web analytics

ഓപ്പറേഷൻ സിന്ദൂർ; നൂറ് ഭീകരരെ വധിച്ചെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിൽ നൂറ് ഭീകരരെ വധിച്ചെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. പഹൽ​ഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യയുടെ സംയുക്ത സൈന്യം നടത്തിയ ഓപ്പറേഷൻ സിന്ദൂർ സംബന്ധിച്ച് വിശദീകരിക്കാൻ വിളിച്ചുചേർത്ത സർവകക്ഷി യോ​ഗത്തിലാണ് രാജ്നാഥ് സിങ് ഇക്കാര്യം വെളിപ്പെടുത്തിയത്.

അതേസമയം. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നു നടന്ന സർവകക്ഷി യോ​ഗത്തിൽ പങ്കെടുത്തില്ല. ഇന്ത്യ – പാക് ബന്ധത്തിൽ സ്ഥിതിഗതികൾ വഷളാക്കാൻ ഇന്ത്യ ആഗ്രഹിക്കുന്നില്ലെന്ന് രാജ്നാഥ് സിങ് യോ​ഗത്തിൽ പറഞ്ഞു. എന്നാൽ, പാകിസ്ഥാൻ പ്രകോപിപ്പിച്ചാൽ തിരിച്ചടിക്കുമെന്നും രാജ്നാഥ് സിങ് വ്യക്തമാക്കി.

അതേസമയം, സർവകക്ഷിയോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കാതിരുന്നതിനെ പ്രതിപക്ഷം വിമർശിച്ചു. എന്തുകൊണ്ടാണ് രണ്ട് സർവകക്ഷി യോഗത്തിലും പ്രധാനമന്ത്രി പങ്കെടുക്കാതിരുന്നതെന്ന ചോദ്യം യോഗത്തിൽ കോൺ​ഗ്രസ് നേതാവ് ഖാർഗെ ഉന്നയിച്ചു.

പ്രധാനമന്ത്രി എന്തിനാണ് പ്രതിപക്ഷത്തെ പേടിക്കുന്നതെന്നും അദ്ദേഹം യോ​ഗത്തിൽ ചോദിച്ചു. ഒറ്റക്കെട്ടായി രാജ്യത്തോടൊപ്പം നിൽക്കുമെന്നും പ്രതിപക്ഷപാർട്ടികൾ സർവകക്ഷി യോഗത്തിൽ വിശദീകരിച്ചു.

പഹൽഗാമിൽ 26 പേർ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന് പിന്നാലെയാണ് ഇന്ത്യ തിരിച്ചടി നൽകിയത്. പാകിസ്ഥാനിലെ ഭീകരരുടെ കേന്ദ്രങ്ങൾ ലക്ഷ്യം വെച്ചായിരുന്നു ഇന്ത്യ ആക്രമണം നടത്തിയത്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img