web analytics

കോഴിക്കോട് വനാതിർത്തിയിൽ പശുവിനെ മേയ്ക്കാന്‍ പോയ സ്ത്രീ മരിച്ചനിലയിൽ, പശുവിന്റെ ജഡവും കണ്ടെത്തി

കോഴിക്കോട് വനാതിർത്തിയിൽ പശുവിനെ മേയ്ക്കാന്‍ പോയ സ്ത്രീ മരിച്ചനിലയിൽ, പശുവിന്റെ ജഡവും കണ്ടെത്തി

കുറ്റ്യാടി: വനാതിർത്തിക്കുസമീപം പശുവിനെ മേയ്ക്കാൻപോയപ്പോൾ കാണാതായ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. മരുതോങ്കര പഞ്ചായത്തിലെ പശുക്കടവിൽ ആണ് സംഭവം.

കോങ്ങോട് ഇഞ്ചിപ്പാറ മലമുകളിൽ താമസിക്കുന്ന ചൂളപ്പറമ്പിൽ ഷിജുവിന്റെ ഭാര്യ ബോബി(43)യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരെ കണ്ടെത്താൻ വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും പോലീസിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ തിരച്ചിൽ നടത്തിയിയിരുന്നു.

ബോബിയുടെ വീട്ടിൽനിന്ന് വനാതിർത്തിയിലേക്ക് ആകെ 50 മീറ്റർ ദൂരംമാത്രമേയുള്ളൂ. മൃതദേഹത്തിന് സമീപം പശുവിനെയും ചത്ത നിലയിൽ കണ്ടെത്തിയിട്ടുണ്ട്.

പശുവിനെയും ആടിനെയും വളർത്തുന്നുണ്ട് ബോബി. പശുവിനെ മേയ്ക്കാൻ വേണ്ടി വനമേഖലയിലേക്കുപോയ ബോബിയെ വീട്ടുകാർ ഉച്ചയ്ക്ക് വിളിച്ചപ്പോൾ ഫോണിൽ കിട്ടിയിരുന്നു. വൈകീട്ട് നാലരയ്ക്ക് മക്കൾ സ്കൂളിൽനിന്ന് വീട്ടിലേക്ക് വന്നപ്പോഴാണ് അമ്മ തിരികെ എത്തിയിട്ടില്ലെന്ന് മനസ്സിലായത്.

തുടർന്ന് നാട്ടുകാരും മറ്റും സമീപത്തൊക്കെ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. പിന്നീട് വനംവകുപ്പിലും പോലീസിലും വിവരമറിയിയിക്കുകയായിരുന്നു.

പോലീസും വനംവകുപ്പും നാട്ടുകാരുമെല്ലാം രാത്രിവൈകിയും നടത്തിയ തിരച്ചിലിനൊടുവിലാണ് ബോബിയുടെ മൃതദേഹം കണ്ടെത്തിയത്. കാട്ടനയിറങ്ങുന്ന മേഖലയാണിത്.

ആശ്വാസ വാർത്ത; മേയാന്‍വിട്ട പശുവിനെ അന്വേഷിച്ചുപോയി കുട്ടമ്പുഴയിൽ വനത്തില്‍ കാണാതായ മൂന്നു സ്ത്രീകളെയും കണ്ടെത്തി

കോതമംഗലം: കുട്ടമ്പുഴയിൽ വനത്തില്‍ കാണാതായ മൂന്നു സ്ത്രീകളെയും കണ്ടെത്തി. മേയാന്‍വിട്ട പശുവിനെ അന്വേഷിച്ചുപോയ സ്ത്രീകളെയാണ് കണ്ടെത്തിയത്. വനത്തില്‍ ആറ് കിലോമീറ്റര്‍ ഉള്ളിലായി അറക്കമുത്തി എന്ന പ്രദേശത്തുനിന്നാണ് അന്വേഷണ സംഘം ഇവരെ കണ്ടെത്തിയത്.

കഴിഞ്ഞ ദിവസമാണ് വനത്തില്‍ മേയാന്‍ വിട്ട പശുവിനെ അന്വേഷിച്ച് ഈ സ്ത്രീകള്‍ വനത്തിലേക്ക് പോയത്. കുട്ടംപുഴ അട്ടിക്കളം സ്വദേശികളായ മാളികക്കുടി മായ ജയന്‍, ബന്ധു കാവുംകുടി പാറുക്കുട്ടി കുഞ്ഞുമോന്‍, പുത്തന്‍പുര ഡാര്‍ലി സ്റ്റീഫന്‍ എന്നിവരെയാണ് കാണാതായത്.

പശുവിനെ കണ്ടെത്തി മടങ്ങുന്നതിനിടെ ആനയുടെ മുന്നിലകപ്പെട്ട് പേടിച്ച് ചിതറിയോടിയതായി മായ ഭര്‍ത്താവിനെ മൊബൈല്‍ ഫോണില്‍ വിളിച്ച് അറിയിച്ചിരുന്നു. ആനയെ കണ്ട് ഭയന്നോടിയതോടെ ഇവര്‍ കൂട്ടംതെറ്റുകയായിരുന്നു. മൂന്നു പേരുടേയും ആരോഗ്യനില തൃപ്തികരമാണ്. ഇവരെ ഉടൻ തിരിച്ചെത്തിക്കാൻ കഴിയുമെന്ന് മലയാറ്റൂർ ഡി.എഫ്.ഒ ശ്രീനിവാസ് അറിയിച്ചു.

ഇതിനിടെ, കാണാതായവരെ തേടിപ്പോയ ഒരു തിരച്ചില്‍ സംഘം സന്ധ്യയോടെ ആനയുടെ മുന്നിലകപ്പെട്ട് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത് .വനംവകുപ്പ് റെയ്ഞ്ച് ഓഫീസര്‍ ആര്‍. സഞ്ജീവ്കുമാര്‍, കുട്ടംപുഴ സി.ഐ. പി.എ. ഫൈസല്‍ എന്നിവരുടെ നേതൃത്വത്തില്‍ മൂന്ന് സംഘങ്ങള്‍ വനത്തിന്റെ ആറുകിലോമീറ്റര്‍ ചുറ്റളവില്‍ രാത്രി വൈകും വരെ തിരച്ചില്‍ നടത്തിയിരുന്നു

English Summary :

A woman who went missing while grazing cattle near the forest border was found dead at Pashukadavu in Maruthonkara Panchayat. Police have launched an investigation into the incident.

woman-found-dead-forest-border-maruthonkara

Maruthonkara, forest border, missing woman, dead body found, Kerala news, Pashukadavu, police investigation

spot_imgspot_img
spot_imgspot_img

Latest news

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം; ജനങ്ങൾക്ക് അതീവ ജാഗ്രതാ നിർദ്ദേശം

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം യുഎസ്-ഇറാൻ...

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു; യുവാവിന് പരിക്ക്; അതീവ ജാഗ്രതാ നിർദ്ദേശം

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു പഞ്ചാബിലെ പ്രമുഖ നഗരങ്ങളായ...

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ; മൗനം തുടര്‍ന്ന് മുൻ മുഖ്യമന്ത്രി

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ...

Other news

പട്ടാപ്പകൽ റോഡിൽ ഭാര്യയെ കഴുത്തറുത്ത് കൊല്ലാൻ യുവാവിന്റെ ശ്രമം; യുവതിക്ക് രക്ഷകരായി യുവാക്കൾ

പട്ടാപ്പകൽ റോഡിൽ ഭാര്യയെ കഴുത്തറുത്ത് കൊല്ലാൻ യുവാവിന്റെ ശ്രമം ബെംഗളൂരുവിലെ നെലമംഗലയിൽ...

തമിഴ്‌നാട്ടിൽ വിജയ് മുഖ്യമന്ത്രി പദത്തിലേക്ക്; വിസികെ പിന്തുണയോടെ ടിവികെയ്ക്ക് കേവല ഭൂരിപക്ഷം; 118 എംഎൽഎമാരുടെ പിന്തുണക്കത്തുമായി ഗവർണറെ കാണും

തമിഴ്‌നാട്ടിൽ വിജയ് മുഖ്യമന്ത്രി പദത്തിലേക്ക് വിജയിന്റെ തമിഴക വെട്രി കഴകം (ടിവികെ) തമിഴ്‌നാട്ടിൽ...

Related Articles

Popular Categories

spot_imgspot_img