web analytics

പ്രണയബന്ധത്തിൽ നിന്ന് പിന്മാറി; 17കാരിയെ തീ കൊളുത്തിക്കൊന്നു

ചെന്നൈ: 17 വയസുകാരിയെ മുൻ കാമുകൻ തീ കൊളുത്തിക്കൊന്നു. പ്രണയബന്ധത്തിൽ നിന്ന് പിന്മാറിയതിനാണ് തൂത്തുക്കുടി സ്വദേശിനിയായ പെൺകുട്ടിയെ കൊലപ്പെടുത്തിയത്. മുൻ കാമുകൻ സന്തോഷ് ആണ് ആക്രമണം നടത്തിയത്.

പെൺകുട്ടിക്ക് 65 ശതമാനത്തോളം പൊള്ളലേറ്റിരുന്നതായി പൊലീസ് അറിയിച്ചു. പ്രതി സന്തോഷും പെൺകുട്ടിയും തമ്മിൽ പ്രണയത്തിലായിരുന്നു. എന്നാൽ കുടുംബം എതിർത്തതിനെ തുടർന്ന് പെൺകുട്ടി ബന്ധത്തിൽ നിന്ന് പിന്മാറി. പിന്നീട് വീട്ടുകാർ കുട്ടിയെ കീല നമ്പിപുരത്തുള്ള മുത്തശ്ശിയുടെ വീട്ടിലേക്ക് മാറ്റിയിരുന്നു.

എന്നാൽ സന്തോഷ് പെൺകുട്ടിയെ നിരന്തരം പിന്തുടരുകയും ഇയാളും സുഹൃത്ത് മുത്തയ്യയും ചേർന്ന് പെൺകുട്ടിയെ അനുനയിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു. എന്നാൽ ബന്ധം തുടരാൻ വിസമ്മതിച്ച പെൺകുട്ടിയെ പ്രതി തീകൊളുത്തുകയായിരുന്നു. പെൺകുട്ടിയെ കൊലപ്പെടുത്താൻ ശ്രമിച്ചതിന് സന്തോഷിനെയും സുഹൃത്തിനെയും പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

പെൺകുട്ടി കൊല്ലപ്പെട്ടതിനെ തുടർന്ന് ഇരുവർക്കുമെതിരെ കൊലക്കുറ്റം ചുമത്തി എഫ്‌ഐആറിൽ മാറ്റം വരുത്തുമെന്നും സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img