web analytics

സ്വവർഗ ലൈംഗികതയ്ക്ക് നിർബന്ധിച്ചെന്ന് പ്രതി; കോഴിക്കോട് യുവാവ് കൊല്ലപ്പെട്ടു, മുഖം വികൃതമാക്കിയ നിലയിൽ

മൃതദേഹം കിടന്നിരുന്ന സ്ഥലത്ത് വെച്ച് ഷിബിനും ഇജാസും മദ്യപിച്ചിരുന്നു

കോഴിക്കോട്: കോഴിക്കോട് രാമനാട്ടുകരയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കൊണ്ടോട്ടി നീറാട് സ്വദേശി ഷിബിനാണ് മരിച്ചത്. സംഭവത്തിൽ ഇജാസ് എന്നയാളെ പോലീസ് പിടികൂടി.(Young man found dead in kozhikode)

ഷിബിന്‍ സ്വവര്‍ഗ ലൈംഗികതയ്ക്ക് നിര്‍ബന്ധിച്ചതാണ് കൊലപ്പെടുത്താന്‍ കാരണമെന്നാണ് പ്രതി ഇജാസിന്റെ മൊഴി. മൃതദേഹം കിടന്നിരുന്ന സ്ഥലത്ത് വെച്ച് ഷിബിനും ഇജാസും മദ്യപിച്ചിരുന്നു. തുടർന്ന് ഷിബിന്‍, ഇജാസിനെ സ്വവര്‍ഗ ലൈംഗികതയ്ക്ക് നിര്‍ബന്ധിച്ചു. നിര്‍ബന്ധത്തിന് വഴങ്ങില്ലെന്ന് കണ്ടതോടെ ഷിബിന്‍ തന്നെ ഉപദ്രവിച്ചെന്നും തുടര്‍ന്നുണ്ടായ സംഘര്‍ഷമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നുമാണ് ഇജാസ് പറയുന്നത്. എന്നാൽ, ഇജാസിന്റെ മൊഴി പോലീസ് പൂര്‍ണ്ണമായും വിശ്വസിച്ചിട്ടില്ല.

ഞായറാഴ്ച രാവിലെയോടെയാണ് രാമനാട്ടുകര ഫ്‌ളൈഓവര്‍ ജങ്ഷന് സമീപം ഒഴിഞ്ഞ പറമ്പിൽ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വെട്ടുകല്ലുകൊണ്ട് അടിച്ച് മുഖം വികൃതമാക്കിയ നിലയിലായിരുന്നു മൃതദേഹം കിടന്നിരുന്നത്. തുടര്‍ന്ന് പോലീസ് വൈദ്യരങ്ങാടി സ്വദേശി ഇജാസിനെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img