അട്ടപ്പാടി: അട്ടപ്പാടിയിൽ അതിഥിതൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തി. കണ്ടിയൂരിൽ സ്വകാര്യ ഫാമിൽ ജോലിക്കാരനായ ജാർഖണ്ഡ് സ്വദേശി രവി(35) യാണ് കൊല്ലപ്പെട്ടത്.
ഇതേ ഫാമിലെ തന്നെ ജോലിക്കാരനായ അസം സ്വദേശി ഇസ്ലാമിനെയും ഇയാളുടെ ഭാര്യയെയും കാണാനില്ല. സംഭവത്തിനു ശേഷം ഇവർ സ്ഥലം വിട്ടതായാണ് സംശയം.
നാലു വർഷമായി രവി ഈ ഫാമിൽ ജോലി ചെയ്തു വരികയാണ്. ദിവസങ്ങൾക്ക് മുൻപാണ് ഇസ്ലാമും ഭാര്യയും ജോലിക്കെത്തിയത്. അഗളി പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
തൃശൂര്‍ പൂരം സാമ്പിള്‍ വെടിക്കെട്ടിനിടെ അപകടം; ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥന് പരിക്കേറ്റു
തൃശൂര്‍: തൃശൂര്‍ പൂരത്തിന്‍റെ സാമ്പിള്‍ വെടിക്കെട്ടിനിടെ അപകടം. ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥന് പരിക്കേറ്റു. ചാലക്കുടി ഫയര്‍ഫോഴ്സ് യൂണിറ്റിലെ ഫയര്‍ഫോഴ്സ് ഹോം ഗാർഡായ ടിഎ ജോസിനാണ് പരിക്കേറ്റത്.
വെടിക്കെട്ടിനിടെ അമിട്ട് പൊട്ടിയതിന്‍റെ അവശിഷ്ടം വീണാണ് ഉദ്യോഗസ്ഥന് പരിക്കേറ്റത്. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.