web analytics

പഴമക്കാരുടെ കഥകളിലെ കാട്ടാന ആക്രമണം പീരുമേട്ടിൽ ഇപ്പോൾ തുടർച്ചയാകുന്നു; പിന്നിൽ…

പഴമക്കാരുടെ കഥകളിലെ കാട്ടാന ആക്രമണം പീരുമേട്ടിൽ ഇപ്പോൾ തുടർച്ചയാകുന്നു

ഇടുക്കിയിൽ വിവിധയിടങ്ങളിൽ കാട്ടാനയുടേയും കാട്ടുു മൃഗങ്ങളുടേയും ആക്രമണങ്ങൾ തുടരുമ്പോഴും ദേശീയപാതയുടെ ഭാഗമായ കുമളി മുണ്ടക്കയം റോഡിലും , മലയോര ഹൈവേയുടെ ഭാഗമായ കട്ടപ്പന- കുട്ടിക്കാനം റോഡിലും കാട്ടുമൃഗങ്ങളുടെ ആക്രമണങ്ങൾ ഉണ്ടായിരുന്നില്ല.

എന്നാൽ വിനോദ സഞ്ചാര കേന്ദ്രമായ കുട്ടിക്കാനത്തും ജനവാസ കേന്ദ്രമായ ഏലപ്പാറയിലും അടുത്തിടെ കാട്ടാനയാക്രമണം പതിവാണ്.

പ്രദേശത്ത് പീരുമേട് തോട്ടാപ്പുരയിലും കഴിഞ്ഞ ദിവസം ജനവാസ മേഖലയിൽ വീട്ടുമുറ്റത്ത് കാട്ടാനയെത്തി. ആളുകൾ ബഹളം കൂട്ടിയതോടെ കാട്ടാന ഓടി മറഞ്ഞു.

തോട്ടാപ്പുര കോവിലകം ഭാഗത്താണ് ഞായറാഴ്ച്ച രാത്രി എട്ടു മണിയോടെ കൊമ്പനാന എത്തിയ വീടിന് മുന്നിലൂടെ ആന നടന്നു പോയതോടെ നായകൾ കുരച്ചു.

ശബ്ദം കേട്ട് എത്തിയ ആളുകൾ ബഹളം കൂട്ടിയതോടെ ആന ഇരുട്ടിലേക്ക് ഓടി മറഞ്ഞു. മുമ്പും പ്രദേശത്ത് കാട്ടാനയുടെ ശല്യം ഉണ്ടായിട്ടുണ്ട്. പെരിയാർ ടൈഗർ റിസർവിനോട് ചേർന്നുള്ള സ്ഥലമാണിത്.

മുമ്പ് കാട്ടാനകൾ കൂട്ടമായി എത്തുകയും കൃഷി ദേഹണ്ഡങ്ങൾ നശിപ്പിക്കുകയും ചെയ്തിരുന്നു. ഇവിടേക്ക് വന്യമൃഗങ്ങൾ കടക്കാതിരിക്കാൻ സൗരോർജ വേലിയുടെ പണികൾ നടന്നിരുന്നു.

ഒരിടവേളയ്ക്ക് ശേഷം കൊമ്പനാന ജനവാസ മേഖലയിൽ എത്തിയത് പ്രദേശവാസികളെ ഭീതിയിലാക്കിയിരിക്കുകയാണ്.

ആന വീടിന് മുന്നിലൂടെ കടന്നുപോകുന്ന ദൃശ്യം സി.സി.ടി. വി ക്യാമറയിൽ പതിഞ്ഞിരുന്നു. വനം വകുപ്പിന്റെ ദ്രുതകർമ്മസേന സ്ഥലത്ത് നിരീക്ഷണം നടത്തിവരുകയാണ്.

spot_imgspot_img
spot_imgspot_img

Latest news

ജവാന് പിന്നാലെ കിസാൻ വരുമെന്ന് പ്രതീക്ഷിച്ചിരുന്നവർക്ക് തിരിച്ചടി; പുതിയ മദ്യത്തിന്റെ പേര് പുറത്ത്

ജവാന് പിന്നാലെ കിസാൻ വരുമെന്ന് പ്രതീക്ഷിച്ചിരുന്നവർക്ക് തിരിച്ചടി; പുതിയ മദ്യത്തിന്റെ പേര്...

പിഎഫ്‌ഐ ആയുധ പരിശീലകൻ മൊയ്തീൻകുട്ടി കൊച്ചിയിൽ പിടിയിൽ!

പിഎഫ്‌ഐ ആയുധ പരിശീലകൻ മൊയ്തീൻകുട്ടി കൊച്ചിയിൽ പിടിയിൽ! കൊച്ചി: നിരോധിത സംഘടനയായ പോപ്പുലർ...

മഴയെത്തുന്നു; ഒപ്പം ഇടിമിന്നൽ ജാഗ്രതയും! ഈ ജില്ലകളിൽ വരും മണിക്കൂറുകളിൽ മഴയ്ക്ക് സാധ്യത

മഴയെത്തുന്നു; ഒപ്പം ഇടിമിന്നൽ ജാഗ്രതയും! ഈ ജില്ലകളിൽ വരും മണിക്കൂറുകളിൽ മഴയ്ക്ക്...

മലയാളിയായ കൃഷ്ണപിള്ളയുടെ മകൻ, മുംബൈ വിറപ്പിച്ച ഡോൺ; കുമാർ പിള്ളയെ നാടുകടത്താൻ ഇന്ത്യ

മലയാളിയായ കൃഷ്ണപിള്ളയുടെ മകൻ, മുംബൈ വിറപ്പിച്ച ഡോൺ; കുമാർ പിള്ളയെ നാടുകടത്താൻ...

Other news

കുട്ടികൾ പോലുമറിയാതെ ഭാഷ മാറി! തസ്തിക നിലനിർത്താൻ കൃത്രിമം കാണിച്ച അദ്ധ്യാപകൻ സസ്‌പെൻഷനിൽ

കുട്ടികൾ പോലുമറിയാതെ ഭാഷ മാറി! തസ്തിക നിലനിർത്താൻ കൃത്രിമം കാണിച്ച അദ്ധ്യാപകൻ...

വിശ്വാസികൾ പ്രാർഥനാനിർഭരമായ പുണ്യമാസത്തിലേക്ക്; വ്രതശുദ്ധിയുടെ റംസാൻ കാലത്തിന് ഇന്ന് തുടക്കം;

തിരുവനന്തപുരം: ആത്മസംസ്‌കരണത്തിന്റെയും ത്യാഗത്തിന്റെയും പവിത്രമായ ദിനരാത്രങ്ങളിലേക്ക് വിശ്വാസിലോകം ചുവടുവെക്കുന്നു. റംസാൻ വ്രതാരംഭത്തിന്...

ജർമനിയിലേക്ക് നഴ്സുമാരുടെ വൻ റിക്രൂട്ട്മെന്റ്; 250 ഒഴിവുകൾ; സൗജന്യ വിമാന ടിക്കറ്റും ഭാഷാ പരിശീലനവും:

ജർമനിയിലേക്ക് നഴ്സുമാരുടെ വൻ റിക്രൂട്ട്മെന്റ്; 250 ഒഴിവുകൾ കേരളത്തിലെ നഴ്സിങ് ഉദ്യോഗാർത്ഥികൾക്ക് ജർമനിയിൽ...

പുരയിടത്തിൽ തലയോട്ടികളും എല്ലുകളും പ്ലാസ്റ്റിക് കവറിൽ കെട്ടിയ നിലയിൽ; നാട് നടുക്കത്തിൽ!

പുരയിടത്തിൽ തലയോട്ടികളും എല്ലുകളും പ്ലാസ്റ്റിക് കവറിൽ കെട്ടിയ നിലയിൽ; നാട് നടുക്കത്തിൽ! തിരുവനന്തപുരം...

ചെറുതോണിയിൽ കോട പിടിക്കാൻ ചെന്ന എക്സൈസ് സംഘത്തെ വെട്ടാൻ തുനിഞ്ഞ് പ്രതി; ഉദ്യോഗസ്ഥർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ചെറുതോണിയിൽ കോട പിടിക്കാൻ ചെന്ന എക്സൈസ് സംഘത്തെ വെട്ടാൻ തുനിഞ്ഞ് പ്രതി ഇടുക്കി...

‘ചത്താ പച്ച’ ഒടിടിയിലെത്തി; മമ്മൂട്ടിയുടെ രംഗങ്ങളിൽ മാറ്റം വരുത്തിയെന്ന് സോഷ്യൽ മീഡിയ, ചർച്ചകൾ കൊഴുക്കുന്നു

'ചത്താ പച്ച' ഒടിടിയിലെത്തി; മമ്മൂട്ടിയുടെ രംഗങ്ങളിൽ മാറ്റം വരുത്തിയെന്ന് സോഷ്യൽ മീഡിയ,...

Related Articles

Popular Categories

spot_imgspot_img