web analytics

അടിയുണ്ടാക്കിയതിനു ഗുണദോഷിച്ചത് ഇഷ്ടമായില്ല; പാലക്കാട് പോലീസ് സ്റ്റേഷനു നേരെ കല്ലെറിഞ്ഞു യുവാക്കൾ; അറസ്റ്റ്

പൊലീസ് ഗുണദോഷിച്ചതിനു പോലീസ് സ്റ്റേഷനു നേരെ കല്ലെറിഞ്ഞ സംഭവത്തിൽ രണ്ട് യുവാക്കൾ പിടിയിൽ. പാലക്കാട് മങ്കരയിൽ ആണ് സംഭവം. നഗരിപ്പുറം സ്വദേശികളായ അനിൽ കുമാർ, മണികണ്ഠൻ എന്നിവരാണ് അറസ്റ്റിലായത്. അർധരാത്രി ബൈക്കിലെത്തിയാണ് പൊലീസ് സ്റ്റേഷൻ്റെ ജനൽചില്ല് എറിഞ്ഞ് തകർത്തത്. പൊതുമുതൽ നശിപ്പിച്ചതിനെതിരെ പ്രതികൾക്കെതിരെ കേസെടുത്തു.

ഞായറാഴ്ച രാത്രി 11.30 ന് നഗരിപ്പുറത്ത് പാതയോരത്തെ തട്ടുകടയിൽ ഭക്ഷണം കഴിക്കാനെത്തിയ ഇരുവരും കടയുടമയുമായി തർക്കത്തിലായി. കയ്യാങ്കളിയിലേക്കെത്തിയതോടെ കടയുടമ മങ്കര പൊലീസിൻ്റെ സഹായം തേടി. വിവരമറിഞ്ഞു സ്ഥലത്തെത്തിയ പൊലീസ് പ്രതികളുമായി സംസാരിച്ചു പ്രശ്നം പരിഹരിച്ചു ഇരുവരേയും പറഞ്ഞുവിട്ടു. എന്നാൽ അരമണിക്കൂറിന് ശേഷം യുവാക്കൾ ബൈക്കിലെത്തി സ്റ്റേഷനു നേരെ കല്ലെറിയുകയായിരുന്നു.

ഉദ്യോഗസ്ഥർ പുറത്തിറങ്ങുമ്പോഴേക്ക് കടന്നു കളഞ്ഞ ഇരുവരെയും സിസിടിവി പരിശോധിച്ച് വീടുകളിലെത്തിയാണ് കയ്യോടെ പൊക്കിയത്. കല്ലേറിൽ സ്റ്റേഷൻ്റെ മുൻ ഭാഗത്തെ ചില്ലുകൾ തകർന്നതായി കണ്ടെത്തി.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img