web analytics

തൃശൂരിൽ ബേക്കറിയുടെ അഴുക്കുസംഭരണി ‌വൃത്തിയാക്കാൻ ഇറങ്ങി: 2 പേർ ശ്വാസംമുട്ടി മരിച്ചു

തൃശൂരിൽ ബേക്കറിയുടെ അഴുക്കുസംഭരണി ‌വൃത്തിയാക്കാൻ ഇറങ്ങിയ 2 ബേക്കറിത്തൊഴിലാളികൾ ശ്വാസം മുട്ടി മരിച്ചു. ആളൂർ വരദനാട് പാണപറമ്പിൽ ജിതേഷ് (43), കാരൂർ ചൂലിക്കാടൻ സുനിൽ (52) എന്നിവരാണു മരിച്ചത്.2 bakery workers died of suffocation when they came down to clean the cesspool.

ആളൂർ കാരൂരിൽ റോയൽ ബേക്കറിയുടെ പിന്നിൽ ഷെഡിനകത്തായുള്ള കോൺക്രീറ്റ് മാലിന്യ സംഭരണി നിറഞ്ഞതിനാൽ, വൃത്തിയാക്കുന്നതിന്റെ ഭാഗമായി വെള്ളം പമ്പ് ചെയ്തു കളഞ്ഞിരുന്നു.

ഇതിനു ശേഷം അടിയിൽ അടിഞ്ഞ അഴുക്ക് മാറ്റുന്നതിനായി ഇറങ്ങിയപ്പോഴാണ് അപകടം.

ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ ടാങ്കിൽ ആദ്യം ഇറങ്ങിയ ജിതേഷിന് അസ്വസ്ഥത അനുഭവപ്പെട്ടപ്പോൾ രക്ഷിക്കാനിറങ്ങിയതാണ് സുനിൽ. സുനിലും അകത്ത് കുടുങ്ങുകയായിരുന്നു.

ചാലക്കുടിയിൽ നിന്നെത്തിയ അഗ്നിരക്ഷാ സേനാംഗങ്ങൾ ടാങ്കിലേക്ക് ഇറങ്ങിയപ്പോൾ ഇരുവരുടെയും ചലനമറ്റ ശരീരമാണു കണ്ടെത്തിയത്.

കയർ കെട്ടി കഠിന പ്രയത്നത്തിലൂടെയാണ് പുറത്തെത്തിച്ചത്. സംഭവത്തിൽ ആർക്കെതിരെയും കേസെടുത്തിട്ടില്ല. ബേക്കറി ഉടമ ഈ സമയം സ്ഥലത്തുണ്ടായിരുന്നില്ലെന്നാണ് അറിയുന്നത്.

അകത്ത് ഓക്സിജൻ ഒട്ടും ഇല്ലായിരുന്നുവെന്നും മാലിന്യസംഭരണിയായതിനാൽ വലിയ അളവിൽ വിഷവാതകം ഉറപ്പാണെന്നും ചാലക്കുടി അഗ്നിരക്ഷാ സേന അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ ടി.സന്തോഷ്‌ കുമാർ പറഞ്ഞു.

സംഭരണിയിലേക്ക് ഒരാൾക്ക് കഷ്ടിച്ച് ഇറങ്ങാനാകുന്ന ആൾനൂഴിയേ ഉണ്ടായിരുന്നുള്ളൂ. 8 അടി ആഴവും 10 അടി വീതിയും 10 അടി നീളവുമുള്ള കോൺക്രീറ്റ് ടാങ്കിൽ മൂന്ന് അടിയോളം ചെളി നിറഞ്ഞുകിടന്നിരുന്നു.

സംഭരണിയുള്ള ഷെഡിലും വായുപ്രവാഹം കുറവായിരുന്നു. മാലിന്യങ്ങൾക്കു മുകളിൽ കമഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു ഇരുവരുടെയും ശരീരം.

spot_imgspot_img
spot_imgspot_img

Latest news

പഠിച്ചുയരേണ്ട ക്യാമ്പസുകൾ കുരുതിക്കളങ്ങളാകുമ്പോൾ; ഒൻപത് വർഷം, അഞ്ച് മരണം! നീതി തേടിയലയുന്ന കുടുംബങ്ങളും തളരാത്ത വിവേചനങ്ങളും

പഠിച്ചുയരേണ്ട ക്യാമ്പസുകൾ കുരുതിക്കളങ്ങളാകുമ്പോൾ; ഒൻപത് വർഷം, അഞ്ച് മരണം! നീതി തേടിയലയുന്ന...

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക!

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക! വാഷിങ്ടൺ: Donald...

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ നീക്കം ഇന്ന് പ്രഖ്യാപിച്ചേക്കും

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ...

Other news

സമൃദ്ധിയും വിജയവും കൈകോർക്കുന്ന ദിവസം; 12 രാശികളുടെ ഇന്നത്തെ നക്ഷത്രഫലം

സമൃദ്ധിയും വിജയവും കൈകോർക്കുന്ന ദിവസം; 12 രാശികളുടെ ഇന്നത്തെ നക്ഷത്രഫലം ഇന്ന് രാശിചക്രത്തിലെ...

“ഭീഷണി വേണ്ട, മുട്ടുമടക്കില്ല”: പി.സി. ജോർജിന് മറുപടിയുമായി പാലാ ബിഷപ്പ്

കോട്ടയം: രാഷ്ട്രീയ വിവാദങ്ങളിൽ സഭയെയും മെത്രാന്മാരെയും വലിച്ചിഴയ്ക്കുന്നവർക്കെതിരെ ആഞ്ഞടിച്ച് പാലാ ബിഷപ്പ്...

സംസ്ഥാനത്ത് ചൂട് കനക്കും, ഒറ്റപ്പെട്ട മഴയും തുടരും: നിരവധി ജില്ലകളിൽ മഞ്ഞ അലർട്ട്

സംസ്ഥാനത്ത് ചൂട് കനക്കും, ഒറ്റപ്പെട്ട മഴയും തുടരും: നിരവധി ജില്ലകളിൽ മഞ്ഞ...

Related Articles

Popular Categories

spot_imgspot_img