മലപ്പുറം: എടപ്പാളിൽ ആക്രമിക്കാൻ എത്തിയ സിഐടിയുക്കാരെ കണ്ട് ഭയന്നോടിയ തൊഴിലാളിയുടെ രണ്ടുകാലും ഒഴിഞ്ഞു. കൊല്ലം പത്തനാപുരം സ്വദേശി ഫയാസ് ഷാജഹാന്റെയാണ് ഇരുകാലുകളും ഒടിഞ്ഞത് നിർമ്മാണം നടക്കുന്ന കെട്ടിടത്തിലെ ഇലക്ട്രിക് സാമഗ്രികൾ ഇറക്കിയ തൊഴിലാളികളെയാണ് സിഐടിയുക്കാർ ഭീഷണിപ്പെടുത്തിയത്.(worker injured at malappuram)
ഇന്നലെ രാത്രിയാണ് സംഭവം. ആ സമയത്ത് അവിടെ തൊഴിലാളികൾ ഉണ്ടായിരുന്നില്ല. ഈ സമയത്ത് എത്തിയ ലോഡ് കെട്ടിടത്തിലുണ്ടായിരുന്ന മറ്റ് ജോലിക്കാർ ഇറക്കുകയായിരുന്നു. വിവരമറിഞ്ഞെത്തിയ സിഐടിയും പ്രവർത്തകർ ഇവരോട് ആക്രോശിക്കുകയും ഇവരെ അക്രമിക്കാൻ ശ്രമിക്കുകയും ചെയ്തു.
പെട്ടെന്ന് ഭയന്നോടിയ ഫയാസ് ഷാജഹാൻ തൊട്ടടുത്ത് ഒരു കെട്ടിടത്തിലേക്ക് ഓടിക്കയറുകയും അവിടെ നിന്ന് അബദ്ധത്തിൽ താഴേക്ക് വീഴുകയുമായിരുന്നു. വീഴ്ചയിൽ ഫയാസിന്റെ രണ്ടു കാലുകളും ഒടിഞ്ഞിട്ടുണ്ട്. തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് ഫയാസ് ഷാജഹാൻ.
Read Also: വിദ്യാഭ്യാസ വകുപ്പിന്റെ സമ്പൂർണ പോർട്ടലിൽ തിരിമറി; മാസം ഒന്ന് കഴിഞ്ഞിട്ടും നടപടിയില്ല
Read Also: കോടിക്കണക്കിന് ശമ്പളം ഒറ്റക്ക് തിന്നണം എന്ന ചിന്തയാണ് ഫഹദിന്; രൂക്ഷവിമർശനവുമായി നടൻ അനൂപ് ചന്ദ്രൻ
Read Also: കോടിക്കണക്കിന് ശമ്പളം ഒറ്റക്ക് തിന്നണം എന്ന ചിന്തയാണ് ഫഹദിന്; രൂക്ഷവിമർശനവുമായി നടൻ അനൂപ് ചന്ദ്രൻ