പ്രശാന്ത് നീലിന്റെ സംവിധാനം പ്രഭാസും പൃഥ്വിരാജും ഒറ്റ ഫ്രെമിൽ . കാത്തിരിപ്പുകൾക്കൊടുവിൽ സലാർ എത്തിയിരിക്കുന്നു. മികച്ച പ്രതികരണമാണ് ഇതിനോടകം ചിത്രത്തിന് ലഭിക്കുന്നത്. പ്രശാന്ത് നീൽ മനോഹരമായ സലാറിനെ രൂപകല്പന ചെയ്തിരിക്കുന്നു എന്നാണ് ആദ്യ പ്രതികരണങ്ങൾ. കൂടാതെ മാസ് അപ്പീലിലാണ് പ്രഭാസ് സലാറിലുള്ളത്. പ്രഭാസിന്റെയും പൃഥ്വിരാജിന്റെയും കെമിസ്‍ട്രി വർക്കായിരിക്കുന്നു. ചെറിയ ലാഗ് അനുഭവപ്പെടുന്നുണ്ട്. അത് അത്ര കാര്യമാക്കില്ല.പ്രഭാസിന്റെ പ്രഭ മികച്ച രീതിയിൽ സംവിധായകൻ പ്രശാന്ത് നീൽ ഉപയോഗിച്ചവെന്ന് അഭിപ്രായപ്പെടുമ്പോഴും പശ്ചാത്തല സംഗീതം മികവിലേക്ക് ഉയർന്നില്ലെന്നാണ് പലരുടയും പ്രതികരണങ്ങൾ. കെജിഎഫ് സിനിമക്ക് ശേഷം പ്രശാന്തിന്റെ മറ്റൊരു ആക്ഷൻ പാക്ക്ഡ് ചിത്രം എന്നതിലും തർക്കമില്ല .
പതിവായി കുറ്റകൃത്യങ്ങൾ നടക്കുന്ന സാങ്കൽപ്പിക നഗരമായ ഖാൻസാറിനെ കേന്ദ്രീകരിച്ചാണ് കഥ നടക്കുന്നത്. അവിടെ പൃഥ്വിരാജ് കഥാപാത്രം വർദരാജ മാന്നാർ നഗരത്തിന്റെ ആധിപത്യത്തിനായി ശ്രമിക്കുന്നതും പ്രഭാസ് കഥാപാത്രം സലാർ ശത്രുക്കളോട് പോരാടുന്നതിൽ സുഹൃത്തിനൊപ്പം ചേരുന്നതുമാണ് സലാറിന്റെ ഇതിവൃത്തം.പൃഥ്വിരാജ് തന്നെയാണ് എല്ലാഭാഷകളിലും ഡബ്ബ് ചെയ്തിരിക്കുന്നത്.
പ്രഭാസിന് വലിയ ഒരു തിരിച്ചുവരവായിരിക്കും സലാർ എന്ന കാര്യത്തിൽ പ്രേക്ഷകർക്ക് സംശയമില്ല. രാജ്യമെമ്പാടും സലാറിന് ലഭിക്കുന്ന സ്വീകാര്യതയും ചിത്രം ക്ലിക്കായി എന്നാണ് തെളിയിക്കുന്നത്. യാഷിന്റെ കെജിഎഫ് എന്ന ഹിറ്റിന്റെ സംവിധായകൻ എന്ന നിലയിൽ രാജ്യമൊട്ടാകെ പേരുകേട്ട പ്രശാന്ത് നീലിന് സലാർ അത്രത്തോളം എത്തിക്കാനായോ എന്ന കാര്യത്തിൽ പലർക്കും സംശയവുമുണ്ട്. മാത്രമല്ല ഒരു ദിവസത്തെ വ്യത്യാസത്തിൽ രാജ്കുമാർ ഹിരാൻ- ഷാരൂഖ് ഖാൻ ചിത്രം ‘ഡങ്കി’ക്കൊപ്പം ക്ലാഷ് റിലീസായ സലാർ പ്രീബുക്കിങ് കണക്കുകൾ മുതൽ മുന്നിലാണ്. റിലീസിനിപ്പുറവും സലാർ ലീഡ് നിലനിർത്തുമോയെന്ന് കണ്ട് അറിയേണ്ടതുണ്ട്.
Read Also : ജാതീയതയിൽ അഭിമാനിച്ച കൃഷ്ണകുമാറിന് സമൂഹമാധ്യമങ്ങളിൽ പൊങ്കാല