web analytics

ജനസമ്പർക്ക പരിപാടിക്കിടെ ഡൽഹി മുഖ്യമന്ത്രിയുടെ കരണത്തടിച്ച് യുവാവ്; രേഖ ഗുപ്ത ആശുപത്രിയിൽ

ജനസമ്പർക്ക പരിപാടിക്കിടെ ഡൽഹി മുഖ്യമന്ത്രിയുടെ കരണത്തടിച്ച് യുവാവ്; രേഖ ഗുപ്ത ആശുപത്രിയിൽ

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്കു നേരെ യുവാവിന്റെ ആക്രമണം. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ നടന്ന ജനസമ്പർക്ക പരിപാടിയിൽ വച്ചാണ് ആക്രമണം ഉണ്ടായത്.

പരാതി നൽകാനെന്ന വ്യാജേന അടുത്തെത്തിയ യുവാവ് മുഖ്യമന്ത്രിയുടെ കരണത്ത് അടിച്ചതിനുശേഷം മുടിപിടിച്ചു വലിച്ചതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തിരിക്കുന്നത്. 35 വയസ്സുകാരനാണ് ആക്രമിക്കാൻ ശ്രമിച്ചതെന്ന് പൊലീസ് അറിയിച്ചു.

രേഖ ഗുപ്തയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബിജെപി ഡൽഹി ഘടകമാണ് ഈ സംഭവത്തെക്കുറിച്ച് സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്. അതേസമയം അക്രമിയെ കുറിച്ചുള്ള വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.

കസ്റ്റഡിയിലുള്ള ആളെ ചോദ്യം ചെയ്തു വരികയാണ്. എന്തിനാണ് ആക്രമണം നടത്തിയതെന്നതിൽ വ്യക്തതയില്ല. രേഖ ഗുപ്ത സ്വന്തം വസതിയിൽ എല്ലാ ബുധനാഴ്ചകളിലും രാവിലെ ജനങ്ങളെ കണ്ട് പരാതികൾ സ്വീകരിക്കാറുണ്ട്.

സംഭവത്തിൽ ഗുരുതര സുരക്ഷാ വീഴ്ചയുണ്ടായതായി ആരോപണം ഉയർന്നിട്ടുണ്ട്. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. പ്രകോപനമില്ലാതെ മുഖ്യമന്ത്രിയെ ആക്രമിക്കുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പ്രതികരിച്ചു.

തദ്ദേശ തിരഞ്ഞെടുപ്പ്: കന്നിയങ്കത്തിനൊരുങ്ങി 2കെ തലമുറ

കൊച്ചി: തദ്ദേശ പൊതുതിരഞ്ഞെടുപ്പ് 21-ാം നൂറ്റാണ്ടിൽ ജനിച്ച 2കെ തലമുറയ്‌ക്ക് ഭരണാധികാരികളാകാനുള്ള കന്നിയങ്കമാകും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് സ്ഥാനാർത്ഥിയായി മത്സരിക്കണമെങ്കിൽ 21 പൂർത്തിയാകണം.

2021ന് ശേഷമുണ്ടായ ഉപതിരഞ്ഞെടുപ്പുകളിൽ 2കെ തലമുറയിലെ ചിലർക്കൊക്കെ അവസരം ലഭിച്ചിട്ടുണ്ടെങ്കിലും പൊതുതിരഞ്ഞെടുപ്പിൽ മുന്നണിപ്പോരാളികളാകാനുള്ള അവസരം ആദ്യമായാണ്.

തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി മത്സരിക്കണമെങ്കിൽ കുറഞ്ഞത് 21 വയസ് പൂർത്തിയായിരിക്കണം. 2021ന് ശേഷമുള്ള ചില ഉപതിരഞ്ഞെടുപ്പുകളിൽ 2കെ തലമുറയിൽപ്പെട്ട യുവാക്കൾക്ക് മത്സരിക്കാൻ സാധിച്ചിരുന്നെങ്കിലും, പൂർണ്ണമായ പൊതുതിരഞ്ഞെടുപ്പിൽ മുന്നണിപ്പോരാളികളാകുന്നത് ഇതാദ്യമായിരിക്കും.

പ്രായപരിധി അനുസരിച്ച് 25 വയസ്സു പിന്നിട്ടാൽ പാർലമെന്റിലേക്കോ നിയമസഭയിലേക്കോ മത്സരിക്കാനും സാധിക്കും. അതിനാൽ, ഇപ്പോഴത്തെ സാഹചര്യത്തിൽ യുവജനങ്ങൾക്ക് രാഷ്ട്രീയ രംഗത്ത് പ്രവേശിക്കാൻ കൂടുതൽ വാതിലുകൾ തുറക്കപ്പെടുന്നുവെന്ന് വിദഗ്ധർ വിലയിരുത്തുന്നു.

Summary: A shocking security breach occurred at Delhi CM Rekha Gupta’s official residence during a public grievance event. A youth, pretending to file a complaint, suddenly slapped the Chief Minister and pulled her hair, according to national media reports. An investigation is underway into the attack.

spot_imgspot_img
spot_imgspot_img

Latest news

ചാണ്ടി ഉമ്മനും ബൽറാമും പട്ടികയ്ക്ക് പുറത്ത്! സതീശൻ മന്ത്രിസഭയിലെ ആ 21 പ്രമുഖർ ആരൊക്കെ? പൂർണ്ണരൂപം ഇതാ

ചാണ്ടി ഉമ്മനും ബൽറാമും പട്ടികയ്ക്ക് പുറത്ത്! സതീശൻ മന്ത്രിസഭയിലെ ആ 21 പ്രമുഖർ...

തിങ്കളാഴ്ച രാവിലെ 10-ന് സത്യപ്രതിജ്ഞ; ഘടകകക്ഷികളുടെ മന്ത്രിസ്ഥാനങ്ങളിൽ വന്ന അവസാന ധാരണകൾ പുറത്ത്

തിങ്കളാഴ്ച രാവിലെ 10-ന് സത്യപ്രതിജ്ഞ; ഘടകകക്ഷികളുടെ മന്ത്രിസ്ഥാനങ്ങളിൽ വന്ന അവസാന ധാരണകൾ...

ഹൈക്കമാൻഡിന് 11 ദിവസം, സതീശന് ഒരു ദിവസം! മധ്യസ്ഥരില്ല, ദൂതന്മാരില്ല; കളി മാറ്റി വി.ഡി. സതീശന്റെ അതിവേഗ നീക്കങ്ങൾ

ഹൈക്കമാൻഡിന് 11 ദിവസം, സതീശന് ഒരു ദിവസം! മധ്യസ്ഥരില്ല, ദൂതന്മാരില്ല; കളി മാറ്റി...

ആഭ്യന്തരമോ ധനകാര്യമോ?വകുപ്പിനെച്ചൊല്ലി തർക്കം; ചെന്നിത്തല മന്ത്രിസഭയിലേക്ക് ഉണ്ടാകുമോ? യുഡിഎഫ് മന്ത്രിമാരുടെ അന്തിമ പട്ടിക ഇന്ന്; ആരൊക്കെ പുറത്താകും?സൂചനകൾ ഇങ്ങനെ: 

ആഭ്യന്തരമോ ധനകാര്യമോ?വകുപ്പിനെച്ചൊല്ലി തർക്കം; ചെന്നിത്തല മന്ത്രിസഭയിലേക്ക് ഉണ്ടാകുമോ? യുഡിഎഫ് മന്ത്രിമാരുടെ അന്തിമ...

പെട്രോളും ഡീസലും ലിറ്ററിന് മൂന്ന് രൂപ കൂട്ടി; സംസ്ഥാനത്ത് വിലക്കയറ്റ ഭീതി; സി.എൻ.ജി വിലയും വർദ്ധിപ്പിച്ചു

പെട്രോളും ഡീസലും ലിറ്ററിന് മൂന്ന് രൂപ കൂട്ടി; സംസ്ഥാനത്ത് വിലക്കയറ്റ ഭീതി; സി.എൻ.ജി...

Other news

ലക്ഷങ്ങൾ വാരിക്കൂട്ടി ശിവരാജു! രാമചന്ദ്രനും പാമ്പാടി രാജനുമൊപ്പം തിളങ്ങുന്ന തൃക്കടവൂർ ശിവരാജു; ഇത്തവണത്തെ വരുമാനം ഇങ്ങനെ

ലക്ഷങ്ങൾ വാരിക്കൂട്ടി ശിവരാജു! രാമചന്ദ്രനും പാമ്പാടി രാജനുമൊപ്പം തിളങ്ങുന്ന തൃക്കടവൂർ ശിവരാജു; ഇത്തവണത്തെ...

കേരളത്തിൽ വന്നാൽ സ്വർണ്ണം കിട്ടുമെന്ന് കരുതി! വിദ്യാർത്ഥിനിയെ തള്ളിയിട്ട് പൊട്ടിച്ച മാല മുക്കുപണ്ടം; മഹാരാഷ്ട്ര സംഘത്തിന് പണി കിട്ടിയതിങ്ങനെ

കേരളത്തിൽ വന്നാൽ സ്വർണ്ണം കിട്ടുമെന്ന് കരുതി! വിദ്യാർത്ഥിനിയെ തള്ളിയിട്ട് പൊട്ടിച്ച മാല മുക്കുപണ്ടം;...

ഇനി അധ്യാപകർ പാമ്പുപിടിക്കണോ? സ്കൂൾ തുറക്കാൻ രണ്ടാഴ്ച മാത്രം; അധ്യാപകർക്ക് പുതിയ ‘മാസ്സ്’ ചുമതലകൾ!

ഇനി അധ്യാപകർ പാമ്പുപിടിക്കണോ? സ്കൂൾ തുറക്കാൻ രണ്ടാഴ്ച മാത്രം; അധ്യാപകർക്ക് പുതിയ 'മാസ്സ്'...

കന്യകയായ പെൺകുട്ടി മിണ്ടിയില്ലെങ്കിൽ കല്യാണം ഉറപ്പിക്കാം! മനുഷ്യാവകാശ സംഘടനകളെ ഞെട്ടിച്ച് താലിബാന്റെ പുതിയ ഉത്തരവ് പുറത്ത്

കന്യകയായ പെൺകുട്ടി മിണ്ടിയില്ലെങ്കിൽ കല്യാണം ഉറപ്പിക്കാം! മനുഷ്യാവകാശ സംഘടനകളെ ഞെട്ടിച്ച് താലിബാന്റെ പുതിയ...

പെട്രോൾ ചോർച്ചയുമില്ല, തകരാറുകളുമില്ല! ഓടിക്കൊണ്ടിരുന്ന കാർ എങ്ങനെ കത്തിയമർന്നു? കോഴിക്കോട് അപകടത്തിൽ ദുരൂഹത തുടരുന്നു

പെട്രോൾ ചോർച്ചയുമില്ല, തകരാറുകളുമില്ല! ഓടിക്കൊണ്ടിരുന്ന കാർ എങ്ങനെ കത്തിയമർന്നു? കോഴിക്കോട് അപകടത്തിൽ ദുരൂഹത...

Related Articles

Popular Categories

spot_imgspot_img