വിവാഹഭ്യര്‍ത്ഥന നിരസിച്ച വീട്ടമ്മയെ കത്തി കൊണ്ട് കുത്തി കൊല്ലാന്‍ യുവാവിന്റെ ശ്രമം. കോഴിക്കോട് അത്തോളി സഹകരണ ആശുപത്രിക്ക് സമീപം മഠത്തില്‍ കണ്ടിയില്‍ വാടകയ്ക്ക് താമസിക്കുന്ന പേരാമ്പ്ര സ്വദേശിയായ വീട്ടമ്മയെയാണ് കൊല്ലാൻ ശ്രമിച്ചത്. Young man’s attempt to stab a young woman to death in Kozhikode
വ്യാഴാഴ്ച വൈകീട്ട് 7.30 ഓടെ നടന്ന സംഭവത്തിൽ സംഭവത്തിൽ കൊടക്കല്ലില്‍ പെട്രോള്‍ പമ്പിനെ സമീപം വാടക വീട്ടില്‍ താമസിക്കുന്ന മഷൂദ് (33)നു വേണ്ടി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. യുവതിക്ക് 13 ഉം 7ഉം വയസുള്ള രണ്ട് പെണ്‍മക്കളുണ്ട്.
. മഷൂദ് അത്താണി കൊങ്ങന്നൂര്‍ റോഡ് ജംഗ്ഷനില്‍ മത്സ്യക്കടയില്‍ നേരത്തെ ജോലി ചെയ്തിരുന്നു. വീട്ടമ്മയുമായി പരിചയത്തിലായിരുന്ന ഇയാള്‍ വിവാഹാഭ്യര്‍ത്ഥന നടത്തിയെങ്കിലും അവര്‍ നിരസിച്ചു. തുടർന്ന് വീട്ടമ്മ കടയില്‍ നിന്നും മടങ്ങും വഴി വീടിന് സമീപത്ത് വച്ച് യുവാവ് ആക്രമിക്കുകയായിരുന്നു.
കഴുത്തിന് മുറിവേറ്റ യുവതിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 6 സ്റ്റിച്ചുണ്ട്. അപകട നില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ പറഞ്ഞു. പര്‍ദ്ദ ഷോപ്പില്‍ ജീവനക്കാരിയാണ് വീട്ടമ്മ. ഭര്‍ത്താവ് പ്രവാസിയാണ്..