web analytics

16 മണിക്കൂറുകൾ നീണ്ട പരിശ്രമം വിഫലം: കുഴൽ കിണറിൽ വീണ അഞ്ചുവയസ്സുകാരൻ മരിച്ചു

കുഴൽ കിണറിൽ വീണ കുട്ടിക്ക് ദാരുണാന്ത്യം. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ രാജസ്ഥാനിൽ ഝലാവറിലാണ് കുട്ടി കുഴൽ കിണറിൽ വീണത്. 32 അടി താഴ്ചയിൽ കുടുങ്ങിയ കുട്ടിയെ എൻ ഡി ആർ എഫ്, എസ് ഡി ആർ എഫ് സംഘങ്ങൾ ചേർന്ന് രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല . 5 വയസുകാരനായ പ്രഹ്ലാദ് എന്ന കുട്ടിയാണ് ഇന്നലെ ഉച്ചയോടെ കുഴൽക്കിണറിൽ വീണത്.


കുട്ടി കുഴൽക്കിണറിൽ അകപ്പെട്ട ഉടനെ തന്നെ എൻഡിആർഎഫ്, എസ്ഡിആർഎഫ് സംഘം സ്ഥലത്ത് എത്തിയിരുന്നു. തുടർന്ന് ഉപകരണങ്ങൾ ഉപയോ​ഗിച്ച് കുട്ടിയെ മുകളിലേക്ക് ഉയർത്തിയെടുക്കുകയായിരുന്നു.

ഏകദേശം 12 മണിക്കൂറോളം രക്ഷാ പ്രവർത്തനം നീണ്ടു. കുട്ടിയ്ക്ക് വേണ്ട എല്ലാ മെഡിക്കൽ സൗകര്യങ്ങളും ഡോക്ടർമാരും സ്ഥലത്തെത്തി നൽകിയിരുന്നു. ഓക്സിജൻ ട്യൂബിലൂടെ കുട്ടിക്ക് എത്തിക്കുന്നുണ്ടായിരുന്നു.

കൃഷിസ്ഥലത്ത് കളിക്കുന്നതിനിടയാണ് അഞ്ചുവയസ്സുകാരൻ കുഴൽക്കിണറിൽ അകപ്പെട്ടത്. രണ്ട് ദിവസം മുൻപെയാണ് ഈ കുഴൽക്കിണർ കുഴിച്ചത്. എന്നാൽ വെള്ളം കാണാത്തതിനെത്തുടർന്ന് കിണർ മൂടാൻ കുട്ടിയുടെ കുടുംബാം​ഗങ്ങൾ തീരുമാനിച്ചിരുന്നു. ഇതേത്തുടർന്ന് കുഴൽക്കിണറിന്റെ ഭൂരിഭാ​ഗവും മൂടിയ അവസ്ഥയിലായിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

ജീവപര്യന്തം ശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ല; സുപ്രീംകോടതി

ജീവപര്യന്തം ശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ല; സുപ്രീംകോടതി ന്യൂഡൽഹി: കൊലപാതകക്കേസുകളിൽ ഇളവില്ലാതെ...

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു

കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. കഴിഞ്ഞ കുറച്ച് കാലങ്ങളായി...

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ പ്രതിഷേധവുമായി സഹയാത്രികർ

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ...

പോറ്റിയെ കേറ്റിയ വമ്പൻമാർ കുടുങ്ങുമോ? ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും

പോറ്റിയെ കേറ്റിയ വമ്പൻമാർ കുടുങ്ങുമോ? ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും ശബരിമലയിലെ സ്വർണക്കൊള്ളയുമായി...

Other news

സർവർ പണിമുടക്കി; മദ്യ വിതരണം തടസപ്പെട്ടു; ഒറ്റ ദിവസത്തെ നഷ്ടം 50 കോടി

സർവർ പണിമുടക്കി; മദ്യ വിതരണം തടസപ്പെട്ടു; ഒറ്റ ദിവസത്തെ നഷ്ടം 50...

ബാഗുമായി റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച് അഞ്ചാം ക്ലാസ്സുകാരി

ബാഗുമായി റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച് അഞ്ചാം ക്ലാസ്സുകാരി ഭോപ്പാൽ: സ്‌കൂളിലേക്കുള്ള വാൻ എത്തിയില്ലെന്നതിനെ...

കാഞ്ഞിരപ്പുഴയെ വിറപ്പിച്ച പുലി കൂട്ടിലായി

കാഞ്ഞിരപ്പുഴയെ വിറപ്പിച്ച പുലി കൂട്ടിലായി പാലക്കാട്: കാഞ്ഞിരപ്പുഴ പിച്ചളമുണ്ട വാക്കോടൻ പ്രദേശത്ത് സ്വകാര്യ...

ജീവപര്യന്തം ശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ല; സുപ്രീംകോടതി

ജീവപര്യന്തം ശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ല; സുപ്രീംകോടതി ന്യൂഡൽഹി: കൊലപാതകക്കേസുകളിൽ ഇളവില്ലാതെ...

Related Articles

Popular Categories

spot_imgspot_img