റെയിൽവേ ട്രാക്കിലൂടെ ഓട്ടോറിക്ഷ ഓടിച്ച് യുവാവ് ..!
മദ്യ ലഹരിയിൽ റെയിൽവേ ട്രാക്കിലൂടെ ഓട്ടോറിക്ഷ ഓടിച്ച് കയറ്റി യുവാവ്. ബീഹാറിലെ സീതാമർഹിയിലെ മെഹ്‌സോൾ പ്രദേശത്ത് ശനിയാഴ്ചയാണ് സംഭവം.
അമിതമായി മദ്യപിച്ചിരുന്ന ഓട്ടോ ഡ്രൈവർ റെയിൽവേ ട്രാക്കിലൂടെ വാഹനം ഓടിക്കുകയായിരുന്നു.സംഭവം ശ്രദ്ധയിൽപ്പെട്ട നാട്ടുകാരുടെ സമയോചിതമായ ഇടപെടലിൽ വൻ ദുരന്തം ഒഴിവായതായാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
2 മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം
മെഹ്‌സൗൾ റെയിൽവേ ക്രോസിംഗിന് സമീപത്ത് വെച്ചാണ് അമിതമായി മദ്യപിച്ചിരുന്ന ഓട്ടോ ഡ്രൈവർ ഓട്ടോറിക്ഷ റെയിൽവേ ട്രാക്കിലേക്ക് കയറ്റിയത്.
ഈ സമയം തൊട്ടടുത്ത ട്രാക്കിലൂടെ ഒരു ട്രെയിൻ പോകുന്നുണ്ടായിരുന്നു. ഇത് പരിഭ്രാന്തി സൃഷ്ടിക്കുകയും അപകടം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ വേഗത്തിൽ ഇടപെട്ടു.
നാട്ടുകാർ ഓട്ടോറിക്ഷ റെയിൽവേ ട്രാക്കിൽ നിന്ന് മാറ്റിയതോടെ വൻ അപകടമാണ് ഒഴിവായത്. സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.
തൃശൂരില്‍ വീണ്ടും എടിഎം മോഷണശ്രമം
തൃശൂര്‍: തൃശൂര്‍ നഗരത്തില്‍ വീണ്ടും എംടിഎം മെഷീന്‍ കുത്തിത്തുറന്ന് മോഷണ ശ്രമം. സംഭവത്തിൽ ഒഡീഷ സ്വദേശിയെ പോലീസ് പിടികൂടി. തൃശൂര്‍ നഗരത്തിലെ പട്ടാളം റോഡിലെ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ എടിഎമ്മിലും തൊട്ടടുത്ത കടയിലും ആണ് മോഷണ ശ്രമം നടന്നത്.
ഒഡീഷ സ്വദേശി സുനില്‍ നായിക് എന്നയാളെയാണ് പൊലീസ് പിടികൂടിയത്. എടിഎം കൗണ്ടറിലെ സിസിടിവി കാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് പോലീസ് അന്വേഷണത്തില്‍ നിര്‍ണായകമായത്.
ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു മോഷണ ശ്രമം നടന്നത്. എടിഎം മെഷീന്റെ കവര്‍ അഴിച്ചെടുക്കാനായിരുന്നു പ്രതി ശ്രമിച്ചത്. എടിഎമ്മിനോട് ചേര്‍ന്നുള്ള വസ്ത്ര വ്യാപാര സ്ഥാപനത്തിന്റെ പൂട്ട് ഇയാള്‍ തുറക്കാന്‍ സുനില്‍ നായിക് ശ്രമിക്കുന്നതും സിസിടിവിയില്‍ കാണാം.
മോഷണ ശ്രമം സംബന്ധിച്ച് ബാങ്കില്‍ നിന്നും അറിയിപ്പ് ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഈസ്റ്റ് പൊലീസ് നടത്തിയ അന്വേഷണമാണ് പ്രതിയെ വേഗത്തില്‍ പിടികൂടാൻ സാധിച്ചത്.
കൂടാതെ എടിഎം സെന്ററിലെ സിസിടിവി ദൃശ്യങ്ങള്‍ ബാങ്കിന്റെ എടിഎം സെന്‍ട്രലില്‍ നിന്നും അയച്ചു കൊടുത്തതും നിര്‍ണായകമായി. പൊലീസ് നടത്തിയ തിരച്ചിലിനിടെ ശക്തന്‍ മാര്‍ക്കറ്റിന് സമീപത്തില്‍ നിന്നുമാണ് പ്രതിയെ കണ്ടെത്തിയത്.
Summary:
A youth, under the influence of alcohol, drove an auto-rickshaw onto a railway track in Mehsaul area of Sitamarhi, Bihar. The incident took place on Saturday.