web analytics

വെട്ടുകത്തിയുമായി അയൽവാസിയുടെ വീടിനു മുകളിൽ കയറി; തിരിച്ചിറങ്ങണമെങ്കിൽ പൊറോട്ടയും ബീഫും വേണമെന്ന്

കാസര്‍കോട്: വെട്ടുകത്തിയുമായി അയല്‍വാസിയുടെ വീടിനു മുകളില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കി യുവാവ്. കാസർഗോഡ് നീലേശ്വരത്താണ് സംഭവം. പോലീസും നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേർന്നാണ് യുവാവിനെ സാഹസികമായി പിടികൂടി താഴെ എത്തിച്ചത്.

ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. ശ്രീധരന്‍ എന്നയാളാണ് അയല്‍വാസിയായ ലക്ഷ്മിയുടെ വീടിനു മുകളില്‍ കയറിയത്. തുടര്‍ന്ന് വെട്ടുകത്തിയുമായി ആത്മഹത്യ ഭീഷണി മുഴക്കുകയായിരുന്നു. ബീഫും പൊറോട്ടയും വേണമെന്നായിരുന്നു ഇയാളുടെ പ്രധാന ആവശ്യം.

വിവരമറിഞ്ഞ് നീലേശ്വരം എസ്‌ഐ കെ.വി. പ്രദീപനും സംഘവും സ്ഥലത്തെത്തി. തുടർന്ന് അനുനയിപ്പിച്ച് താഴെ ഇറക്കാന്‍ ശ്രമിച്ചെങ്കിലും ശ്രീധരന്‍ വഴങ്ങിയില്ല. നാട്ടുകാരും പോലീസും പലയിടങ്ങളില്‍ ചെന്ന് അന്വേഷിച്ചെങ്കിലും ഞായറാഴ്ച ആയതിനാല്‍ ബീഫും പൊറോട്ടയും കിട്ടിയില്ല.

ഇതിനിടെ എസ്‌ഐ കെ.വി. പ്രദീപനും സിവില്‍ പോലീസ് ഓഫീസര്‍മാരായ രാജീവന്‍ കാങ്കോല്‍, സജില്‍ കുമാര്‍, ഹോംഗാര്‍ഡ് ഗോപിനാഥന്‍ എന്നിവര്‍ ചേർന്ന് നാട്ടുകാരുടെ സഹായത്തോടെ വീടിനുമുകളില്‍ കയറി ശ്രീധരനെ താഴെ ഇറക്കുകയായിരുന്നു. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കാറുള്ള ശ്രീധരന്‍ ഇതിനുമുമ്പും നിരവധി ആത്മഹത്യാ ഭീഷണി മുഴക്കിയതായി നാട്ടുകാര്‍ പറഞ്ഞു.

spot_imgspot_img
spot_imgspot_img

Latest news

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം തിരുവനന്തപുരം: വഴുതക്കാട്...

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം കോട്ടയം: കടുത്തുരുത്തിയിൽ...

“ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്…!”;  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി

​"ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്...!";  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി പൊള്ളാച്ചി: വാൽപ്പാറ...

കേരളത്തിന് ഭീഷണിയായി ‘വെറ്റ് ബൾബ്’ ചൂട്; തീരദേശങ്ങളിൽ ഈർപ്പമുള്ള ഉഷ്ണതരംഗത്തിന് സാധ്യതയെന്ന് പഠനം

കേരളത്തിന് ഭീഷണിയായി 'വെറ്റ് ബൾബ്' ചൂട്; തീരദേശങ്ങളിൽ ഈർപ്പമുള്ള ഉഷ്ണതരംഗത്തിന് സാധ്യതയെന്ന്...

രാഷ്ട്രീയ തന്ത്രങ്ങൾക്കിടെ വനിതാ സംവരണ ബിൽ വീണു; 54 വോട്ടുകളുടെ കുറവിൽ ബില്ലുകൾ തള്ളി

രാഷ്ട്രീയ തന്ത്രങ്ങൾക്കിടെ വനിതാ സംവരണ ബിൽ വീണു; 54 വോട്ടുകളുടെ കുറവിൽ...

Other news

വേഗതയുടെ സിംഹാസനത്തിൽ ‘ഗോവ ഏസസ്’; ഇന്ത്യൻ റേസിംഗ് ലീഗിൽ പുതിയ ചരിത്രം!

വേഗതയുടെ സിംഹാസനത്തിൽ 'ഗോവ ഏസസ്'; ഇന്ത്യൻ റേസിംഗ് ലീഗിൽ പുതിയ ചരിത്രം! മുംബൈ: ആവേശകരമായ...

ഇറാന് മുന്നിൽ മുട്ടുമടക്കി ട്രംപ്; സമാനതകളില്ലാത്ത നയതന്ത്ര പരാജയത്തിൽ പതറി വൈറ്റ് ഹൗസ്

ഇറാന് മുന്നിൽ മുട്ടുമടക്കി ട്രംപ്; സമാനതകളില്ലാത്ത നയതന്ത്ര പരാജയത്തിൽ പതറി വൈറ്റ്...

വിളമ്പിയ ഭക്ഷണത്തെച്ചൊല്ലി തർക്കം; അമ്മാവനെ അനന്തരവൻ അടിച്ചു കൊന്നു

വിളമ്പിയ ഭക്ഷണത്തെച്ചൊല്ലി തർക്കം; അമ്മാവനെ അനന്തരവൻ അടിച്ചു കൊന്നു പാലക്കാട്: ഭക്ഷണം വിളമ്പുന്നതുമായി...

ലിംഗഭേദമില്ലാത്ത മാതൃത്വം; ട്രാൻസ്‌ജെൻഡർ ദമ്പതികൾക്ക് ചരിത്ര വിജയം. ജനന സർട്ടിഫിക്കറ്റിൽ ‘രക്ഷിതാക്കൾ’ എന്ന് രേഖപ്പെടുത്തി

ലിംഗഭേദമില്ലാത്ത മാതൃത്വം; ട്രാൻസ്‌ജെൻഡർ ദമ്പതികൾക്ക് ചരിത്ര വിജയം. ജനന സർട്ടിഫിക്കറ്റിൽ 'രക്ഷിതാക്കൾ'...

ബാറിലെ പാർക്കിങ്ങിൽ നിന്ന് ബൈക്ക് കടത്തി; പെട്രോൾ കഥ പറഞ്ഞ് രക്ഷപ്പെട്ട സംഘം, അന്വേഷണത്തിൽ പുതിയ അറസ്റ്റ്

ബാറിലെ പാർക്കിങ്ങിൽ നിന്ന് ബൈക്ക് കടത്തി; പെട്രോൾ കഥ പറഞ്ഞ് രക്ഷപ്പെട്ട...

കമ്പനി ഫണ്ടിൽ നിന്ന് 1.64 ലക്ഷം ദിനാർ തട്ടിപ്പ്; കുവൈത്തിൽ പ്രതി പിടിയിൽ

കമ്പനി ഫണ്ടിൽ നിന്ന് 1.64 ലക്ഷം ദിനാർ തട്ടിപ്പ്; കുവൈത്തിൽ പ്രതി...

Related Articles

Popular Categories

spot_imgspot_img