ഗര്‍ഭസ്ഥ ശിശു അമ്മയുടെ ഉദരത്തില്‍ വെറുക്കുന്ന ചില കാര്യങ്ങളുണ്ട്. ഇത്തരം കാര്യങ്ങളെക്കുറിച്ച് പല അമ്മമാര്‍ക്കും അറിയുകയില്ല. അമ്മ അങ്ങനെ ചെയ്യരുതെന്ന് പറയാന്‍ സാധിക്കാത്ത അവസ്ഥയിലും ഇത് കുഞ്ഞിന് ചെറിയ ചില പ്രതിസന്ധികള്‍ കുഞ്ഞിന് ഉണ്ടാക്കുന്നുണ്ട് എന്നതാണ് സത്യം. (You know those things that unborn babies hate? A must-know for expectant mothers)
കുഞ്ഞിന്റെ ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധ കൂടുതല്‍ നല്‍കേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കില്‍ അത് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. എന്തെല്ലാം കാര്യങ്ങളാണ് അമ്മയുടെ ഉദരത്തില്‍ കുഞ്ഞ് വെറുക്കുന്നത് എന്ന് നോക്കാം.
അമ്മയുടെ കുലുങ്ങിച്ചിരി
പലപ്പോഴും ഗര്‍ഭസ്ഥ ശിശുക്കളില്‍ അസ്വസ്ഥത ഉണ്ടാക്കുന്ന ഒന്നാണ് അമ്മയുടെ കുലുങ്ങിയുള്ള ചിരി. അള്‍ട്രാ സൗണ്ട് സ്‌കാനിംഗിലൂടെയാണ് കുഞ്ഞിനുണ്ടാവുന്ന അസ്വസ്ഥതയെപ്പറ്റി ഡോക്ടര്‍മാര്‍ വിശദീകരിച്ചത്. അമ്മ പതിവിലും അധികമായി കുലുങ്ങിച്ചിരിക്കുമ്ബോള്‍ അത് കുഞ്ഞിനെ ഒരു റൈഡില്‍ കയറ്റിയതു പോലെയാണ് അനുഭവപ്പെടുന്നത് എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. അത്രക്കും പ്രശ്‌നമാണ് ഇത് കുഞ്ഞിന് ഉണ്ടാക്കുന്നത്. അതുകൊണ്ടാണ് ഇത്തരത്തില്‍ ഒരു പ്രതിസന്ധി ഇല്ലാതിരിക്കാന്‍ അധികം കുലുങ്ങിച്ചിരി വേണ്ട എന്ന് പറയുന്നത്.
കൂടുതല്‍ സമയം വയറില്‍ തലോടുന്നത്
ഗര്‍ഭകാലത്ത് വയറില്‍ തലോടുന്നത് എന്തുകൊണ്ടും നല്ലൊരു അനുഭവമായിരിക്കും. എന്നാല്‍ ഏത് സമയത്തും വയറില്‍ തലോടിയിരിക്കുന്നത് അകത്തു കിടക്കുന്ന ആളിന് അത്ര ഇഷ്ടപ്പെട്ടു എന്ന് വരില്ല. ഇത് ഗര്‍ഭസ്ഥശിശുക്കളില്‍ അസ്വസ്ഥത ഉണ്ടാക്കുന്നു എന്നാണ് പറയുന്നത്. പ്രത്യേകിച്ച് അവര്‍ കൈകാലിട്ടിളക്കി കളിക്കുന്ന സമയത്താണെങ്കില്‍ തീരെ വേണ്ട.
കാരണം അമ്മമാര്‍ മാത്രമല്ല ഈ സമയത്ത് വയറില്‍ തലോടുന്നത്. കുഞ്ഞിന്റെ ചലനം അറിയുന്നതിന് വേണ്ടി പലരും വയറില്‍ തൊട്ടും തലോടിയും ഇരിക്കുന്നു. ഇതെല്ലാം കുഞ്ഞിന് അസ്വസ്ഥത ഉണ്ടാക്കുന്നു എന്നാണ് പഠനം.
ഉറക്കെയുള്ള ശബ്ദം
കുഞ്ഞിന് ശബ്ദം അറിയാനും കേള്‍ക്കാനും സാധിക്കുന്നു ഒരു പരിധി കഴിഞ്ഞാല്‍. അതുകൊണ്ട് തന്നെ നല്ല സോഫ്റ്റ് മ്യൂസിക് മാത്രം കുഞ്ഞിന് കേള്‍പ്പിക്കാന്‍ ശ്രദ്ധിക്കുക. ഒരു കാരണവശാലും അലോസരമുണ്ടാക്കുന്ന തരത്തിലുള്ള പാട്ടുകളും അമിത ശബ്ദത്തിലും ഗര്‍ഭകാലത്ത് കേള്‍ക്കാതിരിക്കുക.
ഇത് കുഞ്ഞിന് അസ്വസ്ഥത ഉണ്ടാക്കുന്നതാണ് എന്ന കാര്യത്തില്‍ സംശയമില്ല. വയറ്റിനുള്ളിലല്ലേ എന്ന് കരുതി അത് വെറുതേ വിടാന്‍ പാടുകയില്ല. അപ്പോള്‍ തന്നെ പൊന്നോമനയുടെ ഇഷ്ടങ്ങള്‍ ഓരോ അച്ഛനമ്മമാരും അറിഞ്ഞിരിക്കണം.
ഇടക്കിടക്ക് നിവരുന്നതും വലിയുന്നതും
പലരും മുഷിച്ചില്‍ മാറ്റുന്നതിന് ഇടക്കിടക്ക് നിവരുകയും വലിയുകയും ചെയ്യുന്നു. ഇതെല്ലാം കുഞ്ഞിന് വളരെയധികം പ്രതിസന്ധികളും ഇഷ്ടക്കേടുകളും ഉണ്ടാവുന്നു. ഇടക്കിടക്ക് പൊസിഷന്‍ മാറുന്നതും കുഞ്ഞിന് അസ്വസ്ഥത ഉണ്ടാക്കുന്നുണ്ട്.
ഇത് പല വിധത്തിലാണ് കുഞ്ഞിനെ ബാധിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം. അമ്മയുടെ ചെറു ചലനങ്ങള്‍ പോലും പലപ്പോഴും കുഞ്ഞിന് അസ്വസ്ഥത ഉണ്ടാക്കുന്നുണ്ട്.