കാസർകോട്: വിവാഹവീട്ടിൽ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു. കാസർകോട് തളങ്കര തെരുവത്ത് ആണ് അപകടമുണ്ടായത്. കർണാടക സ്വദേശിയായ പന്തൽ ജോലിക്കാരൻ പ്രമോദ് രാമണ്ണ (30) യാണ് മരിച്ചത്.(Young man died due to electric shock in Kasaragod)
പന്തൽ അഴിച്ചു മാറ്റുന്നതിനിടെയാണ് സംഭവം. പന്തലിൻ്റെ ഇരുമ്പ് തൂൺ അഴിച്ചു മാറ്റുന്നതിനിടെ അബദ്ധത്തിൽ സമീപത്തെ വൈദ്യതി കമ്പിയിൽ കൈ തട്ടുകയായിരുന്നു. ഇതോടെയാണ് യുവാവിന് വൈദ്യുതാഘാതമേറ്റത്.
സംഭവം നടന്നയുടൻ തന്നെ യുവാവിനെ നാട്ടുകാർ വേഗത്തിൽ കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചിരുന്നു. എന്നാൽ അപ്പോഴേക്കും മരണം സംഭവിച്ചു. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. നിയമപരമായ നടപടിക്രമങ്ങൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.