web analytics

ചെണ്ടയും ചേങ്ങിലയും മനപാഠമാക്കിയ എം.കൊം വിദ്യാർഥിനി ഇനി പഞ്ചായത്ത് പ്രസിഡൻ്റ്

ചെണ്ടയും ചേങ്ങിലയും മനപാഠമാക്കിയ എം.കൊം വിദ്യാർഥിനി ഇനി പഞ്ചായത്ത് പ്രസിഡൻ്റ്

തിരുവനന്തപുരം: ശിങ്കാരി മേളം തന്നെ ജീവിതമാർഗമാക്കിയ 27 കാരി രേഷ്മയ്ക്ക് അരുവാപ്പുലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റെന്ന പുതിയ ഉത്തരവാദിത്തം.

 പത്തനംതിട്ട ജില്ലയിലെ അരുവാപ്പുലം ഗ്രാമപഞ്ചായത്തിൽ യു.ഡി.എഫ് ഭൂരിപക്ഷത്തോടെ അധികാരം നേടിയപ്പോൾ, കോൺഗ്രസ് പ്രതിനിധിയായി മത്സരിച്ച് വിജയിച്ച ബി. രേഷ്മയാണ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്.

പഞ്ചായത്ത് പ്രസിഡന്റ് പദവി ഇത്തവണ പട്ടികജാതി വനിതാ സംവരണമായതോടെയാണ് കൊക്കാത്തോട് നെല്ലിക്കാപ്പാറ സ്വദേശിയായ രേഷ്മയ്ക്ക് അവസരം ലഭിച്ചത്. 

യു.ഡി.എഫ് ഭരണത്തിലുള്ള ഈ പഞ്ചായത്തിലെ ഏക പട്ടികജാതി വനിതാ അംഗവുമാണ് രേഷ്മ. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റായിരുന്ന മറിയം റോയിയുടെ പിൻഗാമിയായാണ് രേഷ്മ അധികാരമേൽക്കുന്നത്.

ചെണ്ടയും ചേങ്ങിലയും അഭ്യസിച്ച രേഷ്മ കഴിഞ്ഞ അഞ്ച് വർഷമായി കേരളത്തിലും തമിഴ്നാട്ടിലുമായി നിരവധി ശിങ്കാരി മേളം പരിപാടികളിൽ പങ്കെടുത്തിട്ടുണ്ട്. 

അമ്മ രാധാമണിയുടെ സഹോദരി കമലമ്മയോടൊപ്പം നെല്ലിക്കാപ്പാറ–മുണ്ടപ്ലാവ് പ്രദേശത്തെ കലാകാരികളെ ഉൾപ്പെടുത്തി ‘ശ്രീബുദ്ധ’ എന്ന പേരിൽ ശിങ്കാരി മേളം കലാസമിതിയും രൂപീകരിച്ചിട്ടുണ്ട്.

സംഗീതത്തിനൊപ്പം പഠനവും ഒരുപോലെ മുന്നോട്ട് കൊണ്ടുപോകുന്ന രേഷ്മ, പത്തനംതിട്ടയിലെ സ്വകാര്യ കോളേജിൽ നിന്ന് ബിരുദം നേടി. ഇപ്പോൾ ശ്രീനാരായണ ഓപ്പൺ യൂണിവേഴ്സിറ്റിയിൽ എംകോം അവസാന സെമസ്റ്റർ വിദ്യാർഥിനിയാണ്.

 പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിനിടെയായിരുന്നു തദ്ദേശ തിരഞ്ഞെടുപ്പ്. പരേതനായ ബാബുവാണ് രേഷ്മയുടെ പിതാവ്.

English Summary

Reshma, a 27-year-old shinkari melam artiste who earns her livelihood through percussion performances, has been elected as the president of Aruvappulam grama panchayat in Pathanamthitta. Representing the Congress under the UDF banner, she won the local body election from a panchayat reserved for Scheduled Caste women. Alongside her artistic career, Reshma is pursuing an M.Com degree and is among the youngest panchayat presidents in the state.

Slug

youngest-shinkari-melam-artiste-reshma-aruvappulam-panchayat-president

Tags

Reshma, Aruvappulam Panchayat, Local Body Elections, Shinkari Melam, Women Leadership, Youth Politics, UDF, Congress, Pathanamthitta

spot_imgspot_img
spot_imgspot_img

Latest news

സോഷ്യൽ മീഡിയയെ ഇളക്കിമറിച്ച ‘പൂക്കി സി.എം’ റീൽ; ഒടുവിൽ മലപ്പുറത്തുകാരൻ ഫിജിനെ നേരിട്ട് വിളിച്ച് വി.ഡി സതീശൻ! വൻ തരംഗം വൗ!

സോഷ്യൽ മീഡിയയെ ഇളക്കിമറിച്ച ‘പൂക്കി സി.എം’ റീൽ; ഒടുവിൽ മലപ്പുറത്തുകാരൻ ഫിജിനെ...

ഇടതു സർക്കാരിന്റെ വമ്പൻ പദ്ധതി പുതിയ സർക്കാരിന് കീഴിൽ തകരുമോ? ആശങ്കയോടെ സാധാരണക്കാരും നടത്തിപ്പുകാരും

ഇടതു സർക്കാരിന്റെ വമ്പൻ പദ്ധതി പുതിയ സർക്കാരിന് കീഴിൽ തകരുമോ? ആശങ്കയോടെ...

ഇൻസ്റ്റഗ്രാമിൽ ‘പൂക്കി സിഎം’ തരംഗം! തന്റെ എക്സ്പ്രഷൻ കണ്ട് മകൾ പ്രതികരിച്ചതിനെക്കുറിച്ച് വി.ഡി. സതീശൻ

ഇൻസ്റ്റഗ്രാമിൽ 'പൂക്കി സിഎം' തരംഗം! തന്റെ എക്സ്പ്രഷൻ കണ്ട് മകൾ പ്രതികരിച്ചതിനെക്കുറിച്ച്...

Other news

കെണികൾക്കൊടുവിൽ ജോർജുകുട്ടിയുടെ ആ ‘കടുംകൈ’: തിയേറ്ററുകളെ പിടിച്ചുകുലുക്കി ‘ദൃശ്യം 3’; റിവ്യൂ

കെണികൾക്കൊടുവിൽ ജോർജുകുട്ടിയുടെ ആ ‘കടുംകൈ’: തിയേറ്ററുകളെ പിടിച്ചുകുലുക്കി ‘ദൃശ്യം 3’; റിവ്യൂ മലയാള...

മാംസം ഭക്ഷ്യയോഗ്യമെന്ന് ഡോക്ടർമാർ ഉറപ്പാക്കും; തലസ്ഥാന നഗരത്തിൽ ഇറച്ചി വിൽപ്പനയ്ക്ക് പുതിയ ലൈസൻസ് വരുന്നു!

മാംസം ഭക്ഷ്യയോഗ്യമെന്ന് ഡോക്ടർമാർ ഉറപ്പാക്കും; തലസ്ഥാന നഗരത്തിൽ ഇറച്ചി വിൽപ്പനയ്ക്ക് പുതിയ ലൈസൻസ്...

വില കുറയുമോ? വലക്കണ്ണികളിൽ കുടുങ്ങി വലിയ മത്തികൾ! കിലോയ്ക്ക് 200 രൂപ; കേരള തീരത്തെ മത്തി ചാകരയുടെ വിശേഷങ്ങൾ

വില കുറയുമോ? വലക്കണ്ണികളിൽ കുടുങ്ങി വലിയ മത്തികൾ! കിലോയ്ക്ക് 200 രൂപ; കേരള തീരത്തെ...

കേരളത്തിൽ കാലവർഷം നേരിടാൻ വൻ സന്നാഹം; 8 ജില്ലകളിൽ എൻ.ഡി.ആർ.എഫ് സംഘങ്ങൾ നിലയുറപ്പിച്ചു!

കേരളത്തിൽ കാലവർഷം നേരിടാൻ വൻ സന്നാഹം; 8 ജില്ലകളിൽ എൻ.ഡി.ആർ.എഫ് സംഘങ്ങൾ...

Related Articles

Popular Categories

spot_imgspot_img