ജോലി ലഭിച്ചെന്ന അറിയിപ്പ് കാൾ വന്നപ്പോൾ തട്ടിപ്പെന്നു കരുതി എടുത്തില്ല: യുവാവിന് ആദ്യം നഷ്ടമായത് വൻ അവസരം: എന്നാൽ അതിലൊരു ട്വിസ്റ്റ് ഉണ്ട് !

ജോലിയിൽ ലഭിച്ചെന്ന് അറിയിപ്പുമായി വരുന്ന ഒരു ഫോൺകോൾ ഏവരുടെയും സ്വപ്നമാണ്. അത്തരം കോളുകൾ ഒരിക്കലും മിസ്സ് ആകാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കും. എന്നാൽ കോൾ വന്നിട്ടും കണ്ടിട്ടും മനപ്പൂർവ്വം എടുക്കാതിരുന്ന് ജോലി നഷ്ടമാക്കിയ യുവാവിന്റെ അവസ്ഥ എന്തായിരിക്കും..? അത്തരം ഒരു സംഭവമാണ് കഴിഞ്ഞ ദിവസം നടന്നത്. യുവാവ് തന്നെയാണ് ഈ സംഭവത്തെക്കുറിച്ച് സോഷ്യൽ മീഡിയയിലൂടെ പുറത്തു പറഞ്ഞത്.

സമൂഹമാധ്യമമായ റെഡ്ഡിറ്റിലാണ് (Reditt) യുവാവ് തന്റെ അനുഭവക്കുറിപ്പ് പങ്കുവെച്ചത്. യുഎസിലെ ഒരു നമ്പറില്‍ നിന്ന് തനിക്ക് തുടരെ ഫോണ്‍ കോളുകള്‍ വന്നതായി പോസ്റ്റില്‍ യുവാവ് പറയുന്നു

ഫോൺ കോൾ കണ്ടെങ്കിലും, ഇപ്പോള്‍ വ്യാപകമായ തട്ടിപ്പുമായി ബന്ധപ്പെട്ട ഫോൺ ആയിരിക്കും ഇതെന്ന് കരുതിയ യുവാവ് ഫോണ്‍കോളുകള്‍ അവഗണിച്ചു.

പക്ഷേ, ഒരേ നമ്പറില്‍ നിന്ന് പലതവണ ഫോണ്‍ കോള്‍ എത്തിയതോടെ യുവാവില്‍ സംശയം ജനിച്ചു. തുടര്‍ന്ന് ട്രൂകോളറില്‍ നമ്പര്‍ എടുത്ത് പരിശോധിച്ചു.

ഇതോടെയാണ് തനിക്ക് ജോലി ലഭിച്ചതുമായി ബന്ധപ്പെട്ട ഫോൺകോളാണ് വന്നതെന്ന് യുവാവ് മനസ്സിലാക്കിയത്. ആമസോണിന്റെ റിക്രൂട്ട്‌മെന്റ് ടീമില്‍ നിന്നായിരുന്നു വിളിച്ചത്.

ഫെബ്രുവരി ഏഴിനാണ് ആദ്യമായി കോള്‍ ലഭിച്ചത്. ഇതിന് യുവാവ് മറുപടി നല്‍കിയില്ല. പിന്നീട് ഫെബ്രുവരി 25ന് അതേ നമ്പറില്‍ നിന്ന് കോള്‍ വന്നു. അത് എടുത്തെങ്കിലും തട്ടിപ്പാണെന്ന് കരുതി ഉടന്‍ തന്നെ കട്ട് ചെയ്തു. തുടര്‍ച്ചയായി രണ്ട് കോളുകള്‍ കൂടി വന്നപ്പോള്‍ നമ്പര്‍ പരിശോധിക്കാന്‍ തീരുമാനിച്ചു. അപ്പോഴാണ് തനിക്ക് പറ്റിയ മണ്ടത്തരം യുവാവിന് മനസ്സിലായത്.

തനിക്ക് പറ്റിയ അബദ്ധം മനസ്സിലാക്കിയ അദ്ദേഹം റിക്രൂട്ടറെ തിരിച്ച് വിളിക്കാന്‍ ശ്രമിച്ചു. പക്ഷേ, അത് ഫലം കണ്ടില്ല. സാധാരണ ഫോൺകോളിനൊപ്പം ഇമെയിൽ കൂടി വരുന്നത് പതിവാണെന്നും എന്നാൽ ഇത്തവണ അത് ഉണ്ടാകാത്തതിനാലാണ് ഇത് തട്ടിപ്പാണെന്ന് സംശയിച്ചതെന്നും ആണ് യുവാവ് പറയുന്നത്.

എന്നാൽ പിന്നീടാണ് യഥാർത്ഥ ട്വിസ്റ്റ് നടന്നത്. ആദ്യത്തെ പോസ്റ്റിന്റെ ഒരു അപ്‌ഡേറ്റ് കഴിഞ്ഞദിവസം യുവാവ് പങ്കുവെച്ചു. ഫെബ്രുവരി 25ന് വീണ്ടും കോള്‍ ലഭിച്ചതായും എല്ലാവര്‍ക്കും നന്ദിയുണ്ടെന്നും അദ്ദേഹം പോസ്റ്റില്‍ വ്യക്തമാക്കി. ഇതും വളരെ വേഗം വൈറലായി.

spot_imgspot_img
spot_imgspot_img

Latest news

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ്

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ് വാഷിങ്ടൺ: ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആഗോള...

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ കൊച്ചി ∙ ലോൺ തിരിച്ചടവ്...

എണ്ണ വില ബാരലിന് 4 ഡോളർ കുറയും

എണ്ണ വില ബാരലിന് 4 ഡോളർ കുറയും ന്യൂഡല്‍ഹി: റഷ്യയിൽ നിന്ന് ഇന്ത്യയിലേക്കുള്ള...

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് മുൻ അധ്യക്ഷനും എംഎൽഎയുമായ...

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു കാബുൾ: കിഴക്കൻ അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ...

Other news

നയാരക്കുള്ള എണ്ണ വിതരണം നിർത്തി

നയാരക്കുള്ള എണ്ണ വിതരണം നിർത്തി റിയാദ്: ഇന്ത്യൻ എണ്ണക്കമ്പനിയായ നയാരക്കെതിരെയുള്ള യൂറോപ്യൻ യൂണിയൻ...

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ്

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ് വാഷിങ്ടൺ: ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആഗോള...

കൊല്ലപ്പെട്ടത് 12 പുലികൾ, 10 വർഷത്തിനിടെ 92

കൊല്ലപ്പെട്ടത് 12 പുലികൾ, 10 വർഷത്തിനിടെ 92 തിരുവനന്തപുരം: സംസ്ഥാനത്ത് പുലികളുടെ മരണനിരക്ക്...

കൊല്ലത്ത് ബസും ജീപ്പും കൂട്ടിയിടിച്ച് മൂന്ന് മരണം

കൊല്ലത്ത് ബസും ജീപ്പും കൂട്ടിയിടിച്ച് മൂന്ന് മരണം കൊല്ലം: കൊല്ലത്ത് വാഹനാപകടത്തില്‍ മൂന്ന്...

പാലിന് നാല് മുതൽ അഞ്ച് രൂപ വരെ കൂട്ടിയേക്കും

പാലിന് നാല് മുതൽ അഞ്ച് രൂപ വരെ കൂട്ടിയേക്കും കോട്ടയം: സംസ്ഥാനത്ത് പാലിന്...

ഉത്രാട പാച്ചിൽ വെളളത്തിലാകുമോ? മൂന്നിടത്ത് യെല്ലോ

ഉത്രാട പാച്ചിൽ വെളളത്തിലാകുമോ? മൂന്നിടത്ത് യെല്ലോ തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയും കാറ്റും...

Related Articles

Popular Categories

spot_imgspot_img