web analytics

തിരക്കേറിയ റോഡിൽ പെൺകുട്ടിയെ പിന്നിലിരുത്തി യുവാവിന്റെ അഭ്യാസപ്രകടനം; വൈറലായി വീഡിയോ; ആശങ്ക പങ്കുവച്ച് നെറ്റിസൺസ്

സോഷ്യൽ മീഡിയയിൽ താരമാകുക എന്നത് പലരും ഏറെ ആഗ്രഹിക്കുന്ന കാര്യമാണ്, പ്രത്യേകിച്ച് യുവാക്കൾ. . ഇതിനായി സ്വന്തം ജീവൻ തന്നെ അപകടപ്പെടുത്തിക്കൊണ്ടുള്ള പ്രവൃത്തികൾ ചെയ്യാൻ അവർ മടിക്കാറില്ല. ഇത്തരത്തിലുള്ള നിരവധി അപകടങ്ങൾ അടുത്തകാലങ്ങളിൽ നാം കണ്ടതാണ്. (young man’s practice of leaving the girl behind on the busy road video)

ഇപ്പോഴിതാ ബെംഗളൂരുവിൽ നിന്ന് സമാനമായ മറ്റൊരു സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുകയാണ്. ഏറെ അപകടകരമായ രീതിയിൽ ഒരു യുവാവും യുവതിയും ഒരു മോട്ടോർസൈക്കിൾ ഓടിക്കുന്നതിന്റെ ദൃശ്യങ്ങളാണിത്. കഴിഞ്ഞ വർഷം സെപ്തംബർ 13 -ന് ഷെയർ ചെയ്ത വീഡിയോയാണ് ഇതെങ്കിലും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും വലിയ ചർച്ചകൾക്ക് വഴി തുറന്നിരിക്കുകയാണ് ഇത്.

ഒരു യുവതിയെ വണ്ടിയുടെ പുറകിൽ ഇരുത്തിക്കൊണ്ട് ബൈക്ക് അമിതവേഗതയിൽ ഓടിക്കുന്ന യുവാവിനെയാണ് വീഡിയോയിൽ കാണാൻ കഴിയുക. പെൺകുട്ടിയെ പിറകിലിരുത്തി അമിതവേഗതയിൽ ഓടിച്ചുവരുന്ന ബൈക്കിൻ്റെ മുൻഭാഗത്തെ ടയർ യുവാവ് പെട്ടെന്ന് വായുവിലേക്ക് ഉയർത്തുന്നു. തുടർന്ന് വാഹനം പിൻ ടയറിൽ മാത്രമായി ഓടിക്കുന്നു.

നല്ല്ല തിരക്കുള്ള റോഡിൽ ബൈക്ക് സ്റ്റണ്ടിന് ശ്രമിക്കുമ്പോൾ ഇരുവരും ഹെൽമറ്റ് പോലും ധരിച്ചിട്ടില്ല. ഏറെ അപകടകരമായ രീതിയിലാണ് പെൺകുട്ടി ബൈക്കിനു പുറകിൽ ഇരിക്കുന്നത് എന്ന് വീഡിയോയിൽ കാണാം.
വണ്ടിയിൽ നിന്നും നിലത്ത് വീണുപോകാതിരിക്കാൻ പെൺകുട്ടി യുവാവിന്റെ ടീഷർട്ടിൽ മുറുക്കെ പിടിച്ചിരിക്കുന്നതും കാണാം.

വീലി എന്നറിയപ്പെടുന്ന സ്റ്റണ്ട് സാധാരണഗതിയിൽ, റൈഡർ ബൈക്കിൽ ഒറ്റയ്ക്ക് ഇരിക്കുമ്പോൾ മാത്രമാണ് നടത്തുന്നത്. @itx_toxic_sa എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് ഞെട്ടിക്കുന്ന ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img