയിലെടുത്തു. പൊതുയിടങ്ങളിൽ ഇരുന്ന് മദ്യപിച്ചതിന് 26 കേസുകളും രജിസ്റ്റർ ചെയ്തു. ക‍ഞ്ചാവ്, എംഡിഎംഎ, ​ഹാഷിഷ് ഓയിൽ എന്നിവ ഉൾപ്പെടെയുള്ള മയക്കുമരുന്നുകളും പിടിച്ചെടുത്തു.

സംസ്ഥാനത്തുടനീളം ഇത്തരത്തിൽ പൊലീസിന്റെയും എക്സൈസിന്റെ മിന്നൽ പരിശോധന നടന്നുവരികയാണ്. കഴിഞ്ഞ ദിവസം മാത്രം നിരവധി കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത്.

ഹൈബ്രിഡ് കഞ്ചാവുമായി രണ്ട് സ്ത്രീകളെ കൊച്ചിയിൽ നിന്ന് പിടികൂടിയിരുന്നു. മുംബൈയിൽ നിന്ന് കേരളത്തിലേക്ക് ലഹരി എത്തിക്കുന്ന സംഘത്തിലുള്ളവരാണ് കൊച്ചിയിൽ പിടിയിലായത്. ബാങ്കോക്കിൽ നിന്ന് 44 ലക്ഷം രൂപയുടെ കഞ്ചാവുമായാണ് യുവതികൾ നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയത്.

spot_imgspot_img
spot_imgspot_img

Latest news

പതറിയെങ്കിലും ചിതറിയില്ല; ചാമ്പ്യൻസ് ട്രോഫിയിൽ വീണ്ടും മുത്തമിട്ട് ഇന്ത്യ

ഏകദിന ക്രിക്കറ്റിൽ ഇന്ത്യയുടെ വിശ്വകിരീടങ്ങളുടെ പട്ടികയിലേക്ക് നാലാമനായി ദുബൈയിൽ നിന്നൊരു ചാമ്പ്യൻസ്...

കാസര്‍കോട് നിന്നും കാണാതായ പെൺകുട്ടിയും യുവാവും തൂങ്ങിമരിച്ച നിലയിൽ

മൂന്നാഴ്ച മുൻപ് കാസര്‍കോട് പൈവളിഗയിൽ നിന്ന് കാണാതായ പെണ്‍കുട്ടിയെയും അയൽവാസിയായ യുവാവിനെയും...

ലഹരിവ്യാപാരവും കടത്തും നടക്കുന്ന 1,377 ബ്ലാക്ക്സ്പോട്ടുകൾ; നിരീക്ഷിക്കാൻ ഡ്രോണുകൾ; മയക്കുമരുന്ന് മാഫിയകളെ പൂട്ടാനുറച്ച് കേരള പോലീസ്

തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരിവ്യാപാരവും കടത്തും നടക്കുന്ന 1,377 ബ്ലാക്ക്സ്പോട്ടുകൾ കണ്ടെത്തി പൊലീസ്....

ഫർസാനയോട് പ്രണയമല്ല, കടുത്ത പക; ഉമ്മയ്ക്ക് സുഖമില്ലെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ചു വരുത്തി; കാരണം വെളിപ്പെടുത്തലുമായി അഫാൻ

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിൽ പുതിയ വെളിപ്പെടുത്തലുമായി പ്രതി അഫാൻ. പെൺസുഹൃത്തായ ഫർസാനയോട്...

കളമശ്ശേരിയില്‍ വൻ തീപിടുത്തം: ഇലക്ട്രിക് ലൈനുകൾ പൊട്ടിവീണു; വാഹനങ്ങൾ ഉൾപ്പെടെ കത്തി നശിച്ചു

കളമശ്ശേരിയില്‍ കിടക്ക കമ്പനിയുടെ ഗോഡൗണിൽ വന്‍ തീപിടിത്തം. അപകടത്തെത്തുടർന്ന് പരിസരമാകെ വൻ...

Other news

ഉപരാഷ്ട്രപതി ജഗ്‍ദീപ് ധൻകർ ആശുപത്രിയിൽ

ന്യുഡൽഹി: ഉപരാഷ്ട്രപതി ജഗ്‍ദീപ് ധൻകറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെഞ്ച് വേദനയും ശാരീരിക...

ആലപ്പുഴയിൽ ഗർഡറുകൾ തകർന്നു വീണ സംഭവം; വീടുകൾക്ക് വിള്ളൽ

ആലപ്പുഴ: ആലപ്പുഴയിൽ നിർമ്മാണത്തിലുള്ള ദേശീയപാത ഉയരപ്പാതയുടെ ഗർഡറുകൾ തകർന്നുവീണതിന് പിന്നാലെ പരാതിയുമായി...

പ്രമുഖ സിനിമാ മേക്കപ്പ് മാൻ ഇറക്കുമതി ചെയ്ത കഞ്ചാവുമായി അറസ്റ്റിൽ

മലയാളം സിനിമ ലോകത്തെ ഹിറ്റ് മേക്കപ്പ്മാൻ ആർ. ജി. വയനാടൻ എന്നു...

നാടുവിട്ട കുട്ടികളെ വീട്ടുകാർക്കൊപ്പം ഉടൻ വിടില്ല

മലപ്പുറം: താനൂരിൽ നിന്നും നാടുവിട്ട പ്ലസ് ടു വിദ്യാർത്ഥിനികളെ ഉടൻ വീട്ടുകാർക്കൊപ്പം...

ഹൈസ്കൂൾ പരീക്ഷയിൽ പുസ്തകം നോക്കി ഉത്തരമെഴുതുന്ന രീതി വരുന്നു!

തിരുവനന്തപുരം: എട്ടാംക്ലാസിൽ മിനിമം മാർക്ക് നടപ്പാക്കുന്നതിന്റെ ഭാഗമായി ഹൈസ്കൂൾ പരീക്ഷയിൽ പുസ്തകം...

ഇങ്ങനെ ചെയ്താൽ ജീവൻ പോകുമെന്നറിയാം, എന്നിട്ടും… പോലീസുകാരൻ കണ്ടതുകൊണ്ട് രക്ഷപ്പെട്ടു

മുംബൈ: ഓടികൊണ്ടിരുന്ന ട്രെയിനിൽ നിന്ന് ചാടിയിറങ്ങാൻ ശ്രമിക്കവെ ട്രാക്കിനും ട്രെയിനിനും ഇടയിലേക്ക്...

Related Articles

Popular Categories

spot_imgspot_img