web analytics

ബൈക്കിൽ കാട്ടുപന്നി ഇടിച്ച് ദമ്പതികൾക്ക് പരിക്ക്

ബൈക്കിൽ കാട്ടുപന്നി ഇടിച്ച് ദമ്പതികൾക്ക് പരിക്ക്

കൊല്ലം ∙ കടയ്ക്കലിൽ ബൈക്കിൽ കാട്ടുപന്നി ഇടിച്ച് ദമ്പതികൾക്ക് പരിക്ക്. കിളിമാനൂർ വെള്ളല്ലൂർ സ്വദേശികളായ അനീഷ് കുമാറിനും ഭാര്യ ഷീജ കുമാരിക്കുമാണ് പരിക്കേറ്റത്.

ഇന്ന് രാവിലെ കടയ്ക്കൽ പുതുക്കോട് ഭാഗത്ത് റോഡ് മുറിച്ച് കടന്നുവരികയായിരുന്ന കാട്ടുപന്നി ഇവർ സഞ്ചരിച്ച ബൈക്കിൽ ഇടിക്കുകയായിരുന്നു.

തലക്ക് പരിക്കേറ്റ ഇരുവരും കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

ഇതിനിടെ പാലക്കാട് അലനല്ലൂരിലും സമാന സംഭവം റിപ്പോർട്ട് ചെയ്തു. വട്ടമണ്ണപ്പുറം താളിയിൽ സഫിയാന്റെ മകൻ സമീർ ബാബുവിന് (31) കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റു.

കമുക് തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടെ പിന്നിൽ നിന്നെത്തിയ പന്നി ആക്രമിക്കുകയായിരുന്നു. നിലത്ത് വീണ യുവാവിനെ പന്നി വീണ്ടും കുത്തിയതോടെ തുടയിലും വയറിനോട് ചേർന്ന ഭാഗത്തും പരിക്കേറ്റു.

ആദ്യം സമീപ ക്ലിനിക്കിലും തുടർന്ന് മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലും പിന്നീട് മഞ്ചേരി മെഡിക്കൽ കോളജിലും ചികിത്സ നൽകി.

English Summary:

A couple was injured after a wild boar collided with their bike in Kadakkal, Kollam. In a separate incident in Palakkad, a man suffered injuries after being attacked by a wild boar while working in a plantation.

wild-boar-attack-bike-couple-injured

Wild Boar, Animal Attack, Kollam News, Palakkad, Accident, Kerala News, Injury

spot_imgspot_img
spot_imgspot_img

Latest news

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

നാല് വർഷത്തെ പോരാട്ടം അന്ത്യത്തിലേക്ക്; റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു; നിർണായക വെളിപ്പെടുത്തലുമായി വ്ലാഡിമിർ പുട്ടിൻ

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു നാല് വർഷത്തിലേറെയായി ലോകത്തെ മുൾമുനയിൽ നിർത്തിയ റഷ്യ-യുക്രെയ്ൻ യുദ്ധം...

Other news

തൃശൂർ മാമ്പ്രയിൽ കിടക്കനിർമ്മാണ ശാലയിൽ അഗ്നിബാധ; ഫാക്ടറി പൂർണ്ണമായും നശിച്ചു; ലക്ഷങ്ങളുടെ നാശനഷ്ടം

തൃശൂർ മാമ്പ്രയിൽ കിടക്കനിർമ്മാണ ശാലയിൽ അഗ്നിബാധ തൃശൂർ ജില്ലയിലെ കൊരട്ടി മാമ്പ്രയിൽ പ്രവർത്തിക്കുന്ന...

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

കുറ്റിക്കാട്ടിൽ നിന്ന് ചാടിവീണ പുലി; പുള്ളിപ്പുലിയുടെ കഴുത്തിന് പിടിച്ച് രക്ഷപെട്ട് പതിമൂന്നുകാരൻ

ചാടിവീണ പുള്ളിപ്പുലിയുടെ കഴുത്തിന് പിടിച്ച് രക്ഷപെട്ട് പതിമൂന്നുകാരൻ മധ്യപ്രദേശിലെ കുർസി...

മഞ്ചേരിയിൽ വധുവിന്റെ വിരലിൽ മോതിരം കുടുങ്ങി; താലികെട്ടിന് പിന്നാലെ ഫയർ സ്റ്റേഷനിലേക്ക്; രക്ഷകരായി ഫയർ ഫോഴ്സ്

മഞ്ചേരിയിൽ വധുവിന്റെ വിരലിൽ മോതിരം കുടുങ്ങി മഞ്ചേരിയിൽ വിവാഹ ആഘോഷങ്ങൾക്കിടയിൽ വധുവിന്റെ വിരലിൽ...

Related Articles

Popular Categories

spot_imgspot_img