കൗമാരക്കാരനുമായി ചങ്ങാത്തം കൂടി വീട്ടിലെ സ്വർണം തന്ത്രത്തിൽ കൈക്കലാക്കിയ കേസിൽ യുവാവ് അറസ്റ്റിൽ. ഇടുക്കി അടിമാലിയിലാണ് സംഭവം. മന്നാങ്കാല ചൂരനാനിക്കൽ ആഷിഷ് (21) നെയാണ് അടിമാലി പോലീസ് അറസ്റ്റ് ചെയ്തത്.
ആഷിഷ് ഇരുന്നൂറേക്കറിലുള്ള 15 കാരനുമായി ചങ്ങാത്തം കൂടി തന്ത്രത്തിൽ അയാളുടെ വീട്ടിലെ സ്വർണം കൈക്കലാക്കുകയായിരുന്നു. 24 ഗ്രാം സ്വർണമാണ് ഇങ്ങനെ കൈക്കലാക്കിയത്.
അലമാരയിലിരുന്ന സ്വർണം കാണാതായതിനെ തുടർന്ന് വീട്ടമ്മ നൽകിയ പരാതിയിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതി സ്വർണം വിറ്റഴിച്ചതായും ചെറിയ തുക കൗമാരക്കാരന് നൽകുകയും ചെയ്തു.
ആഷിഷ് മുൻപും കേസുകളിൽ പ്രതിയാണെന്ന് പോലീസ് പറയുന്നു. സ്വർണം വിറ്റ പണം ഉപയോഗിച്ച് മൊബൈൽ ഫോൺ ഉൾപ്പെടെ ആഷിഷ് വാങ്ങിയിരുന്നു.
Summary:
A young man has been arrested in connection with a case where he befriended a teenage boy and cleverly took possession of gold from the boy’s house. The incident took place in Adimali, Idukki.