web analytics

സംസ്ഥാനത്ത് വീണ്ടും ട്രെയിൻ തട്ടി മരണം; ജനശതാബ്ദി എക്സ്പ്രസ് ഇടിച്ച് യുവാവ് മരിച്ചു; അപകടം മലപ്പുറം താനൂരിൽ

മലപ്പുറം: മലപ്പുറത്ത് ട്രെയിനിടിച്ച് യുവാവ് മരിച്ചു. താനൂര്‍ മുക്കോലയിലാണ് അപകടമുണ്ടായത്. താനൂർ പരിയാപുരം സ്വദേശി ഷിജിൽ (29 ) ആണ് മരിച്ചത്.(Young man dies after hit by Jan shatabdi Express)

ഇന്ന് ഉച്ചയ്ക്കുശേഷമാണ് അപകടം നടന്നത്. ഉച്ചയ്ക്ക് 1.45ന് കോഴിക്കോട് നിന്നും പുറപ്പെട്ട ജനശതാബ്ദി എക്സ്പ്രസ് ഷിജിലിനെ ഇടിക്കുകയായിരുന്നു. ട്രെയിൻ ട്രാക്കിലൂടെ പോകുന്നതിനിടെയാണ് സംഭവം. അപകടത്തെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.

അതേസമയം, പാലക്കാട് ഷൊര്‍ണൂരിൽ കേരള എക്സ്പ്രസ് ട്രെയിൻ തട്ടി നാല് ശുചീകരണ തൊഴിലാളികള്‍ മരിച്ചിരുന്നു. ട്രാക്കിൽ മാലിന്യം പെറുക്കുന്നതിനിടെയാണ് തൊഴിലാളികൾ അപകടത്തിൽപ്പെട്ടത്. തമിഴ്നാട് സേലം സ്വദേശികളായ രണ്ട് സ്ത്രീകളും രണ്ട് പുരുഷന്മാരുമാണ് മരിച്ചത്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img