web analytics

ചോറ്റാനിക്കരയിലെ 20 കാരിയുടെ നില അതീവ ഗുരുതരം; യുവാവ് കസ്റ്റഡിയിൽ

ബലാത്സം​ഗം, വധശ്രമം എന്നീ കുറ്റങ്ങൾ പ്രതിക്കെതിരെ ചുമത്തി

കൊച്ചി: ചോറ്റാനിക്കരയില്‍ വീടിനുള്ളില്‍ അർധനഗ്നയായി അവശനിലയില്‍ കണ്ടെത്തിയ 20 കാരിയുടെ നില അതീവ​ ​ഗുരുതരം. പെൺകുട്ടിയെ ആക്രമിച്ച തലയോലപ്പറമ്പ് സ്വദേശിയായ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. യുവതിയുടെ അമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ യുവാവിനെതിരേ ​ഗുരുതര വകുപ്പുകൾ ചുമത്തിയെന്ന് പോലീസ് അറിയിച്ചു.(20-Year-Old critically injured in kochi, Man in Custody)

യുവാവ് പെൺകുട്ടിയുടെ വീട്ടിലേക്കെത്തുന്നതിന്റെ സി.സി.ടി.വി. ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ബലാത്സം​ഗം, വധശ്രമം എന്നീ കുറ്റങ്ങൾ പ്രതിക്കെതിരെ ചുമത്തിയതായി ഡി.വൈ.എസ്.പി. വി.ടി. ഷാജൻ മാധ്യമങ്ങളോട് പ്രതികരിച്ചു. യുവതിക്ക് ദേഹോപദ്രവം ഏറ്റിറ്റുണ്ട്. ആരോ​ഗ്യനിലയിൽ ഒന്നും പറയാനായിട്ടില്ല എന്നും അദ്ദേഹം വ്യക്തമാക്കി.

ഞായറാഴ്ച ഉച്ചയ്ക്കാണ് കഴുത്തില്‍ കയര്‍ മുറുകി, അര്‍ധനഗ്നയായ നിലയിൽ 20-കാരിയായ യുവതിയെ കണ്ടെത്തുകയായിരുന്നു. സമീപത്ത് കൂടെ പോയ ബന്ധുവാണ് യുവതിയെ അവശനിലയിൽ കണ്ടെത്തുന്നത്. കൈയ്യിലെ മുറിവിൽ ഉറുമ്പരിച്ച നിലയിലാണ് യുവതിയെ കണ്ടെത്തിയത്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img