web analytics

ബലാത്സംഗത്തിന് ഇരയായി എം.ബി.ബി.എസ് വിദ്യാര്‍ത്ഥിനി; സംഭവം പശ്ചിമ ബംഗാളില്‍

ബലാത്സംഗത്തിന് ഇരയായി എം.ബി.ബി.എസ് വിദ്യാര്‍ത്ഥിനി; സംഭവം പശ്ചിമ ബംഗാളില്‍

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബലാത്സംഗത്തിന് ഇരയായി 23-കാരിയായ എം.ബി.ബി.എസ് വിദ്യാര്‍ത്ഥിനി. വെള്ളിയാഴ്ച്ച രാത്രി ദുര്‍ഗാപൂരിലാണ് സംഭവം നടന്നത്. കൂട്ടുകാരനൊത്ത് ആഹാരം കഴിക്കുവാന്‍ കോളേജ് ക്യാമ്പസില്‍ നിന്ന് പോകുന്നതിനിടെയാണ് വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിന് ഇരയായത്.

എന്ത് സംഭവിച്ചു?

യുവതിയെയും കൂട്ടുകാരനെയും 3 പേര്‍ പിന്തുടരുകയായിരുന്നു. പേടിച്ചു പോയ കൂട്ടുകാരന്‍ ഓടി രക്ഷപ്പെടുകയും ഓടാന്‍ ശ്രമിച്ച യുവതിയെ ആ സംഘം അടുത്തുള്ള കാട്ടിലേക്ക് കൊണ്ട് പോവുകയുമായിരുന്നു.

കാട്ടിലേക്ക് സംഘത്തിന്റെ 2 സഹായികള്‍ കടന്ന് വരികയും സംഘത്തില്‍ ഒരാള്‍ വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഢിപ്പിക്കുകയും ചെയ്തു.വിദ്യാര്‍ത്ഥിനിയുടെ ഫോണ്‍ തട്ടിപ്പറിക്കുകയും നിലവിളിച്ചാല്‍ കൊന്നുകളയുമെന്നും സംഘം വിദ്യാര്‍ത്ഥിനിയെ ഭീഷണിപ്പെടുത്തി.

ട്രംപിന് മോദി ‘മികച്ച സുഹൃത്ത്’; യുഎസ് അംബാസഡർ സെർജിയോ ഗോറിന്റെ വെളിപ്പെടുത്തൽ

തുടര്‍ നടപടികള്‍

സംഭവ വിവരമറിഞ്ഞ് പോലിസ് സ്ഥലത്തെത്തുകയും ഉടന്‍ തന്നെ നടപടികളും തുടങ്ങി. വിദ്യാര്‍ത്ഥിനിയെ വൈദ്യ പരിശോധനക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മെഡിക്കല്‍ കോളേജ് ഉദ്യോഗസ്ഥരെയും വിദ്യാര്‍ത്ഥിനിയുടെ കൂട്ടുകാരനെയും പോലിസ് ചോദ്യം ചെയ്തു.

അച്ഛന്‍ മാധ്യമങ്ങളോട്

വിദ്യാര്‍ത്ഥിനിയുടെ പിതാവ് മാധ്യമങ്ങളോട് കൂടുതല്‍ വിവരങ്ങള്‍ പങ്ക് വച്ചു. മകളുടെ കൂട്ടുകാരനാണ് പോലിസില്‍ വിവരമറിയിക്കുന്നത്. ഞാന്‍ എത്തിയപ്പോള്‍ ഗുരുതരാവസ്ഥയിലായിരുന്നു അവള്‍.

ആശുപത്രി ആധികൃതര്‍ പ്രതികരിക്കുന്നുമില്ല. മകളെ ഡോക്ടര്‍ ആക്കണമെന്ന സ്വപ്‌നത്തോടെയാണ് മെഡിക്കല്‍ കോളേജില്‍ ചേര്‍ത്തത്. കോളേജില്‍ സുരക്ഷാ പ്രശ്‌നങ്ങളുമുണ്ട്. എന്റെ മകള്‍ക്ക് സംഭവിച്ചത് വേറാര്‍ക്കും സംഭവിക്കരുത്.

ഓര്‍മ്മപ്പെടുത്തലായി ആര്‍.ജി കര്‍ സംഭവം

ദുര്‍ഗാപൂരിലെ സംഭവം കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ കൊല്‍ക്കത്തയിലെ ആര്‍.ജി കര്‍ മെഡിക്കല്‍ കോളേജിനെ പിടിച്ചുകുലുക്കിയ സമാനമായൊരു ക്രൂരതയെയാണ് ഓര്‍മ്മിപ്പിക്കുന്നത്. അവിടെ ഒരു പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കല്‍ വിദ്യാര്‍ത്ഥിനി കോളേജ് ഹോസ്റ്റലിന് സമീപത്തുവെച്ച് ലൈംഗികാതിക്രമത്തിന് ഇരയാവുകയായിരുന്നു.

ആ സംഭവത്തെത്തുടര്‍ന്ന് സംസ്ഥാനവ്യാപകമായി മെഡിക്കല്‍ വിദ്യാര്‍ത്ഥികളും ഡോക്ടര്‍മാരും തെരുവിലിറങ്ങി പ്രതിഷേധിച്ചു. ഈ സംഭവം സംസ്ഥാനത്തെ മെഡിക്കല്‍ ക്യാമ്പസുകളിലെ സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ച് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചു.

ദുര്‍ഗാപൂരിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിക്ക് നേരെയുണ്ടായ ആക്രമണം, പശ്ചിമ ബംഗാളിലെ ഒരു പ്രത്യേക സംഭവമെന്നതിലുപരി, ഇന്ത്യയില്‍ സ്ത്രീസുരക്ഷ നേരിടുന്ന ഗുരുതരമായ വെല്ലുവിളികളുടെ നേര്‍ക്കാഴ്ചയാണ്. ഉന്നത വിദ്യാഭ്യാസം നേടുന്ന, ഡോക്ടര്‍മാരാകാന്‍ പഠിക്കുന്ന പെണ്‍കുട്ടികള്‍ പോലും സ്വന്തം ക്യാമ്പസിന് സമീപം ക്രൂരമായി ആക്രമിക്കപ്പെടുന്നു എന്നത് രാജ്യത്തെ ഭയാനകമായ യാഥാര്‍ത്ഥ്യത്തിലേക്ക് വിരല്‍ ചൂണ്ടുന്നു.

ആര്‍.ജി കര്‍ സംഭവത്തിന് ശേഷം ഉയര്‍ന്ന പ്രതിഷേധങ്ങള്‍ക്കും സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ക്കും ശേഷം വീണ്ടും സമാനമായൊരു ദുരന്തം ആവര്‍ത്തിക്കുന്നത്, ഇത്തരം സംഭവങ്ങള്‍ ഒറ്റപ്പെട്ടതായി കാണാന്‍ കഴിയില്ലെന്ന് അടിവരയിടുന്നു.

രാജ്യത്തിന്റെ പല ഭാഗങ്ങളിലും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുമ്പോള്‍, ഓരോ സംഭവത്തിന് ശേഷവും ഉയരുന്ന ജനരോഷവും പ്രതിഷേധങ്ങളും താല്‍ക്കാലികം മാത്രമാവുകയും അടിസ്ഥാനപരമായ മാറ്റങ്ങള്‍ സംഭവിക്കാതിരിക്കുകയും ചെയ്യുന്നു.

പെണ്‍മക്കളെ വലിയ സ്വപ്നങ്ങള്‍ കാണാന്‍ പ്രോത്സാഹിപ്പിക്കുകയും, എന്നാല്‍ അവര്‍ക്ക് പഠിക്കാനും ജീവിക്കാനും സുരക്ഷിതമായ ഒരിടം നല്‍കാന്‍ സമൂഹത്തിനും ഭരണകൂടത്തിനും കഴിയാതെ വരികയും ചെയ്യുന്നതിലെ വൈരുദ്ധ്യമാണ് ഓരോ സംഭവവും വീണ്ടും വീണ്ടും ഓര്‍മ്മിപ്പിക്കുന്നത്.

English Summary:

A 23-year-old M.B.B.S. student was raped in Durgapur, West Bengal. The incident occurred last Friday when the student stepped out of the college campus with her male friend for dinner. The student was admitted to a hospital for a medical examination. The student’s father addressed the media and expressed his grief.

spot_imgspot_img
spot_imgspot_img

Latest news

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട്

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട് തിരുവനന്തപുരം ∙ വര്‍ക്കലയിൽ ഓടുന്ന ട്രെയിനിൽ 19...

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ ‘മദർ ഒഫ് സാത്താൻ’

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ 'മദർ ഒഫ് സാത്താൻ' ന്യൂഡൽഹി: ചെങ്കോട്ടയ്ക്കു സമീപം നടന്ന...

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ ബോംബ്...

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന ജമ്മു-കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിൽ...

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ...

Other news

നിരോധിത പുകയിലക്കടത്ത് കേസിൽ ആരോപണവിധേയൻ എൽഡിഎഫ് സ്ഥാനാർത്ഥി

നിരോധിത പുകയിലക്കടത്ത് കേസിൽ ആരോപണവിധേയൻ എൽഡിഎഫ് സ്ഥാനാർത്ഥി ആലപ്പുഴ: നിരോധിത പുകയിലക്കടത്ത് കേസിൽ...

സിപിഎമ്മിന് വെല്ലുവിളിയായി വിമതൻ; മത്സരത്തിനൊരുങ്ങിദേശാഭിമാനി തിരുവനന്തപുരം മുൻ ബ്യൂറോ ചീഫ്

സിപിഎമ്മിന് വെല്ലുവിളിയായി വിമതൻ; മത്സരത്തിനൊരുങ്ങിദേശാഭിമാനി തിരുവനന്തപുരം മുൻ ബ്യൂറോ ചീഫ് തിരുവനന്തപുരം: നഗരസഭ...

തിങ്ങി നിറഞ്ഞ് ജയിലുകൾ

തിങ്ങി നിറഞ്ഞ് ജയിലുകൾ കോഴിക്കോട്: സംസ്ഥാനത്തെ ജയിലുകൾ കുറ്റകൃത്യങ്ങളും തടവുകാരുടെ എണ്ണവും വർധിച്ചിട്ടും...

നീറ്റ് വിവാദം കനക്കുന്നു; ബില്ലിലെ അനുമതി വൈകിച്ചതിൽ സംസ്ഥാനത്തിന്റെ ശക്തമായ പ്രതികരണം

ചെന്നൈ: ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റിൽ നിന്ന് തമിഴ്‌നാടിനെ ഒഴിവാക്കുന്ന...

ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനം ഇന്ന് ആരംഭിക്കുന്നു; കർശന നിയന്ത്രണങ്ങളും വിശേഷ പൂജകളും

പത്തനംതിട്ട:ശബരിമല തീർത്ഥാടകരുടെ ആകാംക്ഷയ്ക്കൊടുവിൽ മണ്ഡല-മകരവിളക്ക് ഇന്ന് വൈകീട്ട് ആരംഭിക്കുന്നു. വൈകിട്ട്...

Related Articles

Popular Categories

spot_imgspot_img