web analytics

2 മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം

2 മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം

കോഴിക്കോട്: സുന്നത്ത് കർമം ചെയ്യുന്നതിനായി അനസ്തേഷ്യ നൽകുന്നതിനിടെ രണ്ട് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. കോഴിക്കോട് കാക്കൂരിലെ സ്വകാര്യ ക്ലിനിക്കിൽ വെച്ചാണ് സംഭവം.

ചേളന്നൂര്‍ പള്ളിപ്പൊയില്‍ മുതുവാട് സ്കൂളിനു സമീപം താമസിക്കുന്ന പൂവനത്ത് ഷാദിയ, ഫറോക്ക് സ്വദേശി ഇംത്യാസ് ദമ്പതികളുടെ രണ്ടുമാസം പ്രായമുള്ള മകൻ എമിൽ ആദം ആണ് മരിച്ചത്.

ഞായറാഴ്ച രാവിലെയാണ് കുട്ടിയെ സുന്നത്തിനായി കുടുംബം കാക്കൂരിലെ സ്വകാര്യ ക്ലിനിക്കിൽ എത്തിച്ചത്. ശസ്ത്രക്രിയക്ക് മുമ്പായി പ്രാഥമികമായി കുട്ടിക്ക് അനസ്തേഷ്യ നൽകുകയായിരുന്നു.

എന്നാൽ ചികിത്സയോട് കുട്ടി പ്രതികരിക്കാത്തതിനെത്തുടർന്ന് കൂടുതൽ സൗകര്യങ്ങളുള്ള ആശുപത്രിയിൽ എത്തിക്കാൻ ഡോക്ടർ നിർദേശിക്കുകയായിരുന്നുവെന്നാണ് വിവരം.

ഉടൻ തന്നെ കുടുംബം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ കുട്ടിയെ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ കുട്ടി മരിക്കുകയായിരുന്നു. പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.

സംഭവത്തിൽ വീട്ടുകാരുടെ പരാതിയിൽ കാക്കൂർ പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു.

പള്ളിയുടെ മുകളിൽ നിന്ന് വീണ് സഹായി മരിച്ചു

കോട്ടയം: പള്ളിയുടെ മുകളിൽ നിന്ന് വീണ് പള്ളിയിലെ സഹായി മരിച്ചു. കോട്ടയം കുറുപ്പന്തറയിലാണ് ദാരുണ സംഭവം നടന്നത്. കുറുപ്പന്തറ സ്വദേശി ജോസഫ് (51) ആണ് മരിച്ചത്.

അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടുകൂടി മണ്ണാറപ്പാറ സെന്റ് സേവ്യഴ്സ് പള്ളിയിൽ ആണ് അപകടമുണ്ടായത്.

മേൽക്കൂരയുടെ അറ്റകുറ്റ പണികൾ നടത്താൻ കയറിയപ്പോഴാണ് അപകടം നടന്നത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പ്രവാസി മലയാളി ഇസ്രയേലിൽ മരിച്ച നിലയിൽ
കൽപറ്റ∙ ബത്തേരി സ്വദേശിയെ ഇസ്രയേലിൽ മരിച്ച നിലയിൽ കണ്ടെത്തി. കെയർ ഗിവറായി ജോലി ചെയ്തിരുന്ന കോളിയാടി സ്വദേശി

ജിനേഷിനെയാണ് ജറുസലമിലെ ജോലി ചെയ്യുന്ന വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

വീട്ടിലെ എൺപതുകാരിയെ കുത്തേറ്റു മരിച്ച നിലയിലും കണ്ടെത്തി. ഒരു മാസം മുൻപ് ഇവരുടെ ഭർത്താവിനെ പരിചരിക്കാനാണ് ജിനേഷ് ഇസ്രയേലിലെത്തിയത്.

മരണങ്ങളെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി പൊലീസ് ഇസ്രയേൽ മാധ്യമങ്ങളോട് പറഞ്ഞു.

കൊച്ചിയിലെ ഹോസ്റ്റൽ മുറിയിൽ പത്തൊൻപതുകാരി തൂങ്ങി മരിച്ചനിലയിൽ

കൊച്ചി: ഹോസ്റ്റൽമുറിയിൽ പത്തൊൻപതുകാരി തൂങ്ങി മരിച്ചനിലയിൽ. വാണിയംകുളം പുലാച്ചിത്ര ശിവദം വീട്ടിൽ ശിവപ്രിയയെയാണ് (19)

എറണാകുളത്തെ ഹോസ്റ്റലിൽ മരിച്ച നിലയയിൽ കണ്ടെത്തിയത്.

ഒരു സ്വകാര്യ ആശുപത്രിയുടെ ഇൻസ്റ്റിറ്റ്യൂട്ടിൽ എക്കോ- കാർഡിയോ ടെക്നോളജി വിഭാഗം ഒന്നാംവർഷ വിദ്യാർഥിനിയാണ് ശിവപ്രിയ.

വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം.

ശിവപ്രിയയെ ഫോണിൽ കിട്ടാതെ വന്നതിനെ തുടർന്ന് അച്ഛൻ ശിവരാമകൃഷ്ണ‌ൻ ഹോസ്റ്റൽ വാർഡനെ അറിയിച്ചു. തുടർന്ന് വാർഡൻ മുറിയിലെത്തി നോക്കുമ്പോഴാണ് മരിച്ചനിലയിൽ കണ്ടത്.

മരണ കാരണം വ്യക്തമല്ല. പൊലീസ് കേസെടുത്തു. അച്ഛൻ ശിവരാമകൃഷ്‌ണൻ വാണിയംകുളത്തെ പോസ്റ്റ്മാനാണ്. അമ്മ: സുജാത.

വൈദികൻ തൂങ്ങിമരിച്ചനിലയിൽ

കാസർകോട്: വൈദികനെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. ഏഴാംമൈൽ പോർക്കളം എം.സി.ബി.എസ് ആശ്രമത്തിലെ വൈദികൻ ഫാ. ആന്റണി ഉള്ളാട്ടിൽ ആണ് മരിച്ചത്.

44 വയസായിരുന്നു. കുർബാനയ്ക്ക് എത്താത്തതിനാൽ അന്വേഷിച്ച് പോയപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്. പ്രാർത്ഥന കേന്ദ്രത്തിന് സമീപത്തെ വാടക വീട്ടിലായിരുന്നു ഫാ. ആന്റണി ഉള്ളാട്ടിൽ താമസിച്ചിരുന്നത്.

Summary: A tragic incident occurred at a private clinic in Kakkoor, Kozhikode, where a two-month-old baby died while being administered anesthesia for circumcision.

spot_imgspot_img
spot_imgspot_img

Latest news

അനിശ്ചിതത്വങ്ങൾക്ക് വിരാമം; വി.ഡി. സതീശൻ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി; 11 ദിവസത്തെ സസ്പെൻസിന് അന്ത്യം

വി.ഡി. സതീശൻ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി ദിവസങ്ങൾ നീണ്ട ചർച്ചകൾക്കും...

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

Other news

വാതിലിൽ വൈദ്യുതി കണക്ട് ചെയ്ത് ക്രൂരത; മഞ്ചവിളാകത്ത് വീട്ടമ്മയെയും കുട്ടികളെയും ഷോക്കടിപ്പിച്ച് കൊല്ലാൻ നീക്കം; വാതിൽ തുറന്നപ്പോൾ ഷോക്കേറ്റു; മീറ്ററിൽ നിന്ന് നേരിട്ട് കണക്ഷൻ

മഞ്ചവിളാകത്ത് വീട്ടമ്മയെയും കുട്ടികളെയും ഷോക്കടിപ്പിച്ച് കൊല്ലാൻ നീക്കം തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ മഞ്ചവിളാകത്ത്...

Related Articles

Popular Categories

spot_imgspot_img