web analytics

പ്രതിമയാണെന്ന് കരുതി സെൽഫിയെടുക്കാനെത്തിയത് ഒറിജിനൽ മുതലയോടൊപ്പം; 29 കാരന് കിട്ടിയത് മുട്ടൻ പണി

ഫിലിപ്പീൻസ്; പ്രതിമയാണെന്ന് തെറ്റിദ്ധരിച്ച് മൃഗശാലയിലെ മുതലയോടൊപ്പം സെൽഫി എടുക്കാനെത്തിയ സഞ്ചാരി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഫിലിപ്പീൻസിലെ സാംബോംഗ സിബുഗേയിലെ മൃഗശാലയിലാണ് സംഭവം. അരമണിക്കൂർ നേരമാണ് യുവാവ് മുതലായുമായി മല്പിടുത്തമുണ്ടായത്.

യുവാവിനെ മുതല ആക്രമിക്കുന്നത് മറ്റ് സഞ്ചാരികൾ ക്യാമറകളില്‍ പകർത്തിയിരുന്നു. ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. വേലി ചാടിക്കടന്ന് വെള്ളത്തിലേക്ക് ഇറങ്ങി പുഞ്ചിരിച്ചുകൊണ്ട് ഫോട്ടോയ്ക്ക് പോസ് ചെയ്തതിനു പിന്നാലെ പൂർണവളർച്ചയെത്തിയ പെൺ മുതല യുവാവിനെ ആക്രമിക്കുകയായിരുന്നു.

യുവാവിന്‍റെ ശരീരത്തില്‍ പിടിമുറുക്കിയ മുതല കയ്യില്‍ ആഴത്തില്‍ കടിച്ചു. പിന്നാലെ പരിഭ്രാന്തരായ മറ്റു സഞ്ചാരികള്‍ നിലവിളിക്കാന്‍ തുടങ്ങി. യുവാവ് കുതറിയപ്പോള്‍ അയാളുടെ തുടയിലും മുതല കടിക്കുകയായിരുന്നു.

ഒടുവിൽ മൃഗശാലയില്‍ നിന്നുള്ള ഉദ്യോഗസ്ഥരില്‍ ഒരാള്‍ സിമന്റ് കഷണം ഉപയോഗിച്ച് മുതലയുടെ തലയ്ക്കടിക്കുകയായിരുന്നു. പിന്നാലെ മുതല പിടിവിട്ടു. മുറിവുകളില്‍ നിന്നുള്ള അമിത രക്തസ്രാവത്തോടെ യുവാവിനെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവാവിന്റെ മുറിവുകളില്‍ 50 ലധികം തുന്നലുകളുണ്ടെന്നാണ് റിപ്പോര്‍ട്ട്.

spot_imgspot_img
spot_imgspot_img

Latest news

അനിശ്ചിതത്വങ്ങൾക്ക് വിരാമം; വി.ഡി. സതീശൻ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി; 11 ദിവസത്തെ സസ്പെൻസിന് അന്ത്യം

വി.ഡി. സതീശൻ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി ദിവസങ്ങൾ നീണ്ട ചർച്ചകൾക്കും...

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

Other news

Related Articles

Popular Categories

spot_imgspot_img